0%

Chapter Title : ശിശിര പുഷ്പ്പം 15 [ smitha ]

Author : സ്മിത Read All Parts 584

ഒക്കെയാണ് ഉറക്കം...നേരത്തെ പത്ത് മണിയായാ കൂര്‍ക്കം വലിച്ച് ഉറങ്ങാന്‍ തുടങ്ങുവാരുന്നു...." "കച്ചറ എന്ന മനോഹരമായ പദം കേട്ടിട്ടില്ല....കൂര്‍ക്കംവലി എന്ന വൃത്തികെട്ട വാക്കാണേല്‍ അറിയാം താനും," അവള്‍ ചിരിച്ചു. "ആട്ടെ എന്താ ഉറക്കം ഇത്ര ലേറ്റ് ആയിട്ട്? കൊതുക് ശല്യം?" "അതെ കൊതുക് ശല്യം," ബസ് നേര്യമംഗലം പാലത്തിനു മുകളിലൂടെ നീങ്ങവേ പുറത്തേ ഭംഗിയിലേക്ക് നോക്കി മിനി പറഞ്ഞു. "ഒരു മുട്ടന്‍ കൊതുക്. നല്ല സുന്ദരന്‍ കൊതുക് ..ഒരു കാമുകന്‍ കൊതുക് ....ഇപ്പം ഉറങ്ങാന്‍ കെടന്നാലും എന്‍റെ മേത്ത് ..മുഖത്ത് ഒക്കെ വന്നിരുന്നു മൂളിക്കൊണ്ടിരിക്കും...ഒരു ഷെല്ലിക്കൊതുക്...." അവള്‍ കയെത്തിച്ച് അവന്‍റെ കയ്യില്‍ പിടിച്ചു. "എവിടെ നോക്കിയായാലും ഷെല്ലിയാ ചുറ്റും...മെസ്സ് ഹാളില്‍ ..ക്ലാസ്സില്‍ ....ഞാന്‍ ചുമ്മാ ഓരോന്ന്‍ ഇങ്ങനെ മാഡ് ആയിപ്പറയുന്നതല്ല ഷെല്ലി....ഷെല്ലിയെ ഓര്‍ത്തോര്‍ത്ത് കിടക്കും ഓര്‍ത്തോര്‍ത്ത് ഉറങ്ങും ഉറങ്ങിയാല്‍ സ്വപ്നത്തില്‍ വരും....എത്ര പ്രാവശ്യം സ്വപ്നത്തില്‍ ഞെട്ടിയെഴുന്നേറ്റിട്ടുണ്ട് എന്നറിയോ....സ്വപ്ന ആരുന്നു എന്നറിയുമ്പോ വിഷമം വരും പിന്നെ ചിരിക്കും ..തലയെണയെടുത്ത് കെട്ടിപ്പിടിച്ച് പിന്നേം കെടക്കും..." അവളുടെ മൃദുവിരലുകളില്‍ നിന്ന്‍ തന്നിലേക്ക് താപം നിഷ്ക്രമിക്കുന്നത് ഷെല്ലിയറിഞ്ഞു. ചന്ദന ഗന്ധമുള്ള വാക്കുകളാല്‍ അവള്‍ അവനെ മദിപ്പിച്ചു. പ്രണയത്തിന്‍റെ ചന്ദ്രിക സ്പര്‍ശമുള്ള നിശ്വാസം തന്‍റെ കവിളില്‍ തൊടുന്നത് ഷെല്ലിയറിഞ്ഞു. "ഷെല്ലി എന്നെ ഓര്‍ക്കില്ലേ?" ചുണ്ടുകള്‍ അവന്‍റെ കവിളിനോട് വളരെയടുപ്പിച്ച് കൊണ്ട് അവള്‍ ചോദിച്ചു. "എപ്പോഴെങ്കിലും മറന്നിട്ട് വേണ്ടേ ഓര്‍ക്കാന്‍?" നാണം പൂത്തുലഞ്ഞ ലാവണ്യസ്വപ്നമായി അവള്‍ മാറി. മാദകത്വം മൌനത്തില്‍ നിറച്ച് അവള്‍ അവനെ നോക്കിയപ്പോള്‍ കാമസുഗന്ധതിന്‍റെ നീരാട്ട് അവന്‍ അവളുടെ കണ്ണുകളില്‍ കണ്ടു. അവന്‍റെ കയ്യിലെ അവളുടെ പിടി മുറുകി. അവളുടെ അധരം വിതുമ്പുന്നത് ഷെല്ലി കണ്ടു. മിഴിയിതളുകളുടെ നീലിമയില്‍ പ്രണയ സ്മൃതികള്‍ നൃത്തം ചെയ്യുന്നതും. "ഷെല്ലി..." കാമദീപ്തി ശബ്ദത്തില്‍ നിറച്ച് അവള്‍ വിളിച്ചു. "മിനി..." അധരത്തില്‍ ഹര്‍ഷോന്മാദം തുടുക്കുന്നു. ആയിരം രാവുകളുടെ അഭിലാഷങ്ങള്‍ ചിറകുവിടര്‍ത്തിയാടുകയാണ് അവളുടെ ചുണ്ടുകളിലും കണ്ണുകളിലും. "ഐം ജസ്റ്റ് എയ്റ്റീന്‍ നൌ..." അവള്‍ പറഞ്ഞു. "ഐം ജസ്റ്റ് ട്വന്റി വണ്‍..സോ?" "സോ...സോ...ഐ ഡോണ്ട് നോ..." "പറയൂ.." ഓരോ മാത്രയും പ്രണയവെളിച്ചമായി കത്തുകയാണ്. ഓരോ നിമിഷവും പ്രണയനദിയായി കുതിച്ചോഴുകുന്നു. തങ്ങളുടെ നെഞ്ചില്‍ കിനാവുകളുടെയും ആഗ്രഹങ്ങളുടെയും

💬 Comments

View all comments