0%

Chapter Title : ശിശിര പുഷ്പ്പം 19 [ smitha ] [അവസാന ഭാഗം]

Author : സ്മിത Read All Parts 490

കൊലപ്പെടുത്തിയത്. സ്വന്തം അച്ഛനെ കൊലചെയ്യുവാന്‍ വരുന്ന ഷെല്ലിയുടെ പിടിയില്‍ നിന്ന് അദ്ദേഹത്തേകമ്പിക്കുട്ടൻ.നെറ്റ് രക്ഷിക്കുവാന്‍ വേണ്ടി ഷെല്ലിയേ മിനി പ്രണയിച്ചത്. ഷെല്ലിയേ മാത്യുവിന് സ്വീകാര്യനാക്കാന്‍ വേണ്ടി മയക്ക് മരുന്നിന് അടിമയാണ് താന്‍ എന്ന് മിനി അഭിനയിച്ചത്..... "ഷീയീസ് ഡൈയിംഗ് ഫോര്‍ യൂ ഷെല്ലി....ഷി ഈസ് ഇന്നസെന്റ്റ്...സോ ഈസ് ഹെര്‍ ഫാദര്‍...ഐ ഡോണ്ട് നോ വെദര്‍ ഷി വുഡ് സര്‍വൈവ്..." ["അവള്‍ മരിക്കുകയാണ് ഷെല്ലി....നിനക്ക് വേണ്ടി...നിഷ്ക്കളങ്കയാണവള്‍...അവളുടെ അച്ഛനെപ്പോലെ തന്നെ...അവള്‍ മരണത്തെ അതിജീവിക്കുമോ എന്നെനിക്കറിയില്ല..."] നഗരത്തിലെ ഏറ്റവും പേര് കേട്ട ആശുപത്രിയുടെ മുമ്പില്‍ കാര്‍ നിന്നു. മാളവിക നായിഡുവിനോടൊപ്പം ഷെല്ലി ഐ സി യു ലക്ഷ്യമാക്കി കുതിച്ചു. ********************************************** നന്ദകുമാര്‍ മുഖ്യമന്ത്രി ഫ്രാന്‍സിസിന്‍റെ ഫാം ഹൗസിലായിരുന്നു. നഗരത്തില്‍ നിന്ന് അല്‍പ്പമകലെ ഏകാന്തമെന്ന് തോന്നിച്ച ഒരിടം. ചെറിയ ഒരു വീട്. കണ്ണെത്താവുന്നയിടം മുഴുവന്‍ പഴങ്ങളും പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും വിളഞ്ഞുകിടക്കുന്ന ഭൂഭാഗം. ശബ്ദങ്ങളില്ലാത്ത ഒരിടം. പെട്ടെന്ന് പുറത്ത് രണ്ട് കാറുകള്‍ വന്നുനിന്നു. റഫീക്കും മുഖ്യമന്ത്രിയും വാതില്‍ക്കലേക്ക് നോക്കി. വാഹനങ്ങളില്‍ നിന്ന് പീലിപ്പോസും ശക്തിസിങ്ങും ഇറങ്ങുന്നത് അവര്‍ കണ്ടു. ശക്തിസിങ്ങ് നോര്‍ത്ത് ഇന്ത്യന്‍ രീതിയില്‍ കുര്‍ത്തയ്ക്ക് മേല്‍ ഒരു കറുത്ത സ്ലീവ് ലെസ് ബ്ലേസര്‍ ധരിച്ചിരുന്നു. പീലിപ്പോസ് സഫാരി സൂട്ടില്‍. അവര്‍ വന്ന് ഫ്രാന്‍സിസിന് സമീപം റഫീഖിന് അഭിമുഖമായി ഇരുന്നു. ശക്തി സിംഗ് റഫീഖിനെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു. പീലിപ്പോസ് ക്രുദ്ധനായി അയാളെ നോക്കി. "എന്നാ ഫ്രാന്‍സീ..വല്ലോം നടക്ക്വോ? സമ്മതിക്കുന്നില്ലേ ഇയാള്?" റഫീഖിനെ ഉദ്ദേശിച്ച് പീലിപ്പോസ് ചോദിച്ചു. "ഫിലിപ്പെ," ഫ്രാന്‍സിസ് പറഞ്ഞു. "റഫീഖ് എല്ലാ ഡോക്യുമെന്‍റ്സും തരാന്ന് പറഞ്ഞു. പക്ഷെ ഇയാള് ചോദിക്കുന്ന വെല ഇത്തിരികൂടുതലാ," "അത് കൊഴപ്പവില്ല," പീലിപ്പോസ് പരിഹാസത്തോടെ ചിരിച്ചു. "എത്ര കൂടിയാലും ഒരു പത്ത് കോടിയിലൊന്നും.... അതിന് മേലോട്ട് ഒന്നും പോകുവേലല്ലോ. ഡോക്യുമെന്‍റ്റ്സ് മൊത്തം മേശപ്പൊറത്ത് വെക്കാന്‍ പറ. ചോദിച്ച കോടി അണ്ണാക്കിലേക്ക് തള്ളിക്കൊടുത്തേക്കാം..." ഫ്രാന്‍സീസ് അസന്നിഗ്ധതയോടെ ഇരുവരെയും നോക്കി. "എന്നാ ഫ്രാന്‍സീ?" പീലിപ്പോസ് മുഖ്യമന്ത്രിയേ സംശയത്തോടെ നോക്കി. "ബോലോ ക്യാ ഹുവാ?" ശക്തി സിങ്ങും ചോദിച്ചു. "പത്ത് കോടി സമ്മതമല്ല," ഫ്രാന്‍സീസിന്‍റെ നിസ്സഹായാവസ്ഥ മനസിലാക്കി റഫീഖ് തന്നെ സംസാരിച്ചു. "പിന്നെ എത്രയാ

💬 Comments

View all comments