0%

Chapter Title : ശിശിര പുഷ്പ്പം 16 [ smitha ]

Author : സ്മിത Read All Parts 469

മാത്യുവിനോട് പറഞ്ഞു. "ഇടയ്ക്ക് ഇഷ്ടവാണേല്‍ മോരു കറീം കൂട്ടാം കേട്ടോ," അവര്‍ കഴിക്കുന്നത് നോക്കിക്കൊണ്ട് സൂസന്ന പറഞ്ഞു. "കപ്പേം മോരും നല്ല ചേര്‍ച്ചയാ..." പത്ത് മിനിട്ടു കഴിഞ്ഞപ്പോള്‍ പുറത്ത് കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം അവര്‍ കേട്ടു. എല്ലാവരും വാതില്‍ക്കലേക്ക് നോക്കിയപ്പോള്‍ ജോസ്‌ ചേട്ടന്‍ ഒരു വലിയ പ്ലാസ്റ്റിക് കവറും തൂക്കി അകത്തേക്ക് വന്നു. "ഓ..ഇത്ര പെട്ടെന്നൊ?" മാത്യു അദ്ഭുതത്തോടെ ജോസ്‌ ചേട്ടനോട് ചോദിച്ചു. "കാര്യങ്ങള്‍ ചെയ്യുമ്പം സായിപ്പിനില്ല ഇത്രേം പങ്ങ്ച്ച്വാലിറ്റി," "ഇങ്ങനത്തെ കാര്യങ്ങള്‍ ഒക്കെ നല്ല ഞെരിപ്പായി നടക്കും സാറേ," പ്ലാസ്റ്റിക് കവര്‍ തുറന്ന് നാലഞ്ച് ബോട്ടിലുകള്‍ മേശപ്പുറത്തേക്ക് വെച്ചുകൊണ്ട് ജോസ്‌ ചേട്ടന്‍ പറഞ്ഞു. "ഓ...കള്ളാരുന്നോ?" പുഞ്ചിരിയോടെ സൂസന്ന പറഞ്ഞു. "നീ പിന്നെ എന്നതാ കരുതിയെ? പട്ടച്ചാരായവാന്നോ? ഒന്ന്‍ പോടീ!" "എന്‍റെ ജോസ്‌ ചേട്ടാ...." മാത്യു ജോസ്‌ ചേട്ടനെ അസന്തുഷ്ടിയോടെ നോക്കി. "എന്നതാ സാറേ?" മാത്യുവിന്‍റെ പെട്ടെന്നുള്ള ഭാവമാറ്റത്തിലേക്ക് സംശയത്തോടെ നോക്കിക്കൊണ്ട് ജോസ്‌ ചേട്ടന്‍ ചോദിച്ചു. "ലോകത്തിലെ ഏറ്റവും വിശിഷ്ടമായ ഔഷധരസം ഒഴിച്ചുകൊണ്ടുവരാന്‍ ജോസ്‌ ചേട്ടന്‍ കണ്ടെത്തിയ ബോട്ടില്‍ കൊള്ളാം. കൊക്കകോള..." ഷെല്ലി ചരിച്ചു. "ഷെല്ലിയ്ക്ക് മനസ്സിലായി ഞാന്‍ പറഞ്ഞത്," മാത്യു അടുത്തിരുന്ന ഷെല്ലിയുടെ തോളില്‍ തട്ടി. "ഒരു ആക്റ്റിവിസ്റ്റിന് അത് മനസിലാകും," "സൂസന്നെ നീയാ ഗ്ലാസൊക്കെ എടുത്തോണ്ട് വാ," ജോസ്‌ ചേട്ടന്‍ ഭാര്യയോട് പറഞ്ഞു. സൂസന്ന അകത്തേക്ക് പോയി. "ഇരിക്ക് ജോസ്‌ ചേട്ടാ," മാത്യു പറഞ്ഞു. "വേണ്ട വേണ്ട..സാറും മക്കളും കഴിച്ചാട്ടെ," ജോസ്‌ ചേട്ടന്‍ എളിമയോടെ പറഞ്ഞു. "അങ്ങനെ കുറച്ച് പേര് കഴിക്കാനും കുറച്ച് പേര് അത് നോക്കിയിരിക്കാനും ആണേല്‍ എന്നെത്തിനാ ഞാന്‍ കള്ള് കൊണ്ടരാന്‍ പറഞ്ഞെ...ഇരി," സൂസന്ന ഗ്ലാസുകളുമായി വന്നു. "എന്തിനാ ആന്‍റി ഇത്രേം ഗ്ലാസ്?" മിനി ചോദിച്ചു. "മോളെ ജോസ്‌ ചേട്ടന്‍ ഇളംകള്ള് കൊണ്ടുവന്നിട്ടുണ്ട്. മോള്‍ക്കും മോനുവാ അത്," സൂസന്ന പറഞ്ഞു. "കള്ളുകുടിക്കാനോ? ഞാനോ? അയ്യേ...!!" മിനി അനിഷ്ടത്തോടെ പറഞ്ഞു. "സൂസന്നെ നീയതങ്ങ്‌ ഒഴിക്ക് പെണ്ണേ," ജോസ്‌ ചേട്ടന്‍ ഭാര്യയോട് പറഞ്ഞു. സൂസന്ന ഗ്ലാസുകളിലേക്ക് കള്ള് പകര്‍ന്നു. കള്ളിന്‍റെ സുഗന്ധം മുറിയില്‍ നിറഞ്ഞു. "ആ ബോട്ടിലേയാ ഇളം കള്ള്...അതേന്ന്‍ മക്കള്‍ക്ക് ഊറ്റ്..." ജോസ്‌

💬 Comments

View all comments