Chapter Title : ശിശിര പുഷ്പ്പം 15 [ smitha ]
മനസ്സിലായി...അയാള്‍ മമ്മിയെ റേപ് ചെയ്തു. പിന്നെ പേടിയായി മമ്മി ജീവിച്ചിരുന്നാല്‍ പ്രോബ്ലം ആണ് എന്ന്‍ മനസ്സിലാക്കി അയാള്‍ മമ്മിയെ കഴുത്ത് ഞെരിച്ച്..." മിനി നിര്‍ത്തി. നിറഞ്ഞൊഴുകുന്ന കണ്ണുനീരിനെ കവിള്‍ നനച്ച് ഒഴുകാന്‍ അനുവദിച്ചു. "അന്നേരം ആണ് ഞങ്ങടെ ഡ്രൈവര്‍ സായി അങ്കിള്‍ അങ്ങോട്ട് ഓടി വരുന്നത്. മമ്മി മരിച്ചു എന്ന്‍ കരുതി അയാള്‍ മുറിയില്‍ നിന്ന്‍ പോയപ്പം. സായി അങ്കിള്‍ മമ്മീനെ എടുത്ത് ഹോസ്പിറ്റലില്‍ കൊണ്ട്പോയി. വഴീല്‍ വെച്ച് അല്‍പ്പപ്രാണനും വെച്ച് മമ്മി ഉണ്ടായത് മൊത്തം സായി അങ്കിളിനോട് പറഞ്ഞു. അങ്കിള്‍ പപ്പയ്ക്ക് ഫോണ്‍ ചെയ്തു. പിറ്റേന്ന് പപ്പാ പറന്നെത്തിയെങ്കിലും മമ്മി പോയിരുന്നു ഷെല്ലി...." "അപകടം മണത്ത് ശക്തി സിംഗ് സ്ഥലം വിട്ടു. എങ്കിലും ഒരേയൊരു സാക്ഷിയായ സായി അങ്കിളിനേം അയാള്‍ ആളെ വിട്ട് കൊല്ലിച്ചു..." "എന്നിട്ട്?" ഷെല്ലി ചോദിച്ചു. "എന്നിട്ട് പപ്പാ അയാളെ അന്വേഷിച്ചില്ലേ? അയാളെ പിടിച്ചില്ലേ? കേയ്സ് ഒന്നും..." മിനി ഷെല്ലിയുടെ മുഖത്തേക്ക് നോക്കി. അവള്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ് മൊബൈല്‍ ശബ്ദിച്ചു. "ചേച്ചിയാണല്ലോ," മൊബൈലില്‍ പ്രസ് ചെയ്ത് കൊണ്ട് മിനി പറഞ്ഞു. പിന്നെ അവള്‍ ഷാരോണിനോട് സംസാരിച്ചു. "ആശ്വിനീടെ ബര്‍ത്ത്ഡേ ആണ് ഇന്ന്‍ ഷെല്ലി. അവര് എന്നെ കാത്തിരിക്കുവാ...വാ നമുക്ക് പോകാം," അവര്‍ എഴുന്നേറ്റു. "ക്രിസ്മസ് ഹോളിഡേയ്സിനു എന്താ ഷെല്ലി പ്ലാന്‍?" ഹോസ്റ്റലിലേക്ക് ഒരുമിച്ച് നടക്കവേ മിനി ചോദിച്ചു. "ഇപ്രാവശ്യത്തെ ക്രിസ്മസിന് പപ്പാ വീട്ടില്‍ ഉണ്ടാവില്ല..." ഷെല്ലി വിഷമത്തോടെ പറഞ്ഞു. "ക്വസ്റ്റ്യന്‍ പേപ്പര്‍ ഉണ്ടാക്കുന്ന പാനലില്‍ പപ്പാ ഉണ്ട്. അതിന്‍റെ ..പിന്നെ അവരുടെ ഡിപ്പാര്‍ട്ട്മെന്‍റ്റിന്‍റെ വേറെ എന്തൊക്കെയോ പ്രോഗ്രാം കാരണം ഒരാഴ്ച്ച കക്ഷി ടൂറിലാ...അത് കൊണ്ട് ഞാന്‍ ഹോസ്റ്റലിത്തന്നെ ഉണ്ടാവും..." മിനി അവനെ നോക്കി. "എന്താ മിനീടെ പ്ലാന്‍? ഹൈദരാബാദ് പോകുന്നില്ലേ?" "എന്‍റെ കൂടെ വരാവോ?" "ഹൈദരാബാദ്?" "അല്ല..ഹൈറേഞ്ച്," " ഹൈറേഞ്ച്? അവിടെയെവിടെ?" "അവിടെ ആനച്ചാല്‍...ഈട്ടിസിറ്റി..." "ഈട്ടിസിറ്റിയൊ? വലിയ സിറ്റിയാണോ?" "ഏയ് സിറ്റി ഒന്നുമല്ല..ബ്യൂട്ടിഫുള്‍ വില്ലേജ്..." "അവിടെയാരാ?" "അവിടെ പപ്പാ ഒരു എസ്റ്റേറ്റ് വാങ്ങീട്ടുണ്ട്...കുറെ മുമ്പ്..ഞാന്‍ ഇതുവരെ പോയിട്ടില്ല ...ഞാന്‍ ഇന്ന്‍ രാവിലെ വിളിച്ചു ചോദിച്ചാരുന്നു...പപ്പാ പൊക്കോളാന്‍ പറഞ്ഞു..." "ആരുടെ കൂടെയാണ് എന്ന്‍ ചോദിച്ചില്ലേ
💬 Comments
View all comments