Chapter Title : ശിശിര പുഷ്പ്പം 15 [ smitha ]
ആശരണയായ, ഏറ്റവും അനാഥയായ ഒരു കുഞ്ഞിന്‍റെ മുഖം. "നമുക്ക് ഇവിടെയിരിക്കാം..." അവള്‍ അവന്‍റെ കൈയില്‍ പിടിച്ചു. പിന്നെ ദേവദാരുവിന്‍റെ ചുവട്ടിലേക്ക് താഴ്ന്നു. മരത്തിന്‍റെ സ്വാന്തനത്തിന്‍റെ പ്രാചീനതയില്‍, സാന്ദ്രമായി നിറഞ്ഞ സ്നേഹതിന്റെ ചുവട്ടില്‍ അവര്‍ കൈകള്‍ കോര്‍ത്ത് പിടിച്ച് അഭിമുഖമിരുന്നു. "ഷെല്ലിയെപ്പോലെ സുന്ദരനാണ് എന്‍റെ പപ്പാ. മാത്യു. മാത്യു എം എം. മാളിയേക്കല്‍ മത്തായിച്ചന്‍റെ ഏറ്റവും മൂത്ത മോന്‍..." അവള്‍ പിന്നെ നീലക്കുന്നുകളിലേക്ക് നോക്കി. "അന്ന്‍ സെയ്ന്‍റ് തെരേസാസീന്ന് ഞാന്‍ വീട്ടില്‍ പോയപ്പം ഞങ്ങടെ നൈബര്‍ നേവീന്ന് റിട്ടയര്‍ ചെയ്ത ക്യാപ്റ്റന്‍ ബസന്ത് സിംഗ് സോണ്ടിയ, സോണ്ടിയ അങ്കിള്‍ പറഞ്ഞു..." അവളുടെ കണ്ണുകള്‍ വീണ്ടും ഈറനണിഞ്ഞു. "ബേട്ടി തും ബില്‍കുല്‍ അപ്നി മാ ജൈസി ദിഖ്തി ഹോ....ബഹുത് മിസ്സ് കര്‍ത്താ ഹും മേ ഉന്‍കോ യാര്‍..." അവളുടെ വിരലില്‍ കോര്‍ത്ത് പിടിച്ച തന്‍റെ കൈയിലേക്ക് കണ്ണുനീര്‍ത്തുള്ളികള്‍ വീണത് ഷെല്ലി കണ്ടു. കൈത്തലത്തെ മാത്രമല്ല മാത്രമല്ല അത് പൊള്ളിക്കുന്നത്. ഉള്ളിലും. "ഞാന്‍ മമ്മിയേപ്പോലാണ് കാണാന്‍ ഇപ്പോള്‍ എന്ന്‍...അങ്കിളിന് മമ്മിയെ ഒത്തിരി മിസ്സ് ചെയ്യുന്നു എന്ന്..." ഷെല്ലി അലിവോടെ അവളെ നോക്കി. "ഗോവന്‍ ആയിരുന്നു എന്‍റെ മമ്മി....കരോലിനാ നെവില്‍. പോര്‍ച്ചുഗീസ് ഒറിജിന്‍. സെയിന്‍റ് സ്റ്റീഫന്‍സില്‍ വെച്ചാണ് മമ്മീം പപ്പേം ആദ്യം കാണുന്നെ..." "മമ്മീടെം പപ്പാടെം ലവ് അവരുടെ പാരമ്പര്യത്തെ ചൊടിപ്പിച്ചു. ലിസ്ബണില്‍ നിന്ന്‍ ഇടയ്ക്കിടെ വീട്ടില്‍ വരുവാരുന്ന അഗോസ്റ്റിഞ്യോ എന്ന വീഞ്ഞ് കച്ചവടക്കാരന്‍ കോടീശ്വരന് മമ്മിയെ കെട്ടിച്ചുകൊടുക്കാമെന്നു ഗ്രാന്‍ഡ്‌പാ പ്രോമിസ് ചെയ്തിരുന്നു. വളരെ കണ്‍സര്‍വേറ്റീവ് കാത്തലിക് ആയിരുന്ന അഡ്രിയാനോ എദ്രോഡോ , എന്‍റെ ഗ്രാന്‍ഡ്‌പാ ഒരിക്കലും ലവ് അഫയറെ അംഗീകരിച്ചിരുന്നില്ല. അന്ന് സോണ്ടിയാ അങ്കിള്‍ കൊച്ചിയില്‍ നേവല്‍ ബേസിലാണ്. ലെഫ്റ്റനന്‍റ്റ് കമാന്‍ഡര്‍. പപ്പാടെ അപ്പാ അവിടെ കമ്മഡോര്‍ റാങ്കിലും. സോണ്ടിയാ അങ്കിള്‍ ലെഫ്റ്റനന്‍റ്റ് കമാന്‍ഡറും. അപ്പാടെ ഫ്രണ്ടാരുന്നെങ്കിലും സോണ്ടിയാ അങ്കിള്‍ ഏറെ അടുപ്പം കാണിച്ചത് എന്‍റെ പപ്പായോടാ. അത് കൊണ്ട് പപ്പാ പ്രോബ്ലം ഉണ്ടായപ്പം അത് ഷെയര്‍ ചെയ്തത് അങ്കിളിനോടാ. അങ്കിള്‍ ധൈര്യം കൊടുത്തു. ഡോണ്ട് വറി നീ കരോലിനായേയും കൂട്ടി ഹൈദരാബാദിലേക്ക് വരൂ എന്ന്‍ പറഞ്ഞു. അങ്കിള്‍ അവിടെയാണ് സെറ്റില്‍ ചെയ്യാന്‍
💬 Comments
View all comments