Chapter Title : ശിശിര പുഷ്പ്പം 19 [ smitha ] [അവസാന ഭാഗം]
ഒണ്ട്. നേരത്തെ എങ്ങാനും ഡിസ്ക്ലോസ് ചെയ്താ അതൊക്കെ വള്ളിക്കെട്ടാകും...അതാ..." റഫീക്ക് പുഞ്ചിരിക്കാന്‍ ശ്രമിച്ചു. "ആട്ടെ...എന്നതാ ജേണലിസ്റ്റ് പറഞ്ഞെ? നൂറു കോടിയോ? അത്രേം കൈക്കൂലി തരാന്‍ ഇത് കന്യാസ്ത്രീനെ കൊന്ന കേയ്സ് ഒന്നുവല്ല...പത്ത് കോടിതന്നെ ഇച്ചിരെ കൂടുതലാ...അന്നേരവാ! ആ എന്നതേലുവാകട്ടെ....ഫ്രാന്‍സി തന്ന ഒരു ക്ലൂ വെച്ച് ഞങ്ങള്‍ പത്ത് കൊണ്ടാന്നിട്ടൊണ്ട് കാറിനാത്ത്. അത് എടുത്തേച്ചും വെച്ച് ആ ഫയല്‍ ഞങ്ങളെ ഏപ്പിച്ച് ജേണലിസ്റ്റ് സ്ഥലം കാലിയാക്ക്!" റഫീഖ് എഴുന്നേറ്റു. "സമ്മതവല്ല പീലിപ്പോസ് സാറേ...." അയാള്‍ ശക്തിസിങ്ങിനേയും പീലിപ്പോസിനെയും മാറി മാറി നോക്കി. "ഈ ഫയലിനാത്തെ രഹസ്യം ഇച്ചിരി കഷ്ട്ടപ്പെട്ട് തന്നെയാ ഞാന്‍ കണ്ടെത്തിയത്. അത് നിങ്ങളെ എല്പ്പിക്കണമെങ്കില് നിങ്ങള്‍ പറഞ്ഞ ആ ഊച്ചാളി വെലയൊന്നും പോരാ. ഇറ്റ് ഷുഡ് ബി റെസ്പെക്റ്റഡ് വിത്ത് എ മാച്ചിങ്ങ് പ്രൈസ്..." "മാച്ചിംഗ് പ്രൈസ്!" ശക്തിസിങ്ങ് ചിരിച്ചു. അയാളുടെ കൈ പൈജാമയുടെ പോക്കറ്റില്‍ അമര്‍ന്നു. "ആ മാച്ചിങ്ങ് പ്രൈസ് ഇതില്‍ നിന്ന് അങ്ങ് തന്നാലോ?" റഫീഖ് ചിരിച്ചു. "ഈ സ്ഥലം സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെയാണ്. ഇവിടെ ഒരു കൊലപാതകം നടന്നാല്‍ ആരും അറിയില്ല, നീ പിടിക്കപ്പെടുകയില്ല എന്ന് കരുതാന്‍ മാത്രം മന്ദബുദ്ധിയാണോടോ താന്‍?" പീലിപ്പോസ് ചിരിച്ചു. "എത്ര ഏക്കര്‍ ഉണ്ട് ഫ്രാന്‍സി ഈ ഫാം?" "ഒരു അന്‍പത് ..." ഫ്രാന്‍സീസ് പറഞ്ഞു. "അന്പതേക്കറാ കുഞ്ഞേ," പീലിപ്പോസ് റഫീഖിന്റെ കണ്ണുകളില്‍ നോക്കിപ്പറഞ്ഞു. "അതിനുള്ളില്‍ ഒരു വീട് പോലുമില്ല. ഒരു മനുഷ്യനുമില്ല...ഇവിടെ എന്ത് നടന്നാലും ഒരു കുഞ്ഞുപോലുമറിയില്ല...നിന്റെ മുമ്പിലിരിക്കുന്ന ഈ മനുഷ്യന് പോലീസ് വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയും....ഇനിപ്പറ...ഫയല്‍ തരുന്നോ അതോ ചാകണോ...." ശക്തിസിങ്ങ് ഗണ്‍ ഉയര്‍ത്തി.
💬 Comments
View all comments