Chapter Title : ശിശിര പുഷ്പ്പം 16 [ smitha ]
മാത്യുവിനെ നോക്കി. "കേട്ടോ സാറേ ഇവള് എന്നെപ്പറയാത്തതൊന്നുവില്ല. സാറ് ഏത് നേരോം അമരിക്കേലും ശീമേലും ഒക്കെയാ, ഇവിടുത്തെ നാട്ടുഫക്ഷണം ഒന്നും പിടിക്കുവേല, അവിടുത്തെ മാതിരി ഒന്നും നമക്ക് ഒണ്ടാക്കാനും അറീത്തില്ല എന്നൊക്കെ...." "സൂസന്ന ചേച്ചി...അങ്ങനത്തെ ഒരു അബദ്ധധാരണേം ഇനി വേണ്ട...ഇക്കാര്യത്തി ഞാന്‍ തനി കണ്ട്രിയാ..." മാത്യു സൂസന്നയോട് പറഞ്ഞു. സൂസന്ന പാത്രങ്ങളുടെ അടപ്പുകള്‍ തുറന്നു. പച്ചക്കപ്പ പുഴുങ്ങിയത്തിന്‍റെ, പോത്ത് കറിയുടെ, സവാളയും തൈരും കലര്‍ന്ന സാലഡിന്‍റെ നറുമണം ഡൈനിംഗ് റൂമില്‍ നിറഞ്ഞു. "മക്കളെ കൈ കഴുകിയേച്ചുംവെച്ച് ഇരിക്ക്," ജോസ് ചേട്ടന്‍ ഷെല്ലിയേയും മിനിയേയും നോക്കിപ്പറഞ്ഞു. "ശരിയാ , ഷെല്ലി, മോളെ വാ," മാത്യുവും പറഞ്ഞു. പെട്ടെന്ന് മാത്യു എന്തോ ഓര്‍ത്തു. "ജോസ് ചേട്ടാ ഇങ്ങ് വന്നേ..." ജോസ് ചേട്ടന്‍ മാത്യുവിന്‍റെ നേരെ റൂമിന്റെ മൂലയിലേക്ക് ചെന്നു. "ജോസ് ചേട്ടാ..അതേ..." "എന്താ സാറേ?" "നല്ല കള്ളു കിട്ടുവോ," ജോസ് ചേട്ടന്‍ നിസ്സാരമട്ടില്‍ അയാളെ നോക്കി. "കിട്ടുവോന്നോ...? സാറിന് എന്തേരെയാ വേണ്ടേ?" "അതായത് നല്ല സാധനം ആരിക്കണം. പൊടി ഒക്കെ ഇടത്തില്ലേ ചെത്തുന്നോര്. അതൊന്നും ഇല്ലാത്ത നല്ല പ്യുവര്‍ സാധനം.ഇളംകള്ളും വേണം. മക്കള് ഒക്കെയില്ലേ..." "എന്‍റെ പൊന്നു സാറേ....ദാ ഇപ്പത്തന്നെ സാധനം ഇങ്ങെത്തും..എടീ സൂസന്നെ നീ മക്കക്ക് വെളമ്പിക്കൊട്...." ജോസ് ചേട്ടന്‍ പോകാന്‍ തിരിഞ്ഞു. "ഉം..." സൂസന്ന പുഞ്ചിരിച്ചുകൊണ്ട് അമര്‍ത്തി മൂളി. "എനിക്കറിയാം..." ഷെല്ലിയും മിനിയും പരസ്പ്പരം നോക്കി. "എന്നാ അറിയാന്ന്?" പോകാന്‍ തുടങ്ങിയ ജോസ് ചേട്ടന്‍ സൂസന്നയെ കടുപ്പിച്ചു നോക്കി. "എന്‍റെ സൂസന്നെ നീ കരുതുന്നപോലെ ഒന്നുവല്ല...നീ കൊച്ചുങ്ങളെ വെറുതെ പേടിപ്പിക്കാതെ," "എന്നതാ സൂസന്‍ ആന്‍റി?" ജോസ് ചേട്ടന്‍ പോയിക്കഴിഞ്ഞ് മിനി പതിയെ ചോദിച്ചു. സൂസന്‍ പെരുവിരല്‍ വളച്ച് ചുണ്ടുകള്‍ക്കിടയില്‍ മുട്ടിച്ച് മിനിയെ കാണിച്ചു. "പപ്പാ...!" മാത്യു ചിരിച്ചു. "വെയിറ്റ് ആന്‍ഡ് വാച്ച്..." അയാള്‍ പറഞ്ഞു. "ആന്‍റിയും ഇരിക്ക്..." സമീപത്തിരുന്ന കസേരയില്‍ തൊട്ടുകൊണ്ട് മിനി പറഞ്ഞു. "അയ്യോ വേണ്ട മോളെ..." സൂസന്ന പുഞ്ചിരിയോടെ മിനിയുടെ ക്ഷണം തിരസ്ക്കരിച്ചു. "ഞാനും അച്ചായനും കഴിച്ചിട്ടാ വന്നേ," "നേര്?" "നേര്," സൂസന്‍ പാത്രങ്ങളില്‍ കപ്പയും പോത്തുകറിയും വിളമ്പി. "കഴിക്ക് സാറേ...അച്ചായന്‍ ഇപ്പം ഇങ്ങെത്തും," അവര്‍
💬 Comments
View all comments