Chapter Title : ശിശിര പുഷ്പ്പം 19 [ smitha ] [അവസാന ഭാഗം]
സാറിനു വേണ്ടേ? പറഞ്ഞാട്ടെ," പരിഹാസം മുറ്റിയ സ്വരത്തില്‍ പീലിപ്പോസ് ചോദിച്ചു. "പറയാം സാറേ," പരിഹാസത്തോടെ റഫീഖും പറഞ്ഞു. "അതിന് മുമ്പ് ഒന്ന്‍ ചോദിച്ചോട്ടെ?" "ആ ചോദിക്ക്..." "കാശ്മീരിലും നോര്‍ത്ത് ഈസ്റ്റിലും ഒക്കെ മരുന്ന് ഫാക്റ്ററീടെ മറവില്‍ നടത്തുന്ന ആയുധനിര്‍മ്മാണം... ഡ്രഗ് ട്രാഫിക്കിംഗ് ഇതിലൂടെയൊക്കെ ആയിരക്കണക്കിന് കോടി രൂപയുടെ ബിസിനസ്സല്ലേ നിങ്ങള് ചെയ്യുന്നേ?" "നിങ്ങള് അതൊക്കെ അന്വേഷിച്ച് കണ്ടുപിടിച്ചില്ലേ? ആ കണ്ടുപിടുത്തമൊക്കെ ഡോക്യുമെന്‍റ് ചെയ്തിരിക്കുന്ന ഫയല്‍ തിരിച്ചു വാങ്ങാനുള്ള വിലപേശല്‍ അല്ലെ ഇവിടെ നടക്കുന്നെ?" "ആന്‍സര്‍ ഡയറക്റ്റ്ലി..." റഫീഖിന്‍റെ സ്വരം ഉയര്‍ന്നു. "നിങ്ങള് തരുന്ന കോടീം വാങ്ങീ നിങ്ങടെ കൂടെക്കൂടാന്‍ സമ്മതിച്ചതല്ലേ ഞാന്‍? അത് കൊണ്ട് നമക്കെടേല്‍ രഹസ്യം വേണ്ട. ഒരു വര്‍ഷത്തെ ലാഭം മാത്രം ആയിരത്തിന് മേല്‍ കോടികള്‍ വരില്ലേ?" "ആ...ഒരയായിരം കോടീടെ മേല്‍ വരും," താല്‍പ്പര്യമില്ലാത്ത രീതിയില്‍ പീലിപ്പോസ് പറഞ്ഞു. "ശരി..." "ഈ ഡോക്യുമെന്‍റ്...അതായത് ഞാന്‍ നിങ്ങള്‍ക്ക് കൈമാറുന്ന ഫയല്‍...അതില്‍ ഈ ഗോസായി ശക്തി സിങ്ങിനെപ്പറ്റിയുമുള്ള കാര്യങ്ങളും ഉണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ? ഇല്ലേ?" "ആ അറിയാം," പറഞ്ഞത് ശക്തി സിങ്ങാണ്. "എന്തൊക്കെ അറിയാമെന്ന്?" റഫീഖ് ചോദിച്ചു. "ഒരു കരോലിനാ നെവിലിനെ കൊന്ന കാര്യം..." "റേപ്പ് ചെയ്ത് കൊന്ന കാര്യം...." റഫീഖ് തിരുത്തി. "ആ ...റേപ്..." അയാള്‍ അസഭ്യമായി ചിരിച്ചു. "പിന്നെ ...സായി കുമാറിനെ കൊന്നത് .... സെലിനെ കൊന്നത്....എന്‍റെ സകല ബിസിനസ്സും ആദ്യം കണ്ടുപിടിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയ സുചിത്ര സെന്നിനെ കൊന്നത്....പിന്നെ സെലിനെ കൊല്ലിക്കുന്നത് കണ്ട നിന്ന ഏതോ ഒരുത്തനെ. അങ്ങനെ കൊന്നതും കൊല്ലിച്ചതും പറയാന്‍ തുടങ്ങിയാല്‍ ഇന്ന് കൊണ്ട് പറഞ്ഞു തീരില്ല. അതിപ്പോള്‍ എന്താ ചെയ്യുക ജേണലിസ്റ്റേ....ക്ഷത്രിയന്‍മാരാ ഞങ്ങള്‍....ഇതിപ്പോള്‍ ഇക്കാലത്തല്ലേ ഇതൊക്കെ ഒരു ക്രൈമായത്? പണ്ടൊക്കെ റുട്ടീനല്ലായിരുന്നോ?" റഫീഖ് തന്‍റെ മുമ്പിലിരിക്കുന്ന മൂവരേയും നോക്കി. "ചീഫ് മിനിസ്റ്റര്‍ സാര്‍," അയാള്‍ ഫ്രാന്‍സിസിനെ നോക്കി. "നിങ്ങടെ മന്ത്രി ഫീലിപ്പോസ് തന്നെ സമ്മതിച്ചു വര്‍ഷം ലാഭം മാത്രം അയ്യായിരം കോടിയ്ക്ക് മേല്‍ വരും എന്ന്. നിങ്ങടെ ജിഗരി ദോസ്ത് ശക്തി സിങ്ങ് ചന്ദ്രാവത്ത് നിങ്ങടെ മുമ്പി വെച്ച് തന്നെ സമ്മതിച്ചു അയാള് ഏകദേശം അഞ്ചിന് മേലേ ആളുകളെ കൊന്നിട്ടുണ്ട്
💬 Comments
View all comments