Chapter Title : ശിശിര പുഷ്പ്പം 16 [ smitha ]
"എന്‍റെ സുന്ദരന്‍ പപ്പാടെ ഭാര്യയാകാന്‍ അന്ന് മാഡം എന്തേരെ കരഞ്ഞു...അന്നേരം പപ്പാ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്...പപ്പാടെ പ്രൈവസീല്‍ സ്നേഹമുള്ള ഒരു ഒളിഞ്ഞുനോട്ടമായി ഞാനന്ന് ശങ്കര്‍ സരോവറിന്‍റെ പിമ്പിലെ ഗോപുരത്തിന് പിമ്പില്‍, നിങ്ങടെ തൊട്ടുപിമ്പില്‍ ശങ്കര്‍ ഭഗവാനേ എന്‍റെ പപ്പാ മാളവിക മാഡത്തിന്‍റെ പ്രൊപ്പോസല്‍ അക്സെപ്റ്റ് ചെയ്യണേന്ന്‍ പ്രാര്‍ഥിച്ചോണ്ട് നിക്കുവാരുന്നല്ലോ....അന്ന്‍ പാപ്പാ മാഡത്തോട് പറഞ്ഞ ഓരോ വാക്കും എന്‍റെ കാതില്‍ ഇപ്പോഴുമുണ്ട്" അയാള്‍ മകളുടെ നേരെ നോക്കി. അല്‍പ്പ സമയം അയാളെ നോക്കിയിരുന്നതിനുശേഷം അവളുടെ കണ്ണുകള്‍ വീണ്ടും ചിത്രശലഭങ്ങളെ തേടി. "അന്ന്‍ പപ്പാ പറഞ്ഞു, മാളവികാ, എനിക്ക് ഒരു ഭാര്യോടെ വിശ്വസ്ഥനായ ഭര്‍ത്താവായിരിക്കാനേ സാധിക്കൂ.... ഞാന്‍ നിന്നെ സ്വീകരിച്ചാല്‍ നിന്നെ വഞ്ചിക്കുന്നതിന് തുല്യമാകും...കാരണം നിന്‍റെ ഭര്‍ത്താവായിരുന്നാലും എന്‍റെ മനസ്സും ഓര്‍മ്മയും ഹൃദയവുമൊക്കെ കരോലിന എന്ന എന്‍റെ ഒരേയൊരു ഭാര്യയില്‍ നിന്ന്‍ ഒരിക്കലും വേര്‍പെട്ടുപോകില്ലല്ലോ... " മാത്യൂ മകളുടെ വാക്കുകളില്‍ സ്വയം നഷ്ട്ടപ്പെട്ടു. മിനി മിഴികള്‍ തുടച്ചു. ചിത്രശലഭങ്ങളില്‍ നിന്ന്‍ മിഴികള്‍ മാറ്റി അവള്‍ മാത്യുവിനെ നോക്കി. "ഷെല്ലിയുടെ പപ്പായും അങ്ങനെയാ....ആന്റ്റിയെ മാത്രം ഓര്‍ത്ത്...." മാത്യു പുഞ്ചിരിച്ചു. അനുരാഗത്തിന്‍റെ വസന്തത്തില്‍ ഒരു പുഷ്പ്പത്തിന്‍റെ മാത്രം നിറത്തെയും പരിമളത്തെയും മാത്രം പ്രണയിച്ചവനാണ് ഞാന്‍. ഒരു പെണ്ണിന്‍റെ മാത്രം പുരുഷനായിരിക്കുക എന്ന അദ്ഭുതത്തിന്‍റെ രഹസ്യം എന്താണ് എന്ന്‍ ആരെങ്കിലും ചോദിച്ചാല്‍ എനിക്ക് അവരെ പഠിപ്പിക്കാന്‍ സാധിക്കും. ഇപ്പോള്‍ അങ്ങനെ മറ്റൊരാളെക്കൂടി ഞാന്‍ കണ്ടെത്തിയിരിക്കുന്നു. ഒരു സ്ത്രീയുടെ പരിക്രമണ പഥത്തില്‍ ചരിക്കവേ എനിക്ക് മറ്റൊരു സൂര്യനെക്കൂടി കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നു. ആ സൂര്യന്‍റെ മകനെയാണ് ദൈവം എന്‍റെ മകള്‍ക്ക് വേണ്ടി കണ്ടെത്തിയത്. ദിവസവും പെണ്‍ശരീരം മാറുന്ന പുരുഷനും ആണ്‍ശരീരത്തെ തേടുന്ന സ്ത്രീയുമുള്ള ലോകത്ത് ഷെല്ലി നിന്‍റെ പിതാവ് വ്യത്യസ്തന്‍. വ്യതസ്തതയുള്ളയാളുടെ മകന്‍റെ ധമനികളിലും ആ വ്യത്യസ്തതയുടെ രക്തകോശങ്ങളുണ്ടായിരിക്കും. മാത്യുവും മിനിയും ലോണില്‍ നിന്ന്‍ തിരികെ ഹാളിലെത്തിയപ്പോള്‍ ഷെല്ലി കുളി കഴിഞ്ഞ് വസ്ത്രങ്ങള്‍ മാറി സോഫയിലിരിക്കുകയായിരുന്നു. കയ്യില്‍ മൊബൈല്‍. "ഓ..!" അവനെക്കണ്ട് മാത്യു പെട്ടെന്ന്‍ പറഞ്ഞു. "വി കെപ്റ്റ് യൂ വെയിറ്റിംഗ്..." ഷെല്ലി പെട്ടെന്ന് എഴുന്നേറ്റു. "നോ, സാര്‍..ഐ ജസ്റ്റ്..." മാത്യു അവനെ നോക്കി പുഞ്ചിരിച്ചു. പിന്നെ മിനിയുടെ നേരെ
💬 Comments
View all comments