0%

Chapter Title : ശിശിര പുഷ്പ്പം 16 [ smitha ]

Author : സ്മിത Read All Parts 894

എടുത്ത് മാത്യു പ്രസ് ചെയ്തു. ഹാള്‍ നിറയെ എല്‍വിസ് പ്രേസ് ലിയുടെ വശ്യവും മന്ത്രമുഗ്ദ്ധവുമായ സ്വരം നിറഞ്ഞു. "പപ്പാ..." പാട്ട് കേട്ടിട്ട് അവള്‍ അയാളെ വിഷാദസ്പര്‍ശമുള്ള സ്വരത്തില്‍ വിളിച്ചു. "എനിക്ക് മോളോട് സംസാരിക്കാനുണ്ട്...അപ്പോള്‍ അപ്പോള്‍ ...മമ്മിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഈ പാട്ട് തന്നെ ബാക്ഗ്രൌണ്ടില്‍ വേണം..." "പപ്പാ..." അവള്‍ അയാളെ ചേര്‍ത്ത് പിടിച്ചു. "മോള്‍ വരൂ..." അയാള്‍ മിനിയുടെ കൈയില്‍ പിടിച്ച് ലോണിലേക്ക് നടന്നു. വെയിലും അതിരില്‍ നില്‍ക്കുന്ന മരങ്ങളുടെ നിഴലുകളും ലോണിനെ ചേതോഹരമാക്കിയിരുന്നു. ദൂരെ മലകളില്‍ മഞ്ഞിന്‍റെ സ്പര്‍ശം ഒരൌലികിക സാന്ത്വനമായി അവരിലേക്ക് പകര്‍ന്നണഞ്ഞു . ദൈവത്തിന്‍റെ കിനാവുപോലെ പുലരിയുടെ ചിത്രം പക്ഷികളായും പുല്‍നാമ്പുകളില്‍ തപം ചെയ്യുന്ന മഞ്ഞുതുള്ളികളായും ചുറ്റും നിറഞ്ഞു. ലോണില്‍, ബെഞ്ചില്‍, മാത്യുവിന്‍റെ സമീപം മിനിയിരുന്നു. "ഷെല്ലി ഫ്രണ്ട് മാത്രമല്ലല്ലോ; അല്ലേ ?" അയാള്‍ മുഖവുരയൊന്നുമില്ലാതെ പെട്ടെന്ന് ചോദിച്ചു. കാര്‍മേഘത്തില്‍ നിന്ന്‍ പിടഞ്ഞുതെറിക്കുന്ന മഴതുള്ളിയെപ്പോലെ അവള്‍ അയാളെ നോക്കി. "പപ്പായ്ക്കെങ്ങനെ...അത്...?" അയാള്‍ അവളെ നോക്കി. അയാളുടെ ചുണ്ടുകളില്‍ നിറഞ്ഞുകിടന്ന പുഞ്ചിരി അവളെ ആശ്വസിപ്പിച്ചു. "നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യ മോളെ കണ്ടിട്ട് ഇപ്പൊ എത്ര മാസമായി?" പുഞ്ചിരി വിടാതെ അയാള്‍ ചോദിച്ചു. "പപ്പാ...!" അനിഷ്ട്ടത്തോടെ അവള്‍ അയാളെ നോക്കി. "എന്തിനാ ഇപ്പം അയാടെ കാര്യം പറയുന്നെ?" അയാള്‍ ചിരിച്ചു. അവള്‍ അയാളുടെ തോളില്‍ അടിച്ചു. "കോളേജില്‍, കേരളത്തില്‍, ചേര്‍ന്നതിന്‍റെ തലേ ദിവസം; അല്ലേ?" "ഉം...അതിന്?" "അല്ല..അന്ന് അയാള്‍ടെ പ്രൊപ്പോസല്‍ മേഴ്സിലെസ്സ് ആയി തട്ടിക്കളഞ്ഞ അതേ ആള്‍..ബോയ്സ്നെക്കണ്ടാല്‍ പാക്കിസ്ഥാനിയെ കണ്ട സംഘിയെപ്പോലെ ബീഹേവ് ചെയ്യുമായിരുന്നയാള്‍..... ഇന്ന്‍ ഒരു ബോയിയുടെ കൂടെ യാത്ര ചെയ്യുന്നു, അയാളുടെ കൂടെ

💬 Comments

View all comments