Chapter Title : ശിശിര പുഷ്പ്പം 15 [ smitha ]
"ഷെ ല്ലി-" ജനിമൃതികളുടെ ചില്ലുജാലകങ്ങള്‍ക്കപ്പുറത്ത് നിന്നെന്നപോലെ അവളുടെ ശബ്ദത്തിന്‍റെ ചൂടുള്ള രശ്മികള്‍ അവനെ തൊട്ടു. "മിനി-" അവന്‍റെ ശബ്ദം കുളിര്‍മഞ്ഞിലൂടെ അരിച്ചെത്തുന്ന സൂര്യനാളമാകുന്നു. "വന്നിട്ട് ഒരുപാടായോ?-" "അഞ്ച് മിനിറ്റ്. പക്ഷെ അഞ്ച് വര്‍ഷം കടന്നുപോയത് പോലെ-" കണ്ണുകള്‍ മാറ്റാതെ അവര്‍ പരസ്പ്പരം നോക്കി, അല്‍പ്പ സമയത്തോളം. "എന്താ എന്നെ ആദ്യമായി കാണുകയാണ് മിനി?-" അവന്‍ ചോദിച്ചു. കണ്ണുകള്‍ അവന്‍റെ കണ്ണുകളില്‍ നിന്ന്‍ മാറ്റാതെ അവനെത്തന്നെ നോക്കിയതല്ലാതെ അവള്‍ ഉത്തരം പറഞ്ഞില്ല. "കണ്ടിട്ടുണ്ട്, മുമ്പ്-" സുഖമുള്ള അഗ്നിയില്‍ ചുട്ട്, പഴുപ്പിച്ച് മന്ത്രിക്കുന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു. "വര്‍ഷങ്ങള്‍ക്ക് മുമ്പ്. ശബ്ദം കേട്ടിരുന്നു. ഗന്ധം അറിഞ്ഞിരുന്നു. രൂപം കണ്ടിരുന്നു. മുഖം കാണുന്നത് ഇപ്പോഴാണ്-" ബ്യൂട്ടിസ്പ്പോട്ടിന് മുകളിലെ ആകാശത്ത് മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍ നിറഞ്ഞു. അവള്‍ മുകളിലേക്ക് നോക്കി. അവനും. അവളുടെ നീള്‍മിഴികളുടെ കാന്തികത ആകാശനീലിമയെ ചൂടിനില്‍ക്കുന്ന മേഘങ്ങള്‍ക്ക് ഡിസൈന്‍ കൊടുക്കുന്ന ചിത്രശലഭങ്ങളില്‍ പതിഞ്ഞു. "മമ്മി പറയുമാരുന്നു, ഷെല്ലി-" അവള്‍ ചിത്രശലഭങ്ങള്‍ നൃത്തം ചെയ്യുന്നത് കണ്ട് പറഞ്ഞു. ഷെല്ലി അവളെ നോക്കി. "ഇവടം വിട്ട് പോകാത്ത ആത്മാക്കള്‍ ചുവന്ന ബട്ടര്‍ഫ്ലൈസ് ആയിട്ടും വിട്ട്പോയവ മഞ്ഞ ബട്ടര്‍ഫ്ലൈസ് ആയിട്ടും പുനര്‍ജ്ജനിക്കൂന്ന്‍..." അവളുടെ സ്വരത്തില്‍ നിറഞ്ഞ നേര്‍ത്ത കണ്ണുനീര്‍നനവ് ഷെല്ലിയെ തൊട്ടു. "ആസ്ട്രേലിയയില്‍ ഉള്ള ഒരു ജ്യോഗ്രഫിക്കല്‍ വണ്ടര്‍ അയേഴ്സ് റോക്കിനെ പറ്റി കേട്ടിട്ടില്ലേ? അവിടുത്തെ ട്രൈബല്‍ കമ്മ്യൂണിറ്റി അതിനെ വിളിക്കുന്നത് ഉലൂരു എന്നാണ്. അവര്‍ക്കിടയിലെ ഒരു വിശ്വാസമാണ് ഞാന്‍ ഇപ്പോള്‍ പറഞ്ഞത്. ബട്ടര്‍ഫ്ലൈസിനെപ്പറ്റി...." അവള്‍ വീണ്ടും ചിത്ര ശലഭങ്ങളെ നോക്കി. "അതിനര്‍ത്ഥം എന്‍റെ മമ്മി ഇപ്പോള്‍ എന്‍റെ അടുത്ത് ഉണ്ടെന്നാണ്," "മിനീ," അവന്‍ വിളിച്ചു. സായാഹ്നത്തിന്‍റെ ഇളം ചൂട് പതിഞ്ഞ അവളുടെ മുഖത്തേക്ക് അവന്‍ നോക്കി. "പറയു, ഷെല്ലി..." ചിത്രശലഭങ്ങളില്‍ നിന്ന്‍ നോട്ടം മാറ്റാതെ അവള്‍ പറഞ്ഞു. "ഇത് വരെ ഒന്നും ഞാന്‍ ഡീറ്റയില്‍ഡായി ചോദിച്ചിട്ടില്ല..." അവള്‍ അപ്പോഴും ചിത്രശലഭങ്ങളുടെ നൃത്തംവെയ്ക്കുന്ന ചിറകുകളില്‍ നിന്നും കണ്ണുകള്‍ മാറ്റിയില്ല. "മിനീടെ മമ്മി എങ്ങനെയാ...എങ്ങനെയാണ് മിനിയെ വിട്ട്പോയത്?" അപ്പോള്‍ അവള്‍ അവനെ നോക്കി. ഒരു കുഞ്ഞിന്‍റെ വിതുമ്പല്‍ അവള്‍ അവളുടെ മുഖത്ത് അവന്‍ കണ്ടു. ഏറ്റവും നിസ്സഹായയായ, ഏറ്റവും
💬 Comments
View all comments