Chapter Title : ശിശിര പുഷ്പ്പം 16 [ smitha ]
പൊറകെ നടക്കുന്നേന്ന്‍ അറിയാവോ...എങ്ങനെ നടക്കാതിരിക്കും...നോക്കിക്കേ എന്ത് സുന്ദരനാ എന്‍റെ പപ്പാ....അല്ലേ ആന്‍റി?" സൂസന്ന വീണ്ടും അവളെ ചേര്‍ത്ത് പിടിച്ചു. സൂസന്നയ്ക്ക് അവളുടെ ചോദ്യത്തിന് മുമ്പില്‍ മാത്യുവിനെ നോക്കാതിരിക്കാനും കഴിഞ്ഞില്ല. "എല്ലാരേം വേണ്ട..." മിനി വീണ്ടും പറഞ്ഞു. "ഒരു മാളവിക മാഡം ഉണ്ട്. ആ ആന്റീടെ ഒരു നോട്ടം കിട്ടാന്‍ വേണ്ടി ജെന്റ്സ് ഒക്കെ തപസിരിക്കുവാ. ആ ആന്‍റി പപ്പാടെ പൊറകെ നടക്കാന്‍ തൊടങ്ങീട്ട് എത്ര കാലം ആയീന്നറിയാവോ? ആ ആന്‍റി അമ്പലത്തി പോകുന്ന തന്നെ പപ്പായെ കിട്ടാന്‍ പ്രാര്‍ഥിക്കാനാ..." ഷെല്ലി അദ്ഭുതത്തോടെ മാത്യുവിനെ നോക്കി. ജോസ് ചേട്ടനും സൂസന്ന ചേച്ചിയും. "അതെന്നതാ സാറേ?" സൂസന്ന ചോദിച്ചു. "പപ്പാ പറയത്തില്ല ആന്‍റി," മിനി തുടര്‍ന്നു. "ഞങ്ങടെ നൈബറാ. ഹൈദരാബാദില്‍. ബന്‍ജാരാ ഹില്‍സില്‍. സ്വന്തവായി ഒരു കമ്പനിയുണ്ട്. ഐ ടി. പണ്ട് മമ്മിയുണ്ടാരുന്നപ്പം മുതലേ ഞങ്ങള് നല്ല ഫ്രണ്ട്സാ. എപ്പഴും വീട്ടില്‍ ഒക്കെ വരും ഞാനും ആന്‍റിടെ വീട്ടില്‍ ഒക്കെ പോകും. ഒരു ദിവസം ആന്‍റി ചോദിച്ചു. മോളെ ഞാന്‍ മോള്‍ടെ മമ്മിയാകട്ടെ? എനിക്കെന്താ പറയാന്ന് ഒരു രൂപോം കിട്ടില്ല. എന്തൊക്കെയോ ഒരു വല്ലാത്ത ഫീല്‍...ഞാന്‍ ആന്‍റിയെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു..അല്ലാതെന്ത് ചെയ്യും? ഞാനെന്നേ അതൊക്കെ ആഗ്രഹിക്കുനതാണ്! അറിയാവുന്ന നല്ല നേച്ചര്‍ ഉള്ള, നല്ല ഭംഗിയുള്ള ലേഡീസിനെ ആരെക്കണ്ടാലും ഞാന്‍ അവരെ പപ്പാടെ കൂടെ സങ്കല്‍പ്പിക്കും....അപ്പഴാ നല്ല തങ്കം പോലത്തെ മാളവിക ആന്‍റി ഇങ്ങോട്ട് നേരിട്ട് പ്രൊപ്പോസ് ചെയ്യുന്നേ. അപ്പത്തന്നെ പിടിച്ച് കെട്ടിക്കാന്‍ എനിക്ക് തോന്നി...പക്ഷെ പപ്പാ ഔട്ട് റൈറ്റ് ആയി അതങ്ങ് റിജക്റ്റ് ചെയ്തു..." "അതൊക്കെ പോട്ടെ.." മാത്യു എഴുന്നേറ്റു. "ഇത്രേം നല്ല സൂപ്പര്‍ ഫുഡും അതിലും സൂപ്പര്‍ കള്ളും കുടിച്ചത് ഇങ്ങനെ സെന്റി ആകാനാണോ...ജോസ് ചേട്ടാ...ഞാന്‍ ഷെല്ലി ആരാന്ന് പറഞ്ഞാരുന്നോ?" മിനിയുടെ മുഖം പെട്ടെന്ന് ചുവന്നു. ഷെല്ലിയുടെ മുഖത്തേക്കും ലജ്ജയുടെ ശോഭ കടന്നുവന്നു.
💬 Comments
View all comments