0%

Chapter Title : ശിശിര പുഷ്പ്പം 19 [ smitha ] [അവസാന ഭാഗം]

Author : സ്മിത Read All Parts 752

ശിശിര പുഷ്പം 19

shishira pushppam 19  | Author : SMiTHA | Previous Part


ഷെല്ലിയെക്കണ്ട് മിനി തളര്‍ന്ന്‍ വിവശയായി. മാത്യു പരിഭ്രമിച്ചു. "അപ്പോള്‍...നീ...നീയാണല്ലേ റോക്കി...!" മാത്യുവിനെ നോക്കി ഷെല്ലി മുമ്പോട്ട്‌ ചുവടുകള്‍ വെച്ചു. "ഷെല്ലി...!!" നിലവിളിച്ചുകൊണ്ട് മിനി അവനെ തടയാന്‍ ശ്രമിച്ചു . "അടുക്കരുത്....നീ...." അവന്‍ തന്റെ നേരെയടുത്ത മിനിയെ തള്ളിമാറ്റി. തള്ളലിന്റെ ആഘാതത്തില്‍ മിനി സമീപത്തുണ്ടായിരുന്ന സോഫയിലേക്ക് വീണു. "നിന്‍റെയാ വൃത്തികെട്ട നാവുകൊണ്ട് പുന്നാരമോളെ എന്റെ പേര് നീ ഉച്ചരിച്ചാ...കാണില്ല രണ്ടും. തന്തേം മോളും!" കൊടുങ്കാറ്റിന്റെ ക്രൌര്യത്തോടെ തന്‍റെ നേരെയടുക്കുന്ന ഷെല്ലിയുടെക്കണ്ട് മേശവലിപ്പ്‌ തുറന്ന് മാത്യു തോക്കെടുത്തു. "അടുക്കരുത്!" അയാള്‍ പരിഭ്രമത്തോടെ പറഞ്ഞു. "ഐല്‍ ഷൂട്ട്‌ യൂ...!" ഷെല്ലി പൊട്ടിച്ചിരിച്ചു. "വെക്കടാ വെടി..." അയാളുടെ നേരെ വീണ്ടും അടുത്തുകൊണ്ട് ഷെല്ലി അലറി. "നീ പലതന്തയ്ക്ക് ഒണ്ടായ പന്നീടെ മോനല്ലെങ്കി വെക്കടാ വെടി!" "നോ!!!" വീണുകിടന്നിടത്ത് നിന്ന ചാടിഎഴുന്നേറ്റ് മിനി അവര്‍ക്കിടയില്‍ കയറി. "പുട്ട് ദ ഗണ്‍ ഡൌണ്‍ പപ്പാ!" അവള്‍ ശബ്ദമുയര്‍ത്തി. അതിനിടയില്‍ ഷെല്ലിയുടെ കൈകള്‍ അതിദ്രുതം ചലിച്ചു. മാത്യുവിന്‍റെ കയ്യില്‍ നിന്ന തോക്ക് താഴെ വീണു. ഞൊടിയിടയ്ക്കുള്ളില്‍ തോക്ക് ഷെല്ലിയുടെ കൈകളില്‍ വന്നു. "മാത്തച്ചന്റെ മോനെ!" മാത്യുവിന്റെ നേരെ തോക്ക് ചൂണ്ടി ഷെല്ലി പറഞ്ഞു. "നിന്നെപ്പോലെ ഈ സാധനം ഞാന്‍ കുലത്തൊഴില്‍ ആയി ഉപയോഗിച്ചിട്ടില്ല. ഈ സാധനം ആദ്യവായിട്ട് ഞാന്‍ കൈകൊണ്ട് തൊടുന്ന ഇന്നാ. ഇന്ന്‍ ഞാന്‍ ഇത് ഉപയോഗിക്കും. എന്‍റെ മമ്മി...ആ പാവത്തിനെ കൊന്ന ഈ സാധനം...ഇതീന്ന് ഒരുണ്ട ഞാന്‍ തിരിച്ചു നിനക്ക് തന്നെ തരാന്‍ പോകുവാ..." അവന്‍റെ

💬 Comments

View all comments