Chapter Title : ശിശിര പുഷ്പ്പം 15 [ smitha ]
നിലാവ് നിറഞ്ഞു നിറഞ്ഞിരുന്നു. തേയിലക്കാടുകളും ദൂരെ ഗ്രാമവും അഭൌമമായ ഭംഗിയോടെ മുമ്പില്‍ നിറഞ്ഞു. "വരൂ..ഷെല്ലി..നമുക്കീ നിലാവില്‍ ലോണില്‍ ഇരിക്കാം," കൈ കഴുകി ബ്രഷ് ചെയ്ത് കഴിഞ്ഞ് പുറത്തേക്കിറങ്ങി അവള്‍ പറഞ്ഞു. വില്ലയുടെ മുമ്പിലെ ലോണില്‍ ഒന്ന്‍ രണ്ട് ബെഞ്ചുകള്‍ ഉണ്ടായിരുന്നു. ഇറങ്ങുന്നതിനു മുമ്പ് അകത്തുപോയി ഒരു ലിപ്ബാം ട്യൂബ് എടുത്തുകൊണ്ട് വന്നു. "എന്താ ഇത്?" അവന്‍ ചോദിച്ചു. "ലിപ്ബാം," "എന്ന്‍ വെച്ചാല്‍? ലിപ്സ്റ്റിക്കോ?" "ലിപ്സ്റ്റിക്ക് അല്ല. ഷെല്ലി ഇവിടെ തണുപ്പ് കൂടുതലാ. അന്നേരം ലിപ്സ് ഡ്രൈ ആയിപ്പോകും...ഇതിട്ടില്ലേല്‍ ലിപ്സ് മൊത്തം വൈറ്റ് കളര്‍ ആരിക്കും നാളെ എഴുന്നേല്‍ക്കുമ്പോള്‍," അവര്‍ ഇരുവരും ലോണിലെ ബെഞ്ചില്‍, നിലാവില്‍ ഇരുന്നു. മിനി ചൂണ്ടുവിരലില്‍ ബാമെടുത്ത് ചുണ്ടില്‍ പുരട്ടി. "ഇന്നാ ഇടൂ...ഇപ്പഴേ ലിപ്സ് ഒക്കെ ഡ്രൈ ആയി," അവള്‍ ട്യൂബ് ഷെല്ലിയ്ക്ക് കൊടുത്തു. ഷെല്ലി അത് വാങ്ങി. പെട്ടെന്ന് മിനി അത് അവന്‍റെ കയ്യില്‍ നിന്ന്‍ തിരികെ വാങ്ങി. "അല്ലെങ്കില്‍ ഞാന്‍ ഷെല്ലിക്ക് ഇട്ടുതരാം..." അവള്‍ പറഞ്ഞു. അവളുടെ ശബ്ദം അല്‍പ്പം വിറച്ചുപോയത് അവന്‍ ശ്രദ്ധിച്ചു . മിനി ട്യൂബിന്‍റെ അടപ്പ് തുറന്നു. അല്‍പ്പം ബാം എടുത്ത് വിരലിലിട്ടു. അവളുടെ വിരല്‍ തന്‍റെ ചുണ്ടിനെ സ്പര്‍ശിക്കാന്‍ സമീപിക്കുന്നത് ഷെല്ലി കാത്തു. പക്ഷെ മിനി ബാം വീണ്ടും സ്വന്തം ചുണ്ടുകളിലാണ് തേച്ചത്. ഷെല്ലി നെറ്റി ചുളിച്ചു. "ഞാന്‍ ഷെല്ലീടെ ചുണ്ടില്‍ ബാം ഇട്ടുതന്നാല്‍ പോരേ?" അവള്‍ മുഖം അവന്‍റെ മുഖത്തോട് അടുപ്പിച്ചു. അവളില്‍ നിന്ന്‍ സ്ത്രീയുടെ മസൃണമായ ഗന്ധമുയര്‍ന്നു. അവളുടെ മുഖം ഇപ്പോള്‍ അവന്‍റെ മുഖത്തെ തൊട്ടു. പിന്നെ തന്‍റെ ചുണ്ടുകള്‍ക്ക് മേല്‍ അവളുടെ ചുണ്ടുകള്‍ അമരുന്നതും. നിലാവില്‍ ലോണിനപ്പുറത്തെ ബോഗൈന്‍വില്ലകള്‍ ഉലഞ്ഞു. നിലാവ് സാന്ദ്രമായി. ചുണ്ടുകളോടൊപ്പം അവളുടെ നിറമാറ് തന്‍റെ മാറില്‍ അമര്‍ന്നു. അവളുടെ കൈകള്‍ തന്‍റെ ദേഹത്തെ വലയം ചെയ്യുന്നതും. പലതവണ അവളുടെ ചുണ്ടുകള്‍ അവന്‍റെ ചുണ്ടില്‍
💬 Comments
View all comments