Chapter Title : ശിശിര പുഷ്പ്പം 16 [ smitha ]
സ്ഥാനത്ത് എങ്കില്‍...എങ്കില്‍ മമ്മി വേറെ ഒരു പ്രൊപ്പോസല്‍ അക്സെപ്റ്റ് ചെയ്യുവോ?" "പപ്പായെ സോഷ്യോളജി പഠിപ്പിക്കാന്‍ മാത്രമുള്ള അഹങ്കാരം ഒന്നും എനിക്കില്ല...ബട്ട് ഐ തിങ്ക് ഇഫ് ഐ സെ മെന്‍ ആര്‍ മെന്‍ ആന്‍ഡ് വിമന്‍ ആര്‍ വിമന്‍...ബോത്ത് ക്യാന്‍ നോട്ട് ബി സെയിം ഇന്‍ ആറ്റിറ്റ്യൂഡ് ...ഐ വില്‍ ബി റൈറ്റ്..." അയാള്‍ അദ്ഭുതപ്പെട്ടു. "എപ്പോഴും മോള്‍ മമ്മിയെപ്പോലെ തന്നെ സംസാരിക്കുന്നു!" അയാള്‍ പറഞ്ഞു. "ആണുങ്ങള്‍ ആണുങ്ങളാണ്. അതുകൊണ്ട് ഒരു സ്ത്രീയില്ലാതെ അവര്‍ക്ക് ജീവിക്കാന്‍ കഴിയില്ല. പെണ്ണിന് സാധിക്കും. അതുകൊണ്ട് മമ്മി റീ മാരിചെയ്യാന്‍ ആഗ്രഹിക്കില്ല...ഞാന്‍ റീ മാരിചെയ്യണം എന്നല്ലേ മോള്‍ പറഞ്ഞെ?" മിനി അയാളെ വിഷാദത്തോടെ നോക്കി. "അതൊന്നും അല്ല പപ്പാ....നല്ല ഒരാള്‍ പപ്പാടെ ലൈഫില്‍ വന്നാല്‍..മാളവിക മാഡത്തെപ്പോലെ ...എനിക്ക് ..ഐ ഡോണ്ട് നോ വാട്ട് റ്റു സേ..." അവള്‍ ദൂരേയ്ക്ക് നോക്കി. അയാളും. "പപ്പാ വേറെ ഒരാളെ ആക്സെപ്റ്റ് ചെയ്യുന്ന ഒരു മാനസികാവസ്ഥയിലെത്തട്ടെ...മാനസികാവസ്ഥ എന്ന് പറഞ്ഞാല്‍ എന്താണ് എന്നറിയാമോ?" "അറിയാം," "ഗുഡ്!" അയാള്‍ അവളുടെ തോളത്ത് തട്ടി. "എങ്കില്‍ അന്ന് പപ്പാ ആലോചിക്കാം...അന്ന്‍ മാത്രം. മാളവികയോ മായാമോഹിനിയോ ആരെയെങ്കിലും...അത് പോട്ടെ ....ഷെല്ലിയുടെ മമ്മി എങ്ങനെയാ മരിച്ചത്?" ചോദ്യം അപ്രതീക്ഷിതമായത് കൊണ്ട് മിനി ഒരു നിമിഷം സ്തംഭിച്ചു. പെട്ടെന്ന് അവളില്‍ അകാരണമായ ഒരു ഭയം നിഴലിടുന്നത് അയാള്‍ കണ്ടു. "എന്താ മോളെ?" അവളിലെ ഭാവമാറ്റം കണ്ട് മാത്യു ചോദിച്ചു. "പപ്പാ അത്...." അവള്‍ വിശദമാക്കി. "അത് ഒരു ആക്സിഡന്‍റ്റ് ആരുന്നു...പാപ്പാ എന്നോട് ചോദിച്ചത് നന്നായി...ഷെല്ലിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു കാര്യമാ അത് ..എന്ന്‍ വെച്ചാ ഷെല്ലി ഏറ്റവും കൂടുതല്‍ വിഷമിക്കുന്ന ..സങ്കടം..യൂ നോ...സൊ ഡോണ്ട് ആസ്ക് എനിതിംഗ് എബൌട്ട് ഇറ്റ്..." "ഓക്കേ....അപ്പോള്‍ ഷെല്ലിയോട് ഞാന്‍ ചോദിക്കാഞ്ഞത് നന്നായി..ഷെല്ലീടെ പപ്പാ സെക്കന്‍ഡ് മാരി ചെയ്തില്ലേ?" അവള്‍ അയാളുടെ നേരെ നോക്കി പുഞ്ചിരിച്ചു. കാറ്റില്‍ മഞ്ഞുത്തുള്ളികള്‍ ബോഗൈന്‍വില്ലകളില്‍ നിന്ന്‍ താഴേക്ക് അടര്‍ന്നു വീണു. വീണ്ടും വെയിലില്‍ നൃത്തം ചെയ്യുവാനായി മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍ അവര്‍ക്ക് മുകളിലേക്ക് വന്നു. "ഋഷികേശില്‍ വെച്ചാണ് മാളവിക മാഡം അവസാനമായി പപ്പയെ കാണുന്നെ," പുഞ്ചിരിയോടെ അവള്‍ തുടര്‍ന്നു.
💬 Comments
View all comments