Chapter Title : ശിശിര പുഷ്പ്പം 19 [ smitha ] [അവസാന ഭാഗം]
അമര്‍ന്നു. "ആ മാച്ചിങ്ങ് പ്രൈസ് ഇതില്‍ നിന്ന് അങ്ങ് തന്നാലോ?" റഫീഖ് ചിരിച്ചു. "ഈ സ്ഥലം സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെയാണ്. ഇവിടെ ഒരു കൊലപാതകം നടന്നാല്‍ ആരും അറിയില്ല, നീ പിടിക്കപ്പെടുകയില്ല എന്ന് കരുതാന്‍ മാത്രം മന്ദബുദ്ധിയാണോടോ താന്‍?" പീലിപ്പോസ് ചിരിച്ചു. "എത്ര ഏക്കര്‍ ഉണ്ട് ഫ്രാന്‍സി ഈ ഫാം?" "ഒരു അന്‍പത് ..." ഫ്രാന്‍സീസ് പറഞ്ഞു. "അന്‍പതേക്കറാ കുഞ്ഞേ," പീലിപ്പോസ് റഫീഖിന്‍റെ കണ്ണുകളില്‍ നോക്കിപ്പറഞ്ഞു. "അതിനുള്ളില്‍ ഒരു വീട് പോലുമില്ല. ഒരു മനുഷ്യനുമില്ല...ഇവിടെ എന്ത് നടന്നാലും ഒരു കുഞ്ഞുപോലുമറിയില്ല...നിന്‍റെ മുമ്പിലിരിക്കുന്ന ഈ മനുഷ്യന്‍ പോലീസ് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയും....ഇനിപ്പറ...ഫയല്‍ തരുന്നോ അതോ ചാകണോ...." ശക്തിസിങ്ങ് ഗണ്‍ ഉയര്‍ത്തി. അടുത്ത നിമിഷം എവിടെ നിന്നോ ഒരു സീല്‍ക്കാര ശബ്ദം കേട്ടു. ശക്തിസിങ്ങിന്‍റെ കയ്യില്‍ നിന്നും തോക്ക് താഴെ വീണു. ഭയവിഹ്വലരായി പീലിപ്പോസും ശക്തിസിങ്ങും ചുറ്റും നോക്കി. അവര്‍ ഇരുന്ന മുറിയുടെ സമീപങ്ങളില്‍ നിന്നും ചൂണ്ടിപ്പിടിച്ച തോക്കുകളുമായി യൂണിഫോമിട്ട പോലീസ് ഉദ്യോഗസ്ഥര്‍ വലയം തീര്‍ത്ത് അവരെ സമീപിച്ചു. അതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍റെ നേരെ പീലിപ്പോസ് കണ്ണുകള്‍ മിഴിച്ചുനോക്കി. "ഡി സി പി എബി സ്റ്റീഫന്‍!" പീലിപ്പോസിന്‍റെ കണ്ണുകളിലെ അന്ധാളിപ്പ് കണ്ട് മുഖ്യമന്ത്രി ഫ്രാന്‍സീസ് പറഞ്ഞു. "അപ്പം...അപ്പം..എടാ ഫ്രാന്‍സി...നീ...നായിന്‍റെ മോനെ..." പീലിപ്പോസ് ഫ്രാന്‍സീസിന്‍റെ നേരെ മുന്നോട്ടാഞ്ഞു. അപ്പോഴേക്കും അവരെ സമീപിച്ച എബിയുടെ അടിയേറ്റ് പീലിപ്പോസ് നിലം പതിച്ചു. "അറസ്റ്റ് ദിസ് റാസ്ക്കല്‍!!" എബി സമീപത്ത് നിന്ന കോണ്‍സ്റ്റബിളിനോട് പറഞ്ഞു. "ഹഹഹഹ..." വിഷമിച്ച് എഴുന്നേറ്റ പീലിപ്പോസ് ഉച്ചത്തില്‍ ചിരിച്ചു. "എടാ കൊച്ചനെ..പുത്തന്‍ ഐ പി എസ്സ്കാരാ...അക്കാദമീല്‍ നീ ഒറക്കം തൂങ്ങുവാരുന്നോ? പ്രോട്ടോക്കോള്‍ അറിയത്തില്ലേടാ നെനക്ക്...??സംസ്ഥാനം പരിക്കുന്ന മന്ത്രീനെ അറസ്റ്റ് ചെയ്യാന്‍ ഒരു ഡ്യൂക്കിലി ഡി സി പിക്ക് പറ്റുവോടാ ചെറുക്കാ?" "പറ്റില്ല..." എബി പറഞ്ഞു. "ങ്ങ്ഹാ...ഇപ്പം എങ്ങനുണ്ട്?" പീലിപ്പോസ് നിവര്‍ന്നു നിന്നു. "പക്ഷെ നിന്നെ അറസ്റ്റ് ചെയ്യാം" എബി ചിരിച്ചു. പീലിപ്പോസ് അവനെ പകച്ച് നോക്കി. "കാരണം നീയിപ്പം മന്ത്രിയല്ല!" പീലിപ്പോസ് ഭയത്തോടെ ഫ്രാന്‍സീസിനെ നോക്കി. "എടാ പന്നീ..." പീലിപ്പോസ് അനിയന്ത്രിതമായ കോപത്തോടെ മുഖ്യമന്ത്രിയേ നോക്കി. "അപ്പം ശരിക്ക് പ്ലാന്‍ ചെയ്ത്
💬 Comments
View all comments