Chapter Title : ശിശിര പുഷ്പ്പം 15 [ smitha ]
ശ്രദ്ധിച്ചു . മിനി ട്യൂബിന്‍റെ അടപ്പ് തുറന്നു. അല്‍പ്പം ബാം എടുത്ത് വിരലിലിട്ടു. അവളുടെ വിരല്‍ തന്‍റെ ചുണ്ടിനെ സ്പര്‍ശിക്കാന്‍ സമീപിക്കുന്നത് ഷെല്ലി കാത്തു. പക്ഷെ മിനി ബാം വീണ്ടും സ്വന്തം ചുണ്ടുകളിലാണ് തേച്ചത്. ഷെല്ലി നെറ്റി ചുളിച്ചു. "ഞാന്‍ ഷെല്ലീടെ ചുണ്ടില്‍ ബാം ഇട്ടുതന്നാല്‍ പോരേ?" അവള്‍ മുഖം അവന്‍റെ മുഖത്തോട് അടുപ്പിച്ചു. അവളില്‍ നിന്ന്‍ സ്ത്രീയുടെ മസൃണമായ ഗന്ധമുയര്‍ന്നു. അവളുടെ മുഖം ഇപ്പോള്‍ അവന്‍റെ മുഖത്തെ തൊട്ടു. പിന്നെ തന്‍റെ ചുണ്ടുകള്‍ക്ക് മേല്‍ അവളുടെ ചുണ്ടുകള്‍ അമരുന്നതും. നിലാവില്‍ ലോണിനപ്പുറത്തെ ബോഗൈന്‍വില്ലകള്‍ ഉലഞ്ഞു. നിലാവ് സാന്ദ്രമായി. ചുണ്ടുകളോടൊപ്പം അവളുടെ നിറമാറ് തന്‍റെ മാറില്‍ അമര്‍ന്നു. അവളുടെ കൈകള്‍ തന്‍റെ ദേഹത്തെ വലയം ചെയ്യുന്നതും. പലതവണ അവളുടെ ചുണ്ടുകള്‍ അവന്‍റെ ചുണ്ടില്‍ അമര്‍ന്നുലഞ്ഞു. പ്രണയ രഥം ഓരോ കോശത്തിലൂടെയുമുരുളുകയാണ്. "എന്നെ മുറുക്കെ മുറുക്കെ കെട്ടി..കെട്ടിപ്പിടിക്ക്..." ചുണ്ടുകള്‍ സ്വതന്ത്രമാക്കി അവള്‍ പറഞ്ഞു. ഷെല്ലിയുടെ കൈകള്‍ അവളെ പൊതിഞ്ഞു. പനിനീര്‍പ്പൂക്കളെ മഴവില്ലുകള്‍ പൊതിയുന്നത് പോലെ. മാറിടങ്ങള്‍ പരസ്പ്പരം പോരടിച്ച് മുന്നേറി. ഷെല്ലിയുടെ ചുണ്ടുകള്‍ അവളുടെ ചുണ്ടുകളില്‍ നിന്ന്‍ കഴുത്തിലേക്ക് നീങ്ങി. കഴുത്തിന് ചുറ്റും അവന്‍റെ ചുണ്ടുകള്‍ പ്രണയപ്രദക്ഷിണം ചെയ്യുമ്പോള്‍ മിനിയില്‍ നിന്ന്‍ ചുടുനിശ്വാസവും മര്‍മ്മരങ്ങളുമുയര്‍ന്നു. അവളുടെ കൈകള്‍ അവന്‍റെ ശിരസ്സിന്റെ പിമ്പില്‍ അമര്‍ന്നു. കഴുത്തിന് താഴേക്ക് ഷെല്ലിയുടെ ചുണ്ടുകള്‍ നീങ്ങിയപ്പോള്‍ വാള്‍ ക്ലോക്ക് ഒന്പതടിച്ചു. പെട്ടെന്ന് മിനി ഷെല്ലിയുടെ മുഖം തന്‍റെ ശരീരത്തില്‍ നിന്ന്‍ മാറ്റി. "ഇത്രേം..ഇത്രേം മതി...ഷെല്ലി..." ഷെല്ലിയും പരിസരത്തിലേക്ക് തിരികെ വന്നു. അവന്‍ അവളുടെ മുഖത്തേക്ക് നോക്കി. "അങ്ങനെ നോക്കല്ലേ...ഷെല്ലി..." അവള്‍ ഷെല്ലി കൈകൊണ്ട് അവന്‍റെ
💬 Comments
View all comments