0%

Chapter Title : ശിശിര പുഷ്പ്പം 16 [ smitha ]

Author : സ്മിത Read All Parts 467

നോക്കി. "മിനി പറഞ്ഞ കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍...യൂ ഷുഡ് നോട്ട് കോള്‍ മീ സാര്‍..." മിനിയുടെയും ഷെല്ലിയുടെയും മുഖത്ത് ഒരേ സമയം നിലാവുദിച്ചത് പോലെ ലജ്ജയില്‍ നനഞ്ഞ് കുതിര്‍ന്ന്‍ പ്രകാശം നിറഞ്ഞു. "എന്‍റെ ഈശോയേ..." മിനി ലജ്ജയുടെ പുഷ്പ്പിക്കലില്‍ പറഞ്ഞു. "എന്‍റെ പപ്പാ ഷെല്ലി യൂണിയന്‍ ചെയര്‍മാനാ...ഫയര്‍ ബ്രാന്‍ഡ് സ്പീക്കര്‍ ആണ്...എപ്പോഴും ബഹളവും ഒക്കെയാ...ആ ആളാണ്‌ ഇങ്ങനെ ഷൈ ആയിട്ട്..." "ഹഹഹ...നമ്മള്‍ ആണുങ്ങള്‍ അല്‍പ്പം നാണം ഒക്കെയുള്ള കൂട്ടത്തില്‍ ആണ് അല്ലേ ഷെല്ലി..." മാത്യു ചിരിച്ചു. "അതെ..അതേ ഷെയിംലെസ്സ്..." അവള്‍ പറഞ്ഞു. "പിന്നെ ചെയര്‍മാന്‍ ..അതൊക്കെ മോള്‍ അപ്ഡേറ്റ് ചെയ്തിരുന്നു....ആക്റ്റിവിസം എനിക്കും ഉണ്ടാരുന്നു. സ്റ്റീഫന്‍സില്‍...അങ്ങനാ മോള്‍ടെ മമ്മീനെ പരിചയപ്പെടുന്നത് തന്നെ...." ഷെല്ലി എന്തോ ചോദിക്കാന്‍ തുടങ്ങുമ്പോള്‍ പുറത്ത് നിന്ന്‍ ജോസ്‌ ചേട്ടന്‍ മൂന്ന്‍ നാല് ടിഫിന്‍ കരിയറുകളുമായി അകത്തേക്ക് വന്നു. പിന്നാലെ മധ്യവസ്ക്കയായ കാണാന്‍ ഭംഗിയുള്ള ഒരു സ്ത്രീയും. അവര്‍ ജോസ്‌ ചേട്ടന്‍റെ ഭാര്യയെപ്പോലെ തോന്നിച്ചു. അവരുടെ കയ്യിലും നാലഞ്ചു പാത്രങ്ങളും. "ഇതെന്തൊക്കെയാ ജോസ്‌ ചേട്ടാ?" മാത്യു ചോദിച്ചു. "രാവിലത്തെ കഴിക്കാനുള്ളതാ സാറേ," വന്ന സ്ത്രീ പറഞ്ഞു. "അതിനിത്രേം പാത്രത്തിലോ?" മാത്യു ചോദിച്ചു. "ഓ അതിനും മാത്രവൊന്നും ഇല്ല സാറേ..." ജോസ്‌ ചേട്ടനോടൊപ്പം ഡൈനിംഗ് ഹാളിലേക്ക് കയറവേ അവര്‍ പറഞ്ഞു. "ആ വന്നത് സൂസന്നയാ. ജോസ്‌ ചേട്ടന്‍റെ ഭാര്യ. രണ്ടു പേരുംകൂടിയാ ഈ എസ്റ്റേറ്റ് കാര്യങ്ങള്‍ ഒക്കെ നോക്കുന്നെ...നല്ല മനുഷ്യര്‍..." മാത്യു മിനിയോടും ഷെല്ലിയോടും പറഞ്ഞു. "വാ..വിശക്കുന്നില്ലേ...കഴിച്ചേക്കാം," മാത്യു ഷെല്ലിയുടെ തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു. "എന്നതാ കൊണ്ടുവന്നെ?" ഡൈനിംഗ് ഹാളിലേക്ക് ചെന്ന് മാത്യു ചോദിച്ചു. സൂസന്ന ജോസ്‌ ചേട്ടനെ വല്ലായ്മയോടെ നോക്കി. "അത് സാറേ...അത് പച്ചക്കപ്പ പുഴുങ്ങീതും പോത്ത്‌ കറീം മോരു കറീം ഒക്കെയാ..ടൌണിലെപ്പോലെ ഒന്നും ഇവിടെ കിട്ടാന്‍..." "എന്‍റെ പരുമലപ്പിതാവേ..." മാത്യു വെള്ളമിറക്കിക്കൊണ്ട് പറഞ്ഞു. "ടൌണിലെപ്പോലെ എന്തേലും കൊണ്ടാന്നാര്ന്നേല് ജോസ്‌ ചേട്ടാ നിങ്ങടെ പരിപ്പ് ഞാന്‍ എടുത്തേനെ..കപ്പപ്പുഴുക്ക് ആണോ...എന്നാ ഇന്നത്തെ എന്‍റെ ഡയറ്റ് കണ്ട്രോള്‍ ഗോപി..." "ഇപ്പം എങ്ങനൊണ്ടെഡീ?" വിജയശ്രീലാളിതനായ ഭാവത്തോടെ ജോസ്‌ ചേട്ടന്‍ ഭാര്യയെ നോക്കി. "നീയല്ലേ പറഞ്ഞെ സാറിന് ഇതൊന്നും ഇഷ്ടവാകുവേലന്ന്‍?" പിന്നെ അയാള്‍

💬 Comments

View all comments