Chapter Title : ശിശിര പുഷ്പ്പം 15 [ smitha ]
പതിയെ കടിച്ചു. "നമ്മള്‍ നമ്മുടെ പ്രേമത്തെ ബഹുമാനിക്കുന്നു ഷെല്ലി. അതിന്‍റെ അന്തസ്സിനെ പ്രോറ്റക്റ്റ് ചെയ്യേണ്ടത് നമ്മുടെ ഡ്യൂട്ടിയല്ലേ...? എന്നിട്ടും പ്രോബ്ലം ആയാല്‍ പിന്നെ ഒന്ന്‍ കൂടിയുണ്ട്...നമ്മുടെ രണ്ട് പേരുടെയും മമ്മിമാരെ അങ്ങ് ഓര്‍ക്കുക....എല്ലാം കണ്ട്രോള്‍ ചെയ്യാന്‍ പറ്റും... ഒരു ബെഡില്‍ കിടന്ന്‍ ഉറങ്ങിയാല്‍പ്പോലും..." "ങ്ങ്ഹേ? അപ്പം നമ്മള് ഒരു ബെഡില്‍ ആണോ ഇന്ന്‍ ഉറങ്ങുന്നെ?" "അയ്യടാ!" അവള്‍ അവന്‍റെ കവിളില്‍ പതിയെ അടിച്ചു. "അത് എന്തായാലും വേണ്ട...എന്‍റെ കയീന്ന് കാര്യങ്ങള്‍ ഒക്കെ പിടിവിട്ട് പോകും മോനേ...പക്ഷെ ഒരു ബെഡില്‍ കെടന്ന് കൊറേ വര്‍ത്താനം പറഞ്ഞ് കൊറേ നേരം കഴിഞ്ഞ് വേറെ വേറെ റൂമില്‍ പോകും നമ്മള്..." അതുപോലെ തന്നെ സംഭവിച്ചു. രാവേറെ പുണര്‍ന്നു കിടന്ന് ഇടയ്ക്ക് ചുണ്ടുകളില്‍ ചുണ്ടുകള്‍ കോര്‍ത്ത് അവര്‍ സംസാരിച്ചു. പിന്നെ ഉറങ്ങാന്‍ പോയി. വെളുപ്പിന് ഷെല്ലി വൈകിയാണ് എഴുന്നേറ്റത്. കണ്ണുകള്‍ തുറന്നയുടന്‍ അവന്‍റെ കണ്ണുകള്‍ പോയത് ക്ലോക്കിലേക്കാണ്. എഴുമണി! "ഗെറ്റ് അപ് യങ്ങ് മാന്‍!" ഗാംഭീര്യമുള്ള ഒരു ശബ്ദം അവന്‍ കേട്ടു. ഷെല്ലി കണ്ണു തിരുമ്മി നോക്കി. മുമ്പില്‍ സുന്ദരനായ ഒരു മധ്യവയസ്ക്കന്‍. നീല ടീഷര്‍ട്ടും വെളുത്ത ബര്‍മുഡയും ധരിച്ച്. സ്വര്‍ണ്ണനിറമുള്ള കണ്ണടയും. ഷെല്ലി എഴുന്നേറ്റു. അയാളുടെ പിമ്പില്‍ നിന്ന്‍ മിനി മുമ്പിലേക്ക് വന്നു. "പപ്പാ," മിനിയുടെ ശബ്ദം അവന്‍ കേട്ടു. "ഇന്നലെ രാത്രി പപ്പാ വന്നു ഷെല്ലി...ഷെല്ലി നല്ല ഉറക്കാരുന്നു. പപ്പയാ വിളിക്കണ്ട എന്ന്‍ പറഞ്ഞെ,"
💬 Comments
View all comments