Chapter Title : ശിശിര പുഷ്പ്പം 16 [ smitha ]
"ഏയ്..ഇല്ല മോളേ...അതിന് ഒട്ടും ലഹരിയില്ല..." "ഷെല്ലീം കുടിക്കുന്നെ ഇതല്ലേ..." "പിന്നെയല്ലേ..." ഷെല്ലി ചിരിച്ചു. "എന്നെത്തിനാ ചിരിക്കുന്നെ?" മിനി ചോദിച്ചു. "അപ്പം ഞാന്‍ കുടിച്ചത് അല്ല ഷെല്ലി കുടിച്ചേ? സ്ട്രോങ്ങ് ആയതാ കുടിച്ചത് അല്ലേ?" എല്ലാവരും ചിരിച്ചു. ലജ്ജയോടെയാണെങ്കിലും സൂസന്നയും അല്‍പ്പാല്‍പ്പമായി കുടിച്ചിറക്കി ഗ്ലാസ് കാലിയാക്കി. എല്ലാവരുടെയും ഗ്ലാസ്സുകള്‍ ഒഴിഞ്ഞു. ജോസ് ചേട്ടന്‍ എല്ലാവരുടെയും ഗ്ലാസ്സുകള്‍ വീണ്ടും നിറയ്ക്കാന്‍ തുടങ്ങി. "ജോസ് ചേട്ടാ എനിക്ക് ഇളംകള്ള് വേണ്ട," മിനിയ്ക്ക് വേണ്ടി പ്രത്യേകമായ ബോട്ടില്‍ തുറന്നപ്പോള്‍ അവള്‍ ജോസ് ചേട്ടനോട് പറഞ്ഞു. "പപ്പാ ഞാന്‍ നിങ്ങള് കുടിക്കുന്ന കള്ളു കുടിച്ചോട്ടെ?" "അതില്‍ അധികം ആല്‍ക്കഹോളിക് കണ്‍റ്റെന്‍റ്റ് ഉണ്ട്," മാത്യു മകളെ ഓര്‍മ്മിപ്പിച്ചു. "എങ്കിലും കുഴപ്പമില്ല. അല്‍പ്പം കഴിച്ചോളൂ," മാത്യുവില്‍ നിന്ന്‍ ഗ്രീന്‍ സിഗ്നല്‍ കിട്ടിയതിനാല്‍ ജോസ് ചേട്ടന്‍ മിനിയുടെ ഗ്ലാസ്സിലേക്ക് വീണ്ടും കള്ള് ഒഴിച്ചു. ഡൈനിംഗ് ഹാളിലേ വലിയ ജാലകങ്ങളിലൂടെ പുറത്ത് മലനിരകള്‍ പാതി വെയിലിലും പാതി ഇരുട്ടിലും നിറഞ്ഞു നില്‍ക്കുന്നത് അവരെ കാണിച്ചു കൊടുത്തു. വെളിച്ചത്തിന്‍റെ വന്‍കരകള്‍. ഇരുട്ടിന്‍റെ സമുദ്രങ്ങള്‍. ഹൈറേഞ്ച് മുഴുവന്‍ അങ്ങനെയാണ്. ലോകത്തെ ഏറ്റവും ഭംഗിയും നിഗൂഡതയും തോന്നിപ്പിക്കുന്ന മലനിരകളെ ഹൈറേഞ്ച് നിങ്ങള്‍ക്ക് കാണിച്ചു തരുന്നു. ഭക്ഷണം കഴിഞ്ഞപ്പോഴേക്കും എല്ലാ കുപ്പികളും ശൂന്യമായിരുന്നു. "ഷെല്ലി എനിക്ക് ബൂസ് ആയി എന്ന്‍ തോന്നുന്നു," മിനി മറ്റാരേയും കേള്‍പ്പിക്കാതെ ഷെല്ലിയോട് മന്ത്രിച്ചു. "പ്രശ്നമുണ്ടോ?" അവന്‍ ആകാംക്ഷയോടെ ചോദിച്ചു. "ഏയ്...നോ...എ ഫീലിംഗ് ഓഫ് ഫ്ലോട്ടെഡ്...ഇന്‍റ്റു ദ തിന്‍ എയര്‍..." അവള്‍ പറഞ്ഞു. അവളുടെ നാവ് അല്‍പ്പം കുഴഞ്ഞിരുന്നത് അവന്‍ ശ്രദ്ധിച്ചു. "എന്താ മോളെ?" മാത്യു ചോദിച്ചു. "നതിംഗ് പപ്പാ," അവള്‍ പുഞ്ചിരിച്ചു. അവര്‍ എല്ലാവരും കൈ കഴുകി വന്നു. പിന്നെ ഹാളിലേക്ക് പോയി. "എന്‍റെ ജോസ് ചേട്ടാ," മാത്യു പറഞ്ഞു. "സൂസന്ന ചേച്ചീടെ മേക്കിംഗ് ആണോ കപ്പേം കറീം ഒക്കെ?" സൂസന്ന പെട്ടെന്ന് ജോസ് ചേട്ടനെ നോക്കി. "എല്ലാം ഇവള്ടെയാ സാറേ..." അയാള്‍ പറഞ്ഞു. "ഇവള് ഒരു ദിവസം എങ്കിലും വീട്ടി ഇല്ലേല്‍ എന്നാ വിഷമം ആന്നറിയാമോ എനിക്കും പിള്ളേര്‍ക്കും..." ജോസ് ചേട്ടന്‍ പറഞ്ഞു. സൂസന്നയുടെ കവിളുകള്‍ ലജ്ജകൊണ്ടും സന്തോഷം കൊണ്ടും
💬 Comments
View all comments