0%

Chapter Title : ശിശിര പുഷ്പ്പം 16 [ smitha ]

Author : സ്മിത Read All Parts 473

ആന്‍റിയെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു..അല്ലാതെന്ത് ചെയ്യും? ഞാനെന്നേ അതൊക്കെ ആഗ്രഹിക്കുനതാണ്! അറിയാവുന്ന നല്ല നേച്ചര്‍ ഉള്ള, നല്ല ഭംഗിയുള്ള ലേഡീസിനെ ആരെക്കണ്ടാലും ഞാന്‍ അവരെ പപ്പാടെ കൂടെ സങ്കല്‍പ്പിക്കും....അപ്പഴാ നല്ല തങ്കം പോലത്തെ മാളവിക ആന്‍റി ഇങ്ങോട്ട് നേരിട്ട് പ്രൊപ്പോസ് ചെയ്യുന്നേ. അപ്പത്തന്നെ പിടിച്ച് കെട്ടിക്കാന്‍ എനിക്ക് തോന്നി...പക്ഷെ പപ്പാ ഔട്ട്‌ റൈറ്റ് ആയി അതങ്ങ് റിജക്റ്റ് ചെയ്തു..." "അതൊക്കെ പോട്ടെ.." മാത്യു എഴുന്നേറ്റു. "ഇത്രേം നല്ല സൂപ്പര്‍ ഫുഡും അതിലും സൂപ്പര്‍ കള്ളും കുടിച്ചത് ഇങ്ങനെ സെന്റി ആകാനാണോ...ജോസ്‌ ചേട്ടാ...ഞാന്‍ ഷെല്ലി ആരാന്ന് പറഞ്ഞാരുന്നോ?" മിനിയുടെ മുഖം പെട്ടെന്ന് ചുവന്നു. ഷെല്ലിയുടെ മുഖത്തേക്കും ലജ്ജയുടെ ശോഭ കടന്നുവന്നു. "ഏതാണ്ടൊക്കെ ഒരു ധാരണ ഒണ്ട് സാറേ," ജോസ്‌ ചേട്ടന്‍ പറഞ്ഞു. "അച്ചായന് ഏതാണ്ടൊക്കെ ധാരണയേയൊള്ളോ...? എനിക്ക് ഫുള്‍ ധാരണ ഒണ്ട്," മിനിയുടെ തലമുടിയില്‍ തലോടിക്കൊണ്ട് സൂസന്ന പറഞ്ഞു. "ഷെല്ലി നല്ല ഒന്നാന്തരം പ്രാസംഗികനാ. രാഷ്ട്രീയക്കാരനാ...പിന്നെ പാട്ട് പാടും...മോള്‍ടെ കോളേജില്‍ യൂണിയന്‍ ചെയര്‍മാന്‍..ഇവരുടെ പാര്‍ട്ടീടെ ചെയര്‍മാന്‍ എന്നൊക്കെ പറയുമ്പം അറിയാല്ലോ..." "എന്‍റെ മോള്‍ക്ക് ഇഷ്ടമാ ഷെല്ലിയെ...എല്ലാക്കാര്യോം ആദ്യം തൊട്ട് മോള്‍ പറയുവാരുന്നു. മോള്‍ടെ ഒരു ഇഷ്യൂ സോള്‍വ് ചെയ്തത് ഷെല്ലിയാ...ഇവരുടെ പഠിപ്പൊക്കേ കഴിഞ്ഞ്.... എനിക്ക് മോളെപ്പോലെ ഒരു മോനും കൂടെ...ന്ന്വച്ചാല്‍ മോളെ കല്യാണം കഴിക്കുന്നയാള്‍..." "പപ്പാ..." ആത്മാവില്‍ ചുണ്ടുകള്‍ ചേര്‍ത്തിട്ടെന്നപോലെ മിനി വിളിച്ചു. അവള്‍ സൂസന്നയുടെ മാറില്‍ മുഖം ചേര്‍ത്തു. "അയ്യോ ഇത്രേം നാണം ഒക്കെയുള്ള ആളെങ്ങനെയാ പ്രേമിക്കുന്നെ?" "രണ്ടുപേരും പാട്ടുകാരല്ലേ?" ജോസ്‌ ചേട്ടന്‍ ചോദിച്ചു. "എന്നാ രണ്ട് പേരും കൂടി ഒരു പാട്ടങ്ങാ പാടിക്കേ," "പാട് മോളെ," മാത്യു പ്രോത്സാഹിപ്പിച്ചു. "മലയാളം പാട്ട് ഒത്തിരിയൊന്നും അറിയില്ല എനിക്ക്," അവള്‍ ആലോചിച്ചു. "ഷെല്ലീം കൂടെപ്പാടില്ലേ?" "നോക്കാം," അവന്‍ പുഞ്ചിരിച്ചു. "ഒരു പാട്ടെനിക്ക് ഇഷ്ടവാ..." അവള്‍ പറഞ്ഞു. "സ്റ്റാര്‍ട്ട് ചെയ്തോ.." ഷെല്ലി പറഞ്ഞു. മിനി എല്ലാവരെയും നോക്കി "തങ്കതേരില്‍ ശരത്ക്കാലം...തിങ്കള്‍ക്കൊമ്പില്‍ പറന്നേറി..." ജോസ്‌ ചേട്ടനും സൂസന്നയും അദ്ഭുതപ്പെട്ടു പരസ്പ്പരം നോക്കി. പ്രണയതീക്ഷണത കത്തുന്ന അവളുടെ നോട്ടത്തിലേക്ക് അവനു കണ്ണുകളയക്കാതിരിക്കാനായില്ല. അവന്‍റെ കണ്ണുകളിലേക്ക് നോക്കി മന്ത്രശുദ്ധിയുള്ള സ്വരത്തില്‍ അവള്‍ പാടി. സ്വയമലിഞ്ഞ്, ലയിച്ച്,

💬 Comments

View all comments