0%

Chapter Title : ശിശിര പുഷ്പ്പം 15 [ smitha ]

Author : സ്മിത Read All Parts 583

പപ്പാ?" "ഇല്ല. പക്ഷെ ഞാന്‍ പറഞ്ഞു....ഞാന്‍ പറഞ്ഞു ഷെല്ലീടെ കൂടെയാണെന്ന്..." "എന്‍റെ കൂടെ!! അന്നേരം??" "അന്നേരം എന്നാ? വണ്ടി അറേഞ്ച് ചെയ്യേട്ടെ എന്ന് ചോദിച്ചു...പപ്പായ്ക്ക് പപ്പാടെ മോളെ അറിയാം ഷെല്ലി..." ഷെല്ലി ആലോചിച്ചു. "അവിടെ നിറച്ചും മലയാ. ഹെയര്‍പിന്‍ വളവുകളും അതിലെ ഡ്രൈവ് ചെയ്യുന്നത് കച്ചറയാ," "കച്ചറയോ? കച്ചറന്ന്‍ വെച്ചാ എന്നതാ? ഹിന്ദീല്‍ കച്ചറ എന്ന്‍ പറഞ്ഞാല്‍ വെയ്സ്റ്റ്...." "ങ്ങ്ഹാ ഇതും അങ്ങനെയാ..ലൈഫ് വെയ്സ്റ്റ് ആകും അതിലെ ഡ്രൈവ് ചെയ്‌താല്‍...പണ്ട് അവിടെ ബൈസണ്‍വാലി എന്ന്‍ പറയുന്ന ഒരു സ്ഥലത്ത് പോയിട്ടുണ്ട്...എന്റമ്മോ..കാണാന്‍ സൂപ്പര്‍. അവിടുന്ന്‍ തിരിച്ച് വരാന്‍ തോന്നില്ല. അത്രേം നല്ല സ്ഥലം. പക്ഷെ ഡ്രൈവിംഗ്..." "ട്രെയിന്‍ ബസ്സ്‌ ഒക്കെയില്ലേ? അങ്ങനെ പോകാം" ഷെല്ലി വീണ്ടും ആലോചാനാമഗ്നനായി. "എന്തിനാ കൂടുതല്‍ ആലോചിക്കുന്നെ?" ഹോസ്റ്റലിലേക്ക് തിരിയുന്നിടമെത്തിയപ്പോള്‍ അവള്‍ ചോദിച്ചു. "സമ്മതിക്കുന്നെ? ഏതായാലും വീട്ടില്‍ പപ്പായില്ലല്ലോ. ഒന്ന്‍ രണ്ട് ദിവസത്തെ കാര്യമല്ലേ..പ്ലീസ്..." "ഓക്കേ," അവന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "താങ്ക്യൂ," അവളും പുഞ്ചിരിച്ചു. ************************************************ ആലുവയില്‍ ട്രെയിനിറങ്ങിയപ്പോള്‍ സമയം പതിനൊന്നായിരുന്നു. "മടുത്തോ?" ബാക്ക്പാക്കറിന്‍റെ സ്ട്രാപ്പുകള്‍ തോളിലിട്ടുകൊണ്ട് മിനി ചോദിച്ചു. "ഇല്ല," "ഞാന്‍ മടുത്തല്ലോ. ഷെല്ലിയെന്താ മടുക്കാത്തെ?" എന്ട്രന്സിലേക്ക് നടക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു. "ഞാന്‍ മിനീടെ കൂടെയല്ലേ?" ഒരു നിമിഷം അവള്‍ നിന്നു. അവനും. പ്രണയം കത്തുന്ന മിഴികളോടെ അവള്‍ അവനെ നോക്കി. "എന്താ?" അവന്‍ ചോദിച്ചു. അവള്‍ പുഞ്ചിരിച്ചുകൊണ്ട് ഒന്നുമില്ല എന്ന അര്‍ത്ഥത്തില്‍ തല കുലുക്കി.

ബസ്സില്‍ക്കയറി പത്ത് മിനിറ്റിനുള്ളില്‍ മിനി ഷെല്ലിയുടെ നെഞ്ചില്‍ മുഖം ചേര്‍ത്ത് ഉറങ്ങി. അവളുടെ മുഖത്തിന്‍റെ മൃദുത്വം തന്‍റെ നെഞ്ചില്‍ അമര്‍ന്നിരിക്കുമ്പോള്‍ അവന്‍ കൈകൊണ്ട് താളത്തില്‍ അവളുടെ തോളില്‍ തട്ടിക്കൊണ്ടിരുന്നു. ബസ് പെരുമ്പാവൂരും കോതമംഗലവും കടന്ന്‍ നേര്യമംഗലത്ത് എത്തിയപ്പോള്‍ അവള്‍ ഉണര്‍ന്നു. "ഓ...!" കോട്ടുവായിട്ടുകൊണ്ട് അവള്‍ ചോദിച്ചു. "ഞാന്‍ ഒരുപാട് നേരം ഉറങ്ങിയോ ഷെല്ലി?" "രണ്ട് മണിക്കൂര്‍," "രണ്ട് മണിക്കൂര്‍! എന്നിട്ട് എന്നെ വിളിക്കാഞ്ഞതെന്തെ?" "പാവം പിടിച്ച് ഇങ്ങനെ ഉറങ്ങുന്നത് കണ്ടാല്‍ ആര്‍ക്ക് വിളിക്കാന്‍ തോന്നും?" "ഓ റിയലി?" "റിയലി. മാഡത്തിന് രാത്രിയില്‍ ഉറക്കം കുറവാണോ?" "ഇന്നലെ ഉറങ്ങീപ്പം ഒരു മണി ആയി ഷെല്ലി...ഇപ്പം ഏകദേശം ആ സമയത്ത്

💬 Comments

View all comments