Chapter Title : ശിശിര പുഷ്പ്പം 15 [ smitha ]
ഉദ്ധേശിച്ച് ഒരു വില്ല വാങ്ങിയത്. ബന്‍ജാരാ ഹില്‍സില്‍. അങ്ങനെ പപ്പാ മമ്മീനേം കൊണ്ട് അങ്കിളിന്‍റെ വില്ലേല്‍ താമസം തുടങ്ങി. രണ്ട് വര്‍ഷം സ്റ്റേറ്റ്സില്‍, മൈക്രോസോഫ്റ്റില്‍, ജോലി ചെയ്ത് കഴിഞ്ഞ് പപ്പാ സ്വന്തമായി ബിസിനസ് തുടങ്ങി. ഒരു പാര്‍ട്ട്ണര്‍ കൂടിയുണ്ടായിരുന്നു. ശക്തി സിംഗ്. അയാള് പക്ഷെ അഗസ്റ്റിഞ്യോയുടെ ആളാരുന്നെന്നു പപ്പയ്ക്ക് അറീത്തില്ലാരുന്നു...." മിനി ഒരു നിമിഷം നിര്‍ത്തി. തന്‍റെ വാക്കുകളിലേക്കും മുഖത്തേക്കും ശ്രദ്ധയോടെ നോക്കുന്ന ഷെല്ലിയുടെ മുഖത്തേക്ക് നോക്കി. താന്‍ പറയുന്ന വാക്കുകള്‍ അതീവഗൌരവത്തോടെയാണ് അവന്‍ ശ്രദ്ധിക്കുന്നത് എന്ന്‍ അവള്‍ കണ്ടു. "വൈന്‍ ഇന്‍ഡസ്ട്രീസില്‍ നമ്മുടെ രാജ്യം അന്ന് ഇന്നും സ്ട്രോങ്ങ് ആയി ടൈ അപ് പോര്‍ച്ചുഗലിനോടാ. അതില്‍ത്തന്നെ അഗസ്റ്റിഞ്യോയുടെ കമ്പനീമായിട്ടും. ഡിസ്റ്റിലറീം ഡിസ്ട്രിബ്യൂഷനുമെല്ലാം. അഗസ്റ്റിഞ്യോയുടെ ഇവിടുത്തെ കാര്യങ്ങളുടെ ഒരു ചുമതലക്കാരന്‍ കൂടിയാരുന്നു ആ ശക്തിസിംഗ്. അഗസ്റ്റിഞ്യോ അപ്പോഴൊക്കെ മമ്മീനെ കിട്ടാന്‍ ഭ്രാന്ത് കേറി നടക്കുന്ന സമയവും. ഇതൊന്നും പാപ്പാ അറിഞ്ഞേയില്ല. ഒരു ദിവസം സ്റ്റേറ്റ്സില്‍, സിയാറ്റിലില്‍ വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ പപ്പാ ഇന്ത്യന്‍ ഡെലിഗേറ്റ്സിന്‍റെ ഭാഗമായി പോയപ്പോള്‍ ശക്തി സിംഗ് വീട്ടില്‍ വന്നു. മമ്മിയ്ക്ക് ഭയ്യായെപ്പോലെയാരുന്നു അയാള്‍..." മിനി വീണ്ടും നിര്‍ത്തി. നീലമലകള്‍ക്കപ്പുറത്ത് മേഘങ്ങള്‍ ചുവക്കുന്നത് നോക്കിനിന്നു. മലനിരകള്‍ക്കപ്പുറത്ത് നിന്ന്‍ നിരാലംബമായ സ്വരത്തില്‍ ഒരു പക്ഷി ശബ്ദമിട്ടു. "അയാള് മമ്മിയെ അയാള്‍ടെ വീട്ടിലേക്ക് ഒരു പാര്‍ട്ടിക്ക് വിളിച്ചു. അയാള്‍ടെ മോന്‍ ..അവന്‍റെ ബര്‍ത്ത്ഡേ ആണ്...മമ്മി പോയി...എനിക്കന്ന് ഒന്‍പത് വയസ്സ് ആണ് ഷെല്ലി...ഞാനും മമ്മിയും ചെല്ലുമ്പോള്‍ പാര്‍ട്ടി നടക്കുകയാണ്. പാട്ടും ഡാന്‍സും ഒക്കെ. ഇടയ്ക്ക് അയാള്‍ മമ്മിയ്ക്ക് ഷാമ്പെയിന്‍ കൊടുത്തു. മമ്മി കുടിച്ചു. എന്തോ അസ്വാസ്ഥ്യം തോന്നിയപ്പോള്‍ അയാള്‍ വിശ്രമിക്കാന്‍ പറഞ്ഞു ഒരു മുറി കാണിച്ചുകൊടുത്തു. മമ്മി വിശ്രമിച്ച് കിടക്കുമ്പോള്‍ അങ്ങോട്ടയാള്‍ വന്നു...." ഷെല്ലിയുടെ മുഖം ഭീതിദമായി. "മിനീ..." അവളുടെ കൈയില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് അവന്‍ വിളിച്ചു. "അഗസ്റ്റിഞ്യോയെ ഭ്രാന്ത് പിടിപ്പിച്ച പെണ്ണല്ലേ കരോലിനാ നീ എന്ന്‍ ചോദിച്ചു. മമ്മിയ്ക്ക് അയാള്‍ പറയുന്നത് ആദ്യം ഒന്നും മനസ്സിലായില്ല...അയാള്‍ക്ക് മാത്രമല്ല ആര്‍ക്കും ഭ്രാന്ത് വരും..ഉദാഹരണത്തിന് എനിക്കും എന്നും പറഞ്ഞ് അയാള്‍ മമ്മിയെ കയറിപ്പിടിച്ചു. ഡ്രഗ്ഡ് ആയിരുന്നെങ്കിലും മമ്മിയ്ക്ക് കാര്യങ്ങള്‍ ക്ലിയര്‍ ആയി
💬 Comments
View all comments