Chapter Title : ശിശിര പുഷ്പ്പം 16 [ smitha ]
"ഏതാണ്ടൊക്കെ ഒരു ധാരണ ഒണ്ട് സാറേ," ജോസ് ചേട്ടന്‍ പറഞ്ഞു. "അച്ചായന് ഏതാണ്ടൊക്കെ ധാരണയേയൊള്ളോ...? എനിക്ക് ഫുള്‍ ധാരണ ഒണ്ട്," മിനിയുടെ തലമുടിയില്‍ തലോടിക്കൊണ്ട് സൂസന്ന പറഞ്ഞു. "ഷെല്ലി നല്ല ഒന്നാന്തരം പ്രാസംഗികനാ. രാഷ്ട്രീയക്കാരനാ...പിന്നെ പാട്ട് പാടും...മോള്‍ടെ കോളേജില്‍ യൂണിയന്‍ ചെയര്‍മാന്‍..ഇവരുടെ പാര്‍ട്ടീടെ ചെയര്‍മാന്‍ എന്നൊക്കെ പറയുമ്പം അറിയാല്ലോ..." "എന്‍റെ മോള്‍ക്ക് ഇഷ്ടമാ ഷെല്ലിയെ...എല്ലാക്കാര്യോം ആദ്യം തൊട്ട് മോള്‍ പറയുവാരുന്നു. മോള്‍ടെ ഒരു ഇഷ്യൂ സോള്‍വ് ചെയ്തത് ഷെല്ലിയാ...ഇവരുടെ പഠിപ്പൊക്കേ കഴിഞ്ഞ്.... എനിക്ക് മോളെപ്പോലെ ഒരു മോനും കൂടെ...ന്ന്വച്ചാല്‍ മോളെ കല്യാണം കഴിക്കുന്നയാള്‍..." "പപ്പാ..." ആത്മാവില്‍ ചുണ്ടുകള്‍ ചേര്‍ത്തിട്ടെന്നപോലെ മിനി വിളിച്ചു. അവള്‍ സൂസന്നയുടെ മാറില്‍ മുഖം ചേര്‍ത്തു. "അയ്യോ ഇത്രേം നാണം ഒക്കെയുള്ള ആളെങ്ങനെയാ പ്രേമിക്കുന്നെ?" "രണ്ടുപേരും പാട്ടുകാരല്ലേ?" ജോസ് ചേട്ടന്‍ ചോദിച്ചു. "എന്നാ രണ്ട് പേരും കൂടി ഒരു പാട്ടങ്ങാ പാടിക്കേ," "പാട് മോളെ," മാത്യു പ്രോത്സാഹിപ്പിച്ചു. "മലയാളം പാട്ട് ഒത്തിരിയൊന്നും അറിയില്ല എനിക്ക്," അവള്‍ ആലോചിച്ചു. "ഷെല്ലീം കൂടെപ്പാടില്ലേ?" "നോക്കാം," അവന്‍ പുഞ്ചിരിച്ചു. "ഒരു പാട്ടെനിക്ക് ഇഷ്ടവാ..." അവള്‍ പറഞ്ഞു. "സ്റ്റാര്‍ട്ട് ചെയ്തോ.." ഷെല്ലി പറഞ്ഞു. മിനി എല്ലാവരെയും നോക്കി "തങ്കതേരില്‍ ശരത്ക്കാലം...തിങ്കള്‍ക്കൊമ്പില്‍ പറന്നേറി..." ജോസ് ചേട്ടനും സൂസന്നയും അദ്ഭുതപ്പെട്ടു പരസ്പ്പരം നോക്കി. പ്രണയതീക്ഷണത കത്തുന്ന അവളുടെ നോട്ടത്തിലേക്ക് അവനു കണ്ണുകളയക്കാതിരിക്കാനായില്ല. അവന്‍റെ കണ്ണുകളിലേക്ക് നോക്കി മന്ത്രശുദ്ധിയുള്ള സ്വരത്തില്‍ അവള്‍ പാടി. സ്വയമലിഞ്ഞ്, ലയിച്ച്, പ്രണയത്തില്‍ ജ്വലിച്ച് അവള്‍ പാടി. തുടര്‍ച്ച അവനും. പാട്ടിലെ വരികള്‍ പോലെ മനസ്സുകളെ നനയിക്കുന്ന പാട്ടിന്‍റെ നാദഭംഗിയില്‍ സ്വയം മറന്ന്‍ അവര്‍ ഗാനമാസ്വദിച്ചു. മാത്യുവിന്‍റെ ഫോണ്‍ അപ്പോഴാണ് ശബ്ദിച്ചത്. അയാള്‍ സംസാരിക്കാന്‍ തുടങ്ങി. അതിനുശേഷം അയാള്‍ അവരെ നോക്കി. "എന്താ പപ്പാ?" മിനി ചോദിച്ചു. ട്രിവാന്‍ഡ്രത്ത് എത്തണം ഉടനെ ..നമ്മുടെ നെടുമാങ്ങാടുള്ള ഓഫീസില്‍... " അയാള്‍ പറഞ്ഞു.
💬 Comments
View all comments