Chapter Title : ശിശിര പുഷ്പ്പം 18 [ smitha ]
എന്ന ആശയം ഞാന്‍ സ്വീകരിച്ചു. മിനി കാരണം..." മാത്യു പെട്ടെന്ന് മൊബൈല്‍ എടുത്തു. "ഷെല്ലി....മോന്‍ പൊയ്ക്കോളൂ....ഞാന്‍ ഇപ്പഴാണ് ഒരു കാര്യം ഓര്‍ത്തത്....ഓക്കേ...ബൈ..." അയാള്‍ തിടുക്കത്തില്‍ കാറിനടുത്തേക്ക് നടന്നു. ********************************************* മാത്യുവിന്‍റെ കൂടെ നെടുമങ്ങാടുള്ള അയാളുടെ ഒഫീസിലേക്കും അവിടെയുള്ള അപ്പാര്‍ട്ട്മെന്‍റ്റിലേക്കും പോകുമ്പോള്‍ മിനിയ്ക്ക് ഒന്നും മനസ്സിലായില്ല. മാത്യു അവളുടെ ഹോസ്റ്റലിലേക്ക് വരികയായിരുന്നു. പെട്ടെന്ന് വരാനും തനിക്ക് സംസാരിക്കാനുണ്ടെന്നും അയാള്‍ അറിയിച്ചു. അയാളോടൊപ്പം അപ്പാര്‍ട്ട്മെന്‍റ്റിലേക്ക് വരാനും. ഡ്രൈവ് ചെയ്യുമ്പോള്‍ അയാളുടെ മുഖം സ്തോഭപൂര്‍ണ്ണമായിരുന്നു. "പപ്പാ..." അവള്‍ അയാളുടെ തോളില്‍ സ്പര്‍ശിച്ചു. "ഈസ് എവെരിതിംഗ് ഓള്‍റൈറ്റ്?" അവള്‍ അനുകമ്പയോടെ ചോദിച്ചു. "യാ..യാ...." അയാള്‍ വേഗത്തില്‍ ഡ്രൈവ് ചെയ്യുന്നതിനിടയില്‍ പറഞ്ഞു. "പെര്‍ഫക്റ്റ്ലി...." അപ്പാര്‍റ്റ്മെന്റില്‍ എത്തിക്കഴിഞ്ഞ് അയാള്‍ തിടുക്കത്തില്‍ അകത്തേക്ക് കയറി. അവളുടെ കൈയില്‍ പിടിച്ചുകൊണ്ട്. അകത്ത് ഓഫീസ് റൂമിലെത്തി അയാള്‍ കതക് ചാരിയിട്ടു. "എന്താ പപ്പാ?" അവള്‍ അടക്കാനാവാത്ത ആകാംക്ഷയോടെ ചോദിച്ചു. "മോളോട് പപ്പാ ഇതുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല..." അയാള്‍ പറഞ്ഞു തുടങ്ങി. "അതിന്‍റെ ആവശ്യവുമുണ്ടായിരുന്നില്ല...എന്‍റെ ഓരോ സ്വപ്നത്തെയും നീ കണ്ടറിഞ്ഞ് ജീവിച്ചു...എന്‍റെ ഓരോ ആഗ്രഹത്തേയും നീ മുന്‍കൂട്ടി മനസ്സിലാക്കി അത് പോലെ ചെയ്തു...." "എന്താ പപ്പാ ഇത്...എന്താ ഇങ്ങനെയൊക്കെ?" മിനി നെറ്റി ചുളിച്ചു. "എന്നാല്‍ ഇന്ന്‍ ഒരുകാര്യം പപ്പാ ആവശ്യപ്പെടുകയാണ്...ഒന്നല്ല രണ്ട് കാര്യം... .." മിനി അവിശ്വസനീയതയോടെ അയാളെ നോക്കി. "ഒന്ന്‍ നീ ഇനി മുതല്‍ ഇന്ത്യയില്‍ പഠിക്കണ്ട....രണ്ട്..." മിനിയുടെ ശ്വാസഗതിയുയര്‍ന്നു. "രണ്ട്...ഷെല്ലി...ഷെല്ലിയെ മറക്കണം!" "നോ...!!!" അയാള്‍ പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുമ്പ് മിനി ശബ്ദമിട്ടു. അയാള്‍ ഒന്ന്‍ പകച്ചു. "ഹൌ കുഡ് യൂ സേ ദാറ്റ് പപ്പാ...ആര്‍ യൂ ഔട്ട് ഓഫ് യുവര്‍ സെന്‍സ്?" "യെസ്..." അയാളും ശബ്ദമുയര്‍ത്തി. "യെസ്...ഐം..." "എന്താ..... ഷെല്ലി ഇത്ര പെട്ടെന്ന് പപ്പായ്ക്ക് ഡിസ്ക്വാളിഫൈഡ് ആകാന്‍ കരണമെന്താ?" മാത്യു ഒരു നിമിഷം മൌനിയായി. "എന്നെ ഒരു മനുഷ്യസ്ത്രീയാക്കിയത് ഷെല്ലിയാണ്..." മിനി തുടര്‍ന്നു. "ഒരു റിഹാബിലിറ്റെഷന്‍ സെന്‍റ്ററിലോ ലുനാറ്റിക് അസൈലത്തിലോ തീര്‍ന്നുപോകുമായിരുന്ന എന്നെ...കുറെ സഹിച്ച്...കഷ്ട്ടപെട്ട്....അപമാനം സഹിച്ച്....എന്നിട്ട് ആ ഷെല്ലിയെ ഞാന്‍ മറക്കാനോ?" മാത്യു മകളെ ദേഷ്യത്തോടെ നോക്കി. "ഇതു വരെ ഞാന്‍ ഒരു അപ്പന്‍റെ അധികാരം ഉപയോഗിച്ചിട്ടില്ല. അതിനര്‍ത്ഥം ആ
💬 Comments
View all comments