Chapter Title : ശിശിര പുഷ്പ്പം 16 [ smitha ]
എങ്കില്‍ ഒറ്റനോട്ടത്തില്‍ ആറിയാം ഒരു വസ്തു, ഒരു വ്യക്തി നല്ലതാണോ അല്ലയോ എന്ന്‍..." "ഓ..!" മിനി അഭിനന്ദിക്കുന്ന മുദ്ര കാണിച്ചു. "ജീനിയസ്! ജീനിയസ്!! ഹഹഹ..." അയാളും ചിരിച്ചു. "പിന്നെ...." അയാള്‍ തുടര്‍ന്നു. "പപ്പാടെ..മമ്മീടെ മോളാണ് നീ...മോള്‍ ഒരിക്കലും ചീത്ത ചെയ്യില്ല, ചീത്തയായത് തിരഞ്ഞെടുക്കില്ല എന്ന്‍ ഞങ്ങള്‍ക്കറിയാം. പ്രത്യേകിച്ച് മോള്‍ടെ മമ്മിയ്ക്ക്...." സജലങ്ങളായ മിഴികളോടെ അവര്‍ പരസ്പ്പരം നോക്കി. വെയിലിന്‍റെ സുഖകരമായ നിറവില്‍ മൊണാര്‍ക്ക് ചിത്രശലഭങ്ങള്‍ ലോണിലേക്ക് ഒഴുകി വന്നു. മിനി മിഴികളുയര്‍ത്തി അവയെ നോക്കി. അയാളും. താഴ്വാരവും ദൂരെ മലനിരകളും അപ്പോഴും മൂടല്‍മഞ്ഞിന്‍റെ നേര്‍ത്ത സ്വപ്നത്തില്‍ പുഞ്ചിരിച്ചു നിന്നു. ഹൈറേഞ്ചില്‍, പ്രത്യേകിച്ച് ഒക്റ്റോബര്‍ മാസം മുതല്‍ മലനിരകളൊക്കെ മഞ്ഞിന്‍റെ പുതപ്പിലൊളിക്കും. താഴ്വാരത്ത് വെയിലിന് കൂട്ടായി എപ്പോഴും സുഖമുള്ള കുളിരുണ്ടാവും. "മോളെ..ഷെല്ലീടെ..ഫാമിലി...പാരെന്‍റ്റ്സ്...?" മിനി അയാളെ നോക്കി. "മിഡില്‍ ക്ലാസ് ഫാമിലിയാണ് പപ്പാ. ഷെല്ലീടെ പപ്പാ ടീച്ചറാണ്..." "മമ്മി? അവര്‍ ഹൌസ് വൈഫ് ആണോ?" "മമ്മി..." മിനി വെയിലില്‍ ഒഴുകിപ്പറക്കുന്ന ചുവന്ന ചിത്രശലഭങ്ങളെ നോക്കി. "ഷീയീസ് നോ മോര്‍..." പെട്ടെന്ന് മാത്യുവിന്‍റെ മുഖത്തെ പ്രകാശം മാഞ്ഞു. "എന്താ പപ്പാ?" അയാള്‍ ഒരു നിമിഷം മൌനിയായി. "മോള്‍ക്ക് ഒരു മമ്മിയെ.... നല്ല മമ്മിയെ കിട്ടുന്ന വീടായിരുന്നു എന്‍റെ സ്വപ്നം...അതിപ്പോ...പോട്ടെ സാരമില്ല..." മിനിയും പുഞ്ചിരിച്ചു. "അതിനിനീം ചാന്‍സ് ഉണ്ട്," അയാള്‍ ഒന്നും മനസ്സിലാകാതെ അവളെ നോക്കി. "ആ മാളവികാ നായിഡു...ഠണ്‍ഡണേയ്..." അയാളുടെ മുഖത്തെ പ്രകാശം മാഞ്ഞു. "എത്ര നാളായി ആ സുന്ദരിക്കുട്ടി എന്‍റെ പപ്പാ എന്ന സുന്ദരന്‍റെ പിന്നാലെ ഇങ്ങനെ..ഒന്ന്‍ പരിഗണിച്ച്കൂടെ പപ്പാ...?" മാത്യുവിന്‍റെ വലത് കൈ മിനിയുടെ ചെവിയിലേക്ക് നീണ്ടു . അവള്‍ കുസൃതിച്ചിരിയോടെ ഒഴിഞ്ഞുമാറി. "കേരളത്തി വന്നിട്ട് മോള്‍ടെ മലയാളം ഇപ്പോള്‍ എഴുത്തച്ചന്‍റെതിനേക്കാള്‍ മെച്ചപ്പെട്ടല്ലോ...എന്താ ഒരു ഗ്രാമര്‍...!പരിഗണിക്കുക എന്ന വേഡ് ഒക്കെ എങ്ങനെ പഠിച്ചു?" "എന്‍റെ ലാങ്ങ്‌വേജും ഗ്രാമറും ഒക്കെ അവിടെ നിക്കട്ടെ...എന്ത് പെട്ടെന്നാ ബിസിനെസ്സ് ടൈക്കൂണ്‍ ഒഴിഞ്ഞുമാറാന്‍ നോക്കുന്നെ! ഞാന്‍ ചോദിച്ചേന് ആന്‍സര്‍ പറ," ദൂരെ മഞ്ഞ് പതിയെ വാര്‍ന്ന്‍ പോയി മലമുടികളുടെ അതിരുകള്‍ വ്യക്തമാകുന്നത് അവര്‍ കണ്ടു. പ്രതാപികളായ രാജാക്കന്മാരെപ്പോലെ മലനിരകള്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുകയാണ്. "മോള്‍ടെ മമ്മിയാണ് പപ്പായുടെ
💬 Comments
View all comments