0%

Chapter Title : ശിശിര പുഷ്പ്പം 15 [ smitha ]

Author : സ്മിത Read All Parts 600

ഒക്കെ സംഭവിക്കുമോ എന്നൊക്കെ ..ഒരു പേടി ഉണ്ടാരുന്നു...പക്ഷെ..." അവള്‍ നിര്‍ത്തിയിട്ട് അവനെ നോക്കി. പിന്നെ അവള്‍ അവന്‍റെ മടിയിലേക്ക് തലവെച്ച് കിടന്നു. "പക്ഷെ എനിക്കിപ്പം വിശ്വാസമായി...എനിക്ക് എന്നെ വിശ്വാസവില്ലേലും ഷെല്ലിയെ വിശ്വസിക്കാന്ന്‍..." അവള്‍ അവന്‍റെ മുഖം കയ്യിലെടുത്തു. "കുഴപ്പമില്ല...പക്ഷെ സെല്‍ഫ് കണ്ട്രോളിന് എനിക്ക് കുറഞ്ഞത് ഒരു ഭാരതരത്ന എങ്കിലും കിട്ടണം..." അവള്‍ അവന്‍റെ മുഖം പിടിച്ച് താഴ്ത്തി അവന്‍റെ ചുണ്ടുകളില്‍ വീണ്ടും ചുംബിച്ചു. "ഭാരത്‌രത്ന ഒന്നുമില്ല...പകരം ഇങ്ങനെ ഇടയ്ക്കിടെ തരാം..." വീണ്ടും. ഇത്തവണ അവന്‍റെ അധരത്തില്‍ അവള്‍ പതിയെ കടിച്ചു. "നമ്മള്‍ നമ്മുടെ പ്രേമത്തെ ബഹുമാനിക്കുന്നു ഷെല്ലി. അതിന്‍റെ അന്തസ്സിനെ പ്രോറ്റക്റ്റ് ചെയ്യേണ്ടത് നമ്മുടെ ഡ്യൂട്ടിയല്ലേ...? എന്നിട്ടും പ്രോബ്ലം ആയാല്‍ പിന്നെ ഒന്ന്‍ കൂടിയുണ്ട്...നമ്മുടെ രണ്ട് പേരുടെയും മമ്മിമാരെ അങ്ങ് ഓര്‍ക്കുക....എല്ലാം കണ്ട്രോള്‍ ചെയ്യാന്‍ പറ്റും... ഒരു ബെഡില്‍ കിടന്ന്‍ ഉറങ്ങിയാല്‍പ്പോലും..." "ങ്ങ്ഹേ? അപ്പം നമ്മള് ഒരു ബെഡില്‍ ആണോ ഇന്ന്‍ ഉറങ്ങുന്നെ?" "അയ്യടാ!" അവള്‍ അവന്‍റെ കവിളില്‍ പതിയെ അടിച്ചു. "അത് എന്തായാലും വേണ്ട...എന്‍റെ കയീന്ന് കാര്യങ്ങള്‍ ഒക്കെ പിടിവിട്ട് പോകും മോനേ...പക്ഷെ ഒരു ബെഡില്‍ കെടന്ന് കൊറേ വര്‍ത്താനം പറഞ്ഞ് കൊറേ നേരം കഴിഞ്ഞ് വേറെ വേറെ റൂമില്‍ പോകും നമ്മള്..." അതുപോലെ തന്നെ സംഭവിച്ചു. രാവേറെ പുണര്‍ന്നു കിടന്ന് ഇടയ്ക്ക് ചുണ്ടുകളില്‍ ചുണ്ടുകള്‍ കോര്‍ത്ത് അവര്‍ സംസാരിച്ചു. പിന്നെ ഉറങ്ങാന്‍ പോയി. വെളുപ്പിന് ഷെല്ലി വൈകിയാണ് എഴുന്നേറ്റത്. കണ്ണുകള്‍ തുറന്നയുടന്‍ അവന്‍റെ കണ്ണുകള്‍ പോയത് ക്ലോക്കിലേക്കാണ്. എഴുമണി! "ഗെറ്റ് അപ് യങ്ങ് മാന്‍!" ഗാംഭീര്യമുള്ള ഒരു ശബ്ദം അവന്‍ കേട്ടു. ഷെല്ലി കണ്ണു തിരുമ്മി നോക്കി. മുമ്പില്‍ സുന്ദരനായ ഒരു മധ്യവയസ്ക്കന്‍. നീല ടീഷര്‍ട്ടും വെളുത്ത ബര്‍മുഡയും ധരിച്ച്. സ്വര്‍ണ്ണനിറമുള്ള കണ്ണടയും. ഷെല്ലി എഴുന്നേറ്റു. അയാളുടെ പിമ്പില്‍ നിന്ന്‍ മിനി മുമ്പിലേക്ക് വന്നു. "പപ്പാ," മിനിയുടെ ശബ്ദം അവന്‍

💬 Comments

View all comments