0%

Chapter Title : ശിശിര പുഷ്പ്പം 16 [ smitha ]

Author : സ്മിത Read All Parts 470

ചേട്ടന്‍ ഭാര്യയോട് നിര്‍ദ്ദേശിച്ചു. "പപ്പാ...ശരിക്കും എനിക്കും സെര്‍വ് ചെയ്യാണോ? ഞാനും കള്ളുകുടിക്കാന്‍ പോക്വാണോ?" "ഫോര്‍ച്ചുനേറ്റ്ലി, യെസ്," ഷെല്ലി പറഞ്ഞു. "സൂസന്നയ്ക്കെന്തിയെ?" ഗ്ലാസുകളിലെക്ക് നോക്കി മാത്യു ചോദിച്ചു. "അയ്യേ...എനിക്ക് വേണ്ട..ഈ സാറിന്‍റെ കാര്യം..." "ഓ..അവക്കടെ ഒരു നാണം!" ജോസ്‌ ചേട്ടന്‍ ഭാര്യയെ നോക്കി. "എന്‍റെ സാറേ വാറ്റടിക്കുന്ന പാര്‍ട്ടിയാ എന്നിട്ടാ..." "അച്ചായാ!!" സൂസന്ന അനിഷ്ടത്തോടെ, എന്നാല്‍ ലജ്ജിച്ച് ശബ്ദമുയര്‍ത്തി. "നീ ഒന്ന്‍ പോ സൂസന്നെ," ജോസ്‌ ചേട്ടന്‍ ഭാര്യയുടെ പരിഭ്രമത്തെ നിസ്സാരമാക്കി. "നമ്മള് എന്നെത്തിനാ സാറിനേം മക്കളേം ഒളിക്കുന്നെ? ഇവരേ, ഇന്നാട്ടുകാരെപ്പോലെ കരക്കമ്പി ഒന്നുവല്ല...നമുക്ക് ഏതു കാര്യവാ സൂസന്നെ ഇവരോട് പറയാന്‍ പറ്റാത്തെ?" "ഓ, എന്നാലും ഞാന്‍ എപ്പഴാ വാറ്റുചാരായം കുടിച്ചേ?" "എന്‍റെ സൂസന്നെ ഞാനതൊരു താളത്തിന് പറഞ്ഞതല്ലേ?" അവരോടോപ്പമിരുന്നുകൊണ്ട് ജോസ്‌ ചേട്ടന്‍ പറഞ്ഞു. "കേട്ടോ സാറേ, എന്‍റെ ഫാര്യ വാറ്റൊന്നും അടിക്കുകേല. ബിജോയ്സ്, റോയല്‍ സ്റ്റാഗ്, മിലിട്ടറി റം, എം സി, ഇമ്പീരിയല്‍ ബ്ലൂ അങ്ങനത്തെ മുന്തിയ ഇനം മാത്രേ അടിക്കൂ..." "ശ്യോ...ഈ അച്ചായന്‍..വേറെ ആരേലും കേക്കുന്നൊണ്ടോ മിശിഹാ തമ്പുരാനെ..." സൂസന്ന ചുറ്റും നോക്കി. "പിന്നെ ഇവിടെ ആരാ നിന്‍റെ അപ്പന്‍ കൊച്ചൌസേപ്പ് എങ്ങാനും വന്നിട്ടൊണ്ടോ...നീ ഒന്നിരിക്ക് സൂസന്നെ..നീ ഇരിക്കാത്തത് കൊണ്ടാ സാറും തൊടങ്ങീല്ല..." ജോസ്‌ ചേട്ടന്‍ ശബ്ദമുയര്‍ത്തി. സൂസന്ന മിനിയുടെ സമീപം ഇരുന്നു. "കുടിക്ക് മോളെ," സൂസന്ന മിനിയുടെ നേരെ ഗ്ലാസ് നീക്കി വെച്ച് കൊണ്ട് പറഞ്ഞു. "ഇളംകള്ളാ..നല്ലതാ. ആരോഗ്യത്തിനും കൂടുതല്‍ സുന്ദരിയാകാനും..." മാത്യു ഗ്ലാസുയര്‍ത്തി. കൂടെ എല്ലാവരും. "ഈശോയേ..പപ്പാടെ കൂടെ ഞാന്‍ കള്ളുകുടിക്കുന്നു...!" ഗ്ലാസ്സുയര്‍ത്തവേ മിനി അദ്ഭുതത്തോടെ പറഞ്ഞു. "ഡിസ്റ്റെയിസ്റ്റ് എന്തേലും ഒണ്ടാകുവോ ഷെല്ലി ...സ്മെല്‍ ഒക്കെ?" അവള്‍ ഷെല്ലിയോട് ചോദിച്ചു. "ആദ്യം ടേയ്സ്റ്റ് ചെയ്യൂ.." ഷെല്ലി പറഞ്ഞു. മിനി ഗ്ലാസ് ചുണ്ടോടടുപ്പിച്ചു. നീര്‍മാതളത്തിന്‍റെ ചുവപ്പുള്ള അവളുടെ അധരത്തിന് വിലങ്ങനെ പാല്‍നുരവര്‍ണ്ണമുള്ള കള്ള് നിറഞ്ഞ ഗ്ലാസ്മുട്ടി നില്‍ക്കുന്നത് അവന്‍ നോക്കി. രുചിച്ച് കഴിഞ്ഞ് അവള്‍ എല്ലാവരെയും നോക്കി. അവര്‍ അവളെയും. "വൌ!!" അവള്‍ വിളിച്ചുകൂവി. "ഫന്‍റ്റാസ്റ്റിക് ഷെല്ലി...നല്ല രസം...!" അവള്‍ വര്‍ധിച്ച ഇഷ്ട്ടത്തോടെ, സാവധാനം ഗ്ലാസ് ശൂന്യമാക്കി. "ഓഹോ...തീര്‍ത്തോ..." മാത്യു ചോദിച്ചു. "അയ്യോ കിക്കാവുമോ പപ്പാ?"

💬 Comments

View all comments