Chapter Title : ശിശിര പുഷ്പ്പം 19 [ smitha ] [അവസാന ഭാഗം]
കളങ്കപ്പെടുത്തുന്നവമ്മാരെ ഒഴിച്ച്. സഹിക്കില്ല. പൂട്ടും. ഇപ്പ ചെയ്ത പോലെ. ഏത് വകുപ്പുണ്ട് പിലിപ്പേ ഊരിപ്പോരാന്‍? എത്ര കൊടി കെട്ടിയ കോടികള്‍ വാങ്ങുന്ന വക്കീല് വിചാരിച്ചാലും നടക്ക്വോ? നാളെ മൊതല് അറഞ്ചം പൊറഞ്ചം വന്നോണ്ടിരിക്കും സ്റ്റോറി ഇന്ത്യാ ടൈംസില്‍....പൊളിറ്റീഷ്യന്‍റെ നിഴല്‍ റഫീന്‍റെ എഴുത്തിന്‍റെ മുമ്പിക്കോടെ പോകണ്ട വശത്തോടെ പോയാ മതി അവന്‍റെ കാര്യം പോക്കാണ് എന്ന് അറീത്തില്ലേ ഫിലിപ്പെ നിനക്ക്?" "എടാ..." ഫിലിപ്പോസ് ചീറി. "എന്‍റെ മോന്‍റെ കയ്യീന്ന് എങ്ങോട്ടാ നിന്‍റെ മോള് രക്ഷപ്പെട്ടെ? ഒരു ഹിന്ദുച്ചെറക്കന്‍റെ കയ്യിലോട്ട്..നെനക്കറീത്തില്ല ഫ്രാന്‍സി അത്," ഫ്രാന്‍സീസ് ചിരിച്ചു. "എന്നതാടാ ഇളിക്കുന്നെ?" കോപം വിടാതെ പീലിപ്പോസ് ചോദിച്ചു. "എന്‍റെ മോള്‍ടെ ഭാഗ്യം," ഫ്രാന്‍സീസ് പറഞ്ഞു. "ഞാന്‍ മുഖ്യമന്ത്രിയാ ഫിലിപ്പെ. ഭരിക്കുന്നവന്‍. ഭരണാധികാരിക്ക് എല്ലാവരും സമന്മാരാണ് മിസ്റ്റര്‍. ഹിന്ദുവില്ല. ക്രിസ്ത്യനില്ല. മുസ്ലീമോ സിക്കോ ഒന്നുവില്ല. എന്‍റെ മകളുടെ ഇഷ്ടം എനിക്കറിയാം. എന്‍റെ മകള്‍ അത് എന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്. അതിന് മുമ്പ് ഈ റഫീഖ് പറഞ്ഞിട്ടുണ്ട്. ഒന്നുമല്ലെങ്കിലും നിന്‍റെ വൃത്തികെട്ട മകന്‍റെ കയ്യീന്ന് അവളെ രക്ഷിച്ചവന്റെ കയ്യിലല്ലേ അവള്‍? അവളുടെ വിധി അതാണ് എങ്കില്‍ കൈപിടിച്ച് കൊടുക്കും ഞാന്‍ അവളെ അവന്..." അപ്പോള്‍ പുറത്ത് ഒരു ബൈക്ക് വന്നുനിന്നു. എല്ലാവരുടെയും കണ്ണുകള്‍ അങ്ങോട്ട് നീണ്ടു. "നന്ദന്‍!" റഫീഖും എബിയും ഒരു പോലെ മന്ത്രിച്ചു. ബൈക്കില്‍ നിന്ന് നന്ദകുമാര്‍ വേഗത്തില്‍ അങ്ങോട്ട് വന്നു. "ഞാനാ നന്ദന് ടെക്സ്റ്റ് ചെയ്തത്!" റഫീഖ് എബിയോടു പറഞ്ഞു. നന്ദകുമാറിന്‍റെ ചുവടുകള്‍ അവരുടെ നേര്‍ക്ക് അടുത്തു. "സാര്‍ ഇതാണ് നന്ദകുമാര്‍...ഷാരോണി..." റഫീഖ് ഫ്രാന്‍സീസിനെ നോക്കി. "എനിക്ക് മനസ്സിലായി," അദ്ദേഹം പറഞ്ഞു. നന്ദകുമാര്‍ അവരുടെ അടുത്തെത്തി. "ഇവനാണോ അത്?" ശക്തി സിങ്ങിനെ നോക്കി നന്ദകുമാര്‍ ചോദിച്ചു. "അതേടാ..." റഫീഖ് പറഞ്ഞു. നന്ദകുമാര്‍ ശക്തി സിങ്ങിനെ തറച്ചുനോക്കി. "നീ കൊന്നു കളഞ്ഞ സുചിത്രയുടെ ഭര്‍ത്താവ്!" റഫീഖ് ശബ്ദമുയര്‍ത്തി ശക്തി സിങ്ങിനെ നോക്കി. "നല്ല ചാന്‍സാ സാറേ," എബി നന്ദകുമാറിനോട് പറഞ്ഞു. "രണ്ടെണ്ണം പൊട്ടിച്ചോ," നന്ദകുമാര്‍ എബിയെ നോക്കി മന്ദഹസിച്ചു. "അതില്‍ ഹീറോയിസമില്ല ഡി സി പി," അയാള്‍ പറഞ്ഞു. "അങ്ങനെ ആഗ്രഹിച്ച നാളുകള്‍ ഉണ്ടായിരുന്നു. പൊട്ടിക്കാനല്ല.
💬 Comments
View all comments