0%

Chapter Title : ശിശിര പുഷ്പ്പം 16 [ smitha ]

Author : സ്മിത Read All Parts 460

...അതല്ലേ ഷെല്ലി അലക്സ് എനിക്ക് വേണ്ടി...അപ്പോള്‍...അപ്പോള്‍ ഐ കുഡ് നോട്ട് ഹെല്പ് അക്സെപ്റ്റിംഗ് യുവര്‍ ചോയിസ്..." മിനി അയാളുടെ വാക്കുകള്‍ കേട്ടു. "സത്യത്തില്‍ മോള്‍ടെ സോണ്ടിയ അങ്കിള്‍ അവിടുന്ന് മോളെ മാറ്റുന്നതാണ് എന്നും ദൂരെ ട്രിവാണ്ട്രം പോലെ ഒരിടത്തേക്ക് വിടുന്നതാണ് നല്ലത് എന്നും പറഞ്ഞപ്പോള്‍ ഒരു പരീക്ഷണത്തിന് വെറുതെ സമ്മതം മൂളുക മാത്രമേ ഞാന്‍ ചെയ്തുള്ളൂ....ബട്ട് നൌ ഐ നോ ഹൌ റൈറ്റ് ഹീ വാസ്...." മിനിയുടെ മുഖത്തെ അസാധാരണമായ തിളക്കത്തിലേക്ക് നോക്കി അയാള്‍ പുഞ്ചിരിച്ചു. മുറിയില്‍ നിന്ന്‍ എല്‍വിസ് പ്രസ് ലി യുടെ പാട്ട് വെയിലിന്‍റെ പ്രഭയില്‍ സന്നിവേശിച്ച് അവര്‍ക്ക് ചുറ്റും നിറഞ്ഞു. ലോണിന്‍റെ അതിരില്‍ നിന്ന മരങ്ങളുടെ ഇലകള്‍ക്കിടയിലൂടെ പ്രകാശരേഖകള്‍ അവരുടെ മേല്‍ വൃത്തങ്ങളായി കറങ്ങി. "എനിക്ക് എന്തോ പപ്പാ അങ്ങനെ ബോയ്സിനെ ആരേം....മറ്റ് ഗേള്‍സിനെപ്പോലെ ഇഷ്ട്ടപ്പെടാന്‍ ...പണ്ട് തൊട്ടേ.... ഐ ഡോണ്ട് നോ..... എന്‍റെ ഏജിനു മാച്ചായ ഇഷ്ടങ്ങള്‍ ..റൊമാന്‍സ് അങ്ങനെയൊന്നും തോന്നീട്ടില്ല.... ചിലപ്പോ ഐ തോട്ട് വെദര്‍ ഐ വാസ് നോട്ട് മച്ചുവേഡ്....മച്ചുവേഡ് ഇനഫ്‌ റ്റു ഫാള്‍ ഇന്‍ ലവ് വിത്ത് ദേം..." "അല്ല മോളെ..." അയാള്‍ വീണ്ടും അവളെ ആശ്ലേഷിച്ചു. "മോള്‍ക്ക് അങ്ങനെ യാതൊരു പ്രോബ്ലോം ഇല്ല...യൂ ആര്‍ മച്ചുവേഡ്...എല്ലാ മച്ചുരിറ്റീം ദൈവം തന്നിട്ടുണ്ട്....ഫിസിക്കലി..മെന്‍റ്റലി...സ്പിരിച്ച്വലി..സെക്ഷ്വലി...ബട്ട് മോള്‍ടെ ഉള്ളില്‍ മമ്മീടെ സ്പിരിറ്റ്‌ ഉണ്ട്...അത് കൊണ്ട് ഏറ്റവും നല്ലത് വരുമ്പം മാത്രേ ഇഷ്ട്ടപ്പെടൂ..." അവള്‍ പുഞ്ചിരിച്ചു. "എനിക്ക് ദൈവം ഏറ്റവും നല്ലതേ തന്നിട്ടുള്ളൂ മോളെ," അയാള്‍ തുടര്‍ന്നു. "മമ്മിയെ, മോളെ, മോളുടെ ഭാവിയ്ക്ക് വേണ്ടി കുറച്ച്, അല്‍പ്പം പണം, പിന്നെ ഇപ്പോള്‍ നല്ലൊരു ചെറുപ്പക്കാരന്‍...നല്ല സംസ്ക്കാരവും വിദ്യാഭ്യാസവും സ്വഭാവശുദ്ധിയുമുള്ളയാള്‍...മോളെ ഷെല്ലി സ്നേഹിക്കും, തങ്കം പോലെ നോക്കും, സംരക്ഷിക്കും..." മിനിയുടെ മുഖം അദ്ഭുതത്താല്‍ വിടര്‍ന്നു. "പപ്പാ.." അവള്‍ വിളിച്ചു. അയാള്‍ അവളെ നോക്കി. "പപ്പാ ഒരിക്കല്‍പോലും ഷെല്ലിയോട് മനസ്സ് തുറന്ന്‍ സംസാരിച്ച് കൂടിയില്ല...പിന്നെങ്ങനെ..ഷെല്ലിയെപ്പറ്റി....?" അയാള്‍ പുഞ്ചിരിച്ചു. "ഞാന്‍ ഒരു നല്ല ബിസിനെസ്സ്കാരനാണ് എന്നൊക്കെ പലരും എഴുതിയത് വായിച്ചിട്ടുണ്ട്...മോളും വായിച്ചിട്ടുണ്ട്. അതെന്നേ കാണിച്ച് തന്നിട്ടുണ്ട്....." അയാള്‍ പറഞ്ഞു. പിന്നെ അവളുടെ കണ്ണുകളിലേക്ക് നോക്കി. "ഒരാള്‍ നല്ല ബിസിനെസ്സ്കാരനാണ്

💬 Comments

View all comments