Chapter Title : ശിശിര പുഷ്പ്പം 16 [ smitha ]
ചുവന്നു. "യെസ്..ജോസ് ചേട്ടന്‍ പറഞ്ഞത് ഫുള്‍ കറക്റ്റാ..." തല കുടഞ്ഞുകൊണ്ട് മിനി പറഞ്ഞു. "വീട്ടില്‍ വൈഫ് വേണം..അമ്മ വേണം... ആണുങ്ങക്ക് വിഷമം വരുന്നേനു കാരണം വൈഫ് ഇല്ലാത്തതാണേല്‍..കുഞ്ഞുങ്ങക്ക് വിഷമം വരുന്നേനു കാരണം അമ്മ അടുത്തില്ലാത്തതാണേല്‍...ആ ആണ് നല്ല ഒരാണ് ആരിക്കും...ആ മക്കള്‍ നല്ല മക്കള്‍ ആരിക്കും...അല്ലേ? അല്ലേ ഷെല്ലി...? ഓണ്‍ലി വി ബോത്ത് നോ ഇറ്റ്...." സൂസന്ന ദേഷ്യപ്പെടുന്ന രീതിയില്‍ ജോസ് ചേട്ടനെ നോക്കി. അവര്‍ മിനിയുടെ തലമുടിയില്‍ തഴുകി. പെട്ടെന്നുണ്ടായ ഒരു വികാരത്തള്ളിച്ചയില്‍ അവള്‍ സൂസന്നയുടെ മാറിലേക്ക് ചാഞ്ഞു. സൂസന്ന മിനിയെ തന്നോട് ചേര്‍ത്തു. അവരുടെ തഴുകലിന്‍റെ സാന്ത്വനത്തില്‍ മിനിയുടെ മിഴികള്‍ നനഞ്ഞു. "കിക്കിന്‍റെയാണ്," വിഷമത്തോടെ മിനിയെ നോക്കിയ മാത്യുവിനോട് ഷെല്ലി പറഞ്ഞു. "മിനി ഇതൊക്കെ ആദ്യായിട്ടല്ലെ?" "പപ്പാ മനസ്സ് വെച്ചാ എനിക്ക് ഇഷ്ടംപോലെ മമ്മിമാരെ കിട്ടും ആന്റ്റി," സൂസന്നയുടെ കരവലയത്തില്‍ അമര്‍ന്നിരുന്ന് മിനി പറഞ്ഞു. "ആന്റ്റിക്കറിയോ..കേട്ടോ ജോസ് ചേട്ടാ...എത്ര സുന്ദരിപ്പെമ്പിള്ളേരാ പപ്പാടെ പൊറകെ നടക്കുന്നേന്ന്‍ അറിയാവോ...എങ്ങനെ നടക്കാതിരിക്കും...നോക്കിക്കേ എന്ത് സുന്ദരനാ എന്‍റെ പപ്പാ....അല്ലേ ആന്‍റി?" സൂസന്ന വീണ്ടും അവളെ ചേര്‍ത്ത് പിടിച്ചു. സൂസന്നയ്ക്ക് അവളുടെ ചോദ്യത്തിന് മുമ്പില്‍ മാത്യുവിനെ നോക്കാതിരിക്കാനും കഴിഞ്ഞില്ല. "എല്ലാരേം വേണ്ട..." മിനി വീണ്ടും പറഞ്ഞു. "ഒരു മാളവിക മാഡം ഉണ്ട്. ആ ആന്റീടെ ഒരു നോട്ടം കിട്ടാന്‍ വേണ്ടി ജെന്റ്സ് ഒക്കെ തപസിരിക്കുവാ. ആ ആന്‍റി പപ്പാടെ പൊറകെ നടക്കാന്‍ തൊടങ്ങീട്ട് എത്ര കാലം ആയീന്നറിയാവോ? ആ ആന്‍റി അമ്പലത്തി പോകുന്ന തന്നെ പപ്പായെ കിട്ടാന്‍ പ്രാര്‍ഥിക്കാനാ..." ഷെല്ലി അദ്ഭുതത്തോടെ മാത്യുവിനെ നോക്കി. ജോസ് ചേട്ടനും സൂസന്ന ചേച്ചിയും. "അതെന്നതാ സാറേ?" സൂസന്ന ചോദിച്ചു. "പപ്പാ പറയത്തില്ല ആന്‍റി," മിനി തുടര്‍ന്നു. "ഞങ്ങടെ നൈബറാ. ഹൈദരാബാദില്‍. ബന്‍ജാരാ ഹില്‍സില്‍. സ്വന്തവായി ഒരു കമ്പനിയുണ്ട്. ഐ ടി. പണ്ട് മമ്മിയുണ്ടാരുന്നപ്പം മുതലേ ഞങ്ങള് നല്ല ഫ്രണ്ട്സാ. എപ്പഴും വീട്ടില്‍ ഒക്കെ വരും ഞാനും ആന്‍റിടെ വീട്ടില്‍ ഒക്കെ പോകും. ഒരു ദിവസം ആന്‍റി ചോദിച്ചു. മോളെ ഞാന്‍ മോള്‍ടെ മമ്മിയാകട്ടെ? എനിക്കെന്താ പറയാന്ന് ഒരു രൂപോം കിട്ടില്ല. എന്തൊക്കെയോ ഒരു വല്ലാത്ത ഫീല്‍...ഞാന്‍
💬 Comments
View all comments