Chapter Title : ശിശിര പുഷ്പ്പം 15 [ smitha ]
നാളങ്ങള്‍ കത്തിയുയരുന്നത് ഇരുവരുമറിഞ്ഞു. "ആര്‍ വി ലൈസെന്‍സ്ഡ് റ്റു മാരി ഇന്‍ ദിസ് ഏജ്?" ഷെല്ലി ചിരിച്ചു. "എന്താ ചിരിക്കുന്നെ?" "നമ്മള്‍ മാരി ചെയ്തല്ലോ..." അവള്‍ അവന്‍റെ നേരെ അവിശ്വസനീയതയോടെ നോക്കി. "എനിക്ക് മംഗല്‍സൂത്രം ഇടണം..." "മംഗല്‍സൂത്രവോ? അതെന്നതാ?" "ശ്യോ..ഈ ഷെല്ലി ....!! കല്യാണം കഴിക്കുമ്പം അമ്പലത്തി വെച്ച് പെണ്ണിന്‍റെ കഴുത്തില്‍ കെട്ടിക്കൊടുക്കില്ലേ...അതിന് മംഗല്‍ സൂത്രം എന്നല്ലേ പറയുക....?" "താലി?" "ആ..അതെ ..താലി...അത് ഇടണം..പിന്നെ നെറ്റിയേല്‍ സിന്ദൂരം ഇടണം...പള്ളീല്‍ വെച്ച് കെട്ടിക്കഴിഞ്ഞ് നമുക്ക് അമ്പലത്തി വെച്ചും വേണം..ഇഷ്ടമാ എനിക്ക് പണ്ഡിറ്റ്‌ജി ഒക്കെ ഇരുന്ന്‍ മംഗലം ഭഗവാന്‍ വിഷ്ണു എന്നൊക്കെ മന്ത്രം ഒക്കെ ചൊല്ലുന്ന കേട്ട് ...ഷഹനായി ഒക്കെ പ്ലേ ചെയ്തിട്ട്...ഡ്രം ഒക്കെ ...." "ഡ്രം അല്ല മദ്ധളം...മൃദംഗം..." "ഉം അതൊക്കെ പ്ലേ ചെയ്ത്...എന്നിട്ട് നമ്മടെ തലേല്‍ ഒക്കെ അരി ഒക്കെ ഇട്ട്..." "തലേല്‍ അരിയോ?" "ഉം..ഞാന്‍ കണ്ടിട്ടുണ്ട് ...ഷെല്ലി കണ്ടിട്ടില്ലേ...? അമ്പലത്തിവെച്ച് മാരി ചെയ്യുമ്പം അതൊക്കെ ഉണ്ടാവും...പിന്നെ സെവെന്‍ ടൈംസ് തീയുടെ മുമ്പി മൂവ് ചെയ്യണം സര്‍ക്കുലര്‍ ആയി..." "മനസ്സിലായില്ല...തീയുടെ മുമ്പില്‍?" "അത്..." അവള്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. "ഓ..! മനസ്സിലായി," "അഗ്നി സാക്ഷിയായി ഏഴു തവണ വലം വെയ്ക്കുക...ദാറ്റ്സ് ഇറ്റ്," "ഇത്രേം ഹൈ മലയാളം എനിക്കറിയില്ല...അത് തന്നെ അഗ്നി സാക്ഷിയായി ഏഴുതവണ വലം വെയ്ക്കുക..." "ഓക്കേ എപ്പഴാ ഇതൊക്കെ ചെയ്യണ്ടെ?" "ഇപ്പം," "ഇപ്പം? ഈ ഓടുന്ന ബസ്സിലോ?'' "അങ്ങനെയൊക്കെ തോന്നുവാ, ഷെല്ലി..." "ഇന്ന്‍ തന്നെ കല്യാണം കഴിക്കുമ്പം വേറേം പ്രശ്നം ഉണ്ട്," "ഒരു പ്രശ്നോം ഇല്ല ഷെല്ലി. നമുക്ക് ഇന്ന്‍ കല്യാണം കഴിക്കണം," "പ്രശ്നം ഉണ്ടെന്നേ," "എന്ത് പ്രശ്നം?" "ഇന്ന്‍ തന്നെ ഫസ്റ്റ് നൈറ്റ് വേണ്ടി വരും," "അയ്യേ...ച്ചി..." അവള്‍ അവന്‍റെ തോളില്‍ അടിച്ചു. "അയ്യേന്നോ? അപ്പം കല്യാണം കഴിക്കുന്നെ എന്നെത്തിനാ?" "കല്യാണം കഴിക്കുന്നത് ഫസ്റ്റ് നൈറ്റിനു വേണ്ടിയാണോ ഷെല്ലി?" "പിന്നെ എന്നെത്തിനാ," "കല്യാണം കഴിക്കുന്നത് ഫാമിലി ഉണ്ടാവാന്‍. നല്ല ക്യൂട്ട് കുഞ്ഞുങ്ങള്‍ ഉണ്ടാവാന്‍..." "അതിനാ പോത്തെ ഞാന്‍ പറഞ്ഞെ ഫസ്റ്റ് നൈറ്റ് വെണന്ന്‍?" "അതിനു ഫസ്റ്റ് നൈറ്റ് എന്നേത്തിനാ?" "ശരി ഫസ്റ്റ് നൈറ്റ് വേണ്ട..സെക്കണ്ട് നൈറ്റ്," "പോ..ഞാന്‍
💬 Comments
View all comments