Chapter Title : ശിശിര പുഷ്പ്പം 19 [ smitha ] [അവസാന ഭാഗം]
എന്ന്...അപ്പോള്‍...." റഫീഖ് തല ചൊറിഞ്ഞു. അവര്‍ മൂവരും അയാളെ ആകാംക്ഷയോടെ നോക്കി. ".....അപ്പോള്‍ ഇതൊക്കെ മറച്ച് വെക്കുന്നതിനു ഞാന്‍ ചോദിച്ച കൂലി അത്ര വലുതാണോ?" ഫ്രാന്‍സീസ് വീണ്ടും നിസ്സഹായനായി. "എത്രയാ ഫ്രാന്‍സീ?" ഫീലിപ്പോസില്‍ വീണ്ടും പുച്ചവും പരിഹാസവും തിരികെയെത്തി. "...അത്" ഫ്രാന്‍സീസ് പറയാന്‍ തുടങ്ങി. "സാറ് വെഷമിക്കണ്ട," റഫീഖ് ചിരിച്ചു. "ആവശ്യം എന്‍റെയല്ലേ? ഞാന്‍ തന്നെ ചോദിക്കാം," അയാള്‍ മൂവരേയും മാറി മാറി നോക്കി. "ഹണ്‍ഡ്രഡ് ക്രോര്‍" പീലിപ്പോസും ശക്തിസിങ്ങും പരസ്പ്പരം നോക്കി കണ്ണുകള്‍ മിഴിച്ചു. "ഹണ്‍ഡ്രഡ് ക്രോര്‍?!!!" അവര്‍ ഇരുവരും ഒരുമിച്ച് ചോദിച്ചു. "എന്താ സാറേ?" റഫീഖ് ചിരിച്ചു. "സംസ്ഥാനത്തെ റവന്യൂ മന്ത്രി ഇങ്ങനെയാണോ...ഇങ്ങനെയാണോ ഒരു ഡീല്‍ സംസാരിക്കുന്നെ?" "ഫീലിപ്പോസ് ഇപ്പോള്‍ മന്ത്രിയല്ല റഫീഖ്...." റഫീഖ് അദ്ഭുതത്തോടെ പീലിപ്പോസിനെ നോക്കി. "ജസ്റ്റ് പത്ത് മിനിറ്റ് മുമ്പ് റിസൈന്‍ ചെയ്തു....സംസ്ഥാന മന്ത്രിയേക്കാള്‍ വലിയ ആളാവാന്‍ പോകുവാ.." "സെന്‍ട്രല്‍ മിനിസ്ട്രീല്‍?" ഫ്രാന്‍സീസ് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി. അധികാരഭാവത്തില്‍, പുച്ഛത്തോടെ പീലിപ്പോസ് റഫീഖിനെ നോക്കി. "ബട്ട് മീഡിയാ ബ്രീഫിംഗ് ഒന്നും ഉണ്ടായില്ലല്ലോ..." "ഒണ്ടാവും," ഗര്‍വ്വ് നിറഞ്ഞ സ്വരത്തില്‍ പീലിപ്പോസ് പറഞ്ഞു. "മനപ്പൂര്‍വ്വം ഡിസ്ക്ലോസ് ചെയ്യാത്തതാ. നിങ്ങളെപ്പോലെ കൊറേ എണ്ണം ക്യാമറേം തൂക്കി എന്‍റെ പൊറകെ ഒണ്ട്. നേരത്തെ എങ്ങാനും ഡിസ്ക്ലോസ് ചെയ്താ അതൊക്കെ വള്ളിക്കെട്ടാകും...അതാ..." റഫീക്ക് പുഞ്ചിരിക്കാന്‍ ശ്രമിച്ചു. "ആട്ടെ...എന്നതാ ജേണലിസ്റ്റ് പറഞ്ഞെ? നൂറു കോടിയോ? അത്രേം കൈക്കൂലി തരാന്‍ ഇത് കന്യാസ്ത്രീനെ കൊന്ന കേയ്സ് ഒന്നുവല്ല...പത്ത് കോടിതന്നെ ഇച്ചിരെ കൂടുതലാ...അന്നേരവാ! ആ എന്നതേലുവാകട്ടെ....ഫ്രാന്‍സി തന്ന ഒരു ക്ലൂ വെച്ച് ഞങ്ങള് പത്ത് കൊണ്ടാന്നിട്ടൊണ്ട് കാറിനാത്ത്. അത് എടുത്തേച്ചും വെച്ച് ആ ഫയല്‍ ഞങ്ങളെ ഏപ്പിച്ച് ജേണലിസ്റ്റ് സ്ഥലം കാലിയാക്ക്!" റഫീഖ് എഴുന്നേറ്റു. "സമ്മതവല്ല പീലിപ്പോസ് സാറേ...." അയാള്‍ ശക്തിസിങ്ങിനേയും പീലിപ്പോസിനെയും മാറി മാറി നോക്കി. "ഈ ഫയലിനാത്തെ രഹസ്യം ഇച്ചിരി കഷ്ട്ടപ്പെട്ട് തന്നെയാ ഞാന്‍ കണ്ടെത്തിയത്. അത് നിങ്ങളെ എല്പ്പിക്കണമെങ്കില്‍ നിങ്ങള് പറഞ്ഞ ആ ഊച്ചാളി വെലയൊന്നും പോരാ. ഇറ്റ് ഷുഡ് ബി റെസ്പെക്റ്റഡ് വിത്ത് എ മാച്ചിങ്ങ് പ്രൈസ്..." "മാച്ചിംഗ് പ്രൈസ്!" ശക്തിസിങ്ങ് ചിരിച്ചു. അയാളുടെ കൈ പൈജാമയുടെ പോക്കറ്റില്‍
💬 Comments
View all comments