0%

Chapter Title : ശിശിര പുഷ്പ്പം 19 [ smitha ] [അവസാന ഭാഗം]

Author : സ്മിത Read All Parts 490

തോക്ക് അവന്‍ താഴ്ത്തി. മിനി കണ്ണുകള്‍ തുറന്നപ്പോള്‍ ക്രൌര്യത്തോടെ ഷെല്ലി തങ്ങളെ നോക്കുന്നതാണ് കണ്ടത്. കോപം അതിരുവിട്ടപ്പോള്‍ അവന്‍ അവരുടെ നേരെ തോക്ക് വലിച്ചെറിഞ്ഞു. "നീയിനി ഇല്ല," മിനിയുടെ നേരെ നോക്കി ഷെല്ലി അലറി. "ഷെല്ലിയുടെ ജീവിതത്തില്‍ നീ ബ്ലാക്ക് ഔട്ട്‌....ഔട്ട്‌ ഫോര്‍ എവര്‍!" അവന്‍ പിന്തിരിഞ്ഞു. "ഷെല്ലി!!" മിനി അവന്‍റെ നേരെ വിലപിച്ച് കൊണ്ട് സമീപിച്ചു. "മിണ്ടരുത് ആ പേര്!" തിരിഞ്ഞു നിന്ന് അവന്‍ വീണ്ടും അലറി. "പടിഞ്ഞാറേക്കര അലക്സാണ്ടര്‍ മകന്‍ ഷെല്ലിയാ പറയുന്നേ. യൂ ആര്‍ ജസ്റ്റ് എ ഡെഡ് ബോഡി ഫോര്‍ മീ" മുറിയില്‍ നിന്ന് കൊടുങ്കാറ്റിന്റെ വേഗതയില്‍ ഇറങ്ങിപ്പോയി. തെരുവിലൂടെ കുറെ നടന്നു. എന്നിട്ടും ക്ഷോഭമടങ്ങിയില്ല. അവന്‍ വഴിവക്കിലെ ഒരു ചായക്കടയിലേക്ക് കയറി. ജഗ്ഗിലിരുന്ന വെള്ളമെടുത്ത് കുടിച്ചു. "ഒരു കട്ടന്‍," അവന്‍ പറഞ്ഞു. അല്‍പ്പ നിമിഷങ്ങള്‍ കഴിഞ്ഞ് പോയി. പെട്ടെന്ന് ചായക്കടയുടെ മുമ്പില്‍ ഒരു ചോക്ലേറ്റ് നിറത്തിലുള്ള കാര്‍ വന്നു നിന്നു. ഡോര്‍ തുറന്ന് അതീവ സൌന്ദര്യമുള്ള ഒരു യുവതിയിറങ്ങി. അവള്‍ ഷെല്ലിയെ സമീപിച്ചു. "ആര്‍ യൂ ഷെല്ലി?" അവള്‍ ചോദിച്ചു. "ദാറ്റ് ഈസ് മീ," വികാര രഹിതനായി അവന്‍ പറഞ്ഞു. "പ്ലീസ് കം വിത്ത് മീ," അവള്‍ യാചിക്കുന്നത് പോലെ പറഞ്ഞു. കടയിലുണ്ടായിരുന്ന രണ്ടുമൂന്ന്‍ പേര്‍ അവളെ സംശയത്തോടെ നോക്കി. "പ്ലീസ്...മിനി ഈസ് ഇന്‍ ഹോസ്പിറ്റല്‍. ഷി കട്ട് ഹെര്‍ വെയിന്‍സ്. സീരിയസ്. ക്രിട്ടിക്കല്‍. ഷി ഈസ് ഇന്‍ ഐ സി യു..." ഷെല്ലി പെട്ടെന്ന് ചാടിഎഴുന്നേറ്റു. "ആരാ നിങ്ങള്‍?" അവളോടൊപ്പം കാറിനടുത്തേക്ക് നടക്കവേ ഷെല്ലി ചോദിച്ചു. "ഐം മാളവിക. മിനീസ് നൈബര്‍ ഇന്‍ ഹൈദരാബാദ്. ബന്‍ജാരാ ഹില്സ്. മലയാളം ഈസ്...യൂ നോ ഐം തെലുഗു..." ആശുപത്രിയിലേക്ക് അതിദ്രുതം കാറോടിക്കവേ മാളവിക ഷെല്ലിയോട് നിര്‍ത്താതെ സംസാരിച്ചു. മിനിയുടെ മമ്മിയെ ശക്തി സിംഗ് ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയത്. പ്രതികാരം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട മാത്യു ശക്തിയേ ഈ നഗരത്തില്‍ വെച്ച് കണ്ടു മുട്ടിയത്. അയാള്‍ ഷെല്ലിയുടെ മമ്മിയെ തന്നെ വെടിവെച്ച മാത്യുവിന്‍റെ മുമ്പിലേക്ക് എറിഞ്ഞിട്ടു കൊടുത്തത്. അത് കണ്ടുകൊണ്ട് നിന്ന ശ്രീധര്‍ പ്രസാദിന്‍റെ അച്ഛനെ

💬 Comments

View all comments