Chapter Title : ശിശിര പുഷ്പ്പം 19 [ smitha ] [അവസാന ഭാഗം]
കൊന്ന് കുഴിച്ചുമൂടാന്‍..പക്ഷെ ഇപ്പോള്‍ റിയല്‍ ഹീറോ നിയമം അല്ലെ....??അതിനല്ലേ റഫീഖ് നീ ഇത്രയും കഷ്ടപ്പെട്ടത്....? അതിന്‍റെ വഴിക്ക് പോകട്ടെ...മാത്രമല്ല," അയാള്‍ എബിയെ നോക്കി. "ഇത് ഡി സി പി സാറിന്‍റെ ഇന്‍ട്രോ സീന്‍ ആണ്. വലിയ വളരെ വലിയ രണ്ട് സ്രാവുകളെ വലയിലാക്കിയാണ് ഡി സി പിയുടെ അരങ്ങേറ്റം," "വല മുറുക്കിയത് റഫീഖ് ആണ്," എബി കൃതജ്ഞതയോടെ റഫീഖിനെ നോക്കി. "കൂടെ ചീഫ് മിനിസ്റ്ററും ഉണ്ടായിരുന്നു," റഫീഖ് പറഞ്ഞു. പെട്ടെന്നാണ് എന്തോ ഓര്‍മ്മിച്ച് നന്ദകുമാര്‍ മുഖ്യമന്ത്രി ഫ്രാന്‍സിസിന്‍റെ നേരെ നോക്കിയത്. "സോറി സാര്‍," അവന്‍ പെട്ടെന്ന് പറഞ്ഞു. "പെട്ടെന്നുണ്ടായ എക്സൈറ്റ്മെന്‍റ്റില്‍ ഞാന്‍..വിഷ് ചെയ്യാന്‍ പോലും മറന്നു...." "അത് സാരമില്ല," അദ്ദേഹം ചിരിച്ചു. ************************************************** സമയം കടന്നുപോകുമ്പോള്‍ മനസ്സില്‍ പൊള്ളുന്ന പ്രാര്‍ഥനയോടെ ഷെല്ലി മിനിയുടെ കിടക്കയുടെ അരികില്‍ ഇരുന്നു. അകത്ത് ഷെല്ലിയോടൊപ്പം പ്രത്യേക അനുമതിയോടെ നിഷയുമുണ്ടായിരുന്നു. ഷെല്ലിയുടെ തോളില്‍ തട്ടി അവനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു അവള്‍.
ഇതുവരെയും മിനി ബോധത്തിലേക്ക് വന്നില്ല. ഐ സി യുവിന് പുറത്ത് ഷാരോണ്‍, മാത്യു, മാളവിക സംഗീത തുടങ്ങിയവരും. "അങ്കിള്‍ ഡോണ്ട് വറി...മിനിയ്ക്കൊന്നും പറ്റില്ല...ഷുവര്‍...!" ഇടയ്ക്ക് ഷാരോണ്‍ മാത്യുവിനെ സമാശ്വസിപ്പിച്ചുകൊണ്ടിരുന്നു. ഹാളില്‍ ടി വിയില്‍ ആരോ വാര്‍ത്ത ചാനല്‍ വെച്ചു. "വിവിധ കൊലപാതകക്കേസുകളില്‍ പോലീസ് വലയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മധ്യപ്രദേശ് സ്വദേശി വ്യവസായിയും രാഷ്ട്രീയക്കാരനുമായ ശക്തിസിംഗ് ചന്ദ്രാവത്ത് പോലീസ് പിടിയിലായി...." ഏഷ്യാനെറ്റ് ന്യൂസില്‍ പി ജി സുരേഷ് കുമാറിന്‍റെ ശബ്ദം ഹാളില്‍ കേട്ടു. മാത്യുവിന്‍റെയും മാളവികയുടെയും കണ്ണുകള്‍ അസ്ത്രവേഗത്തില്‍ ടി വി സ്ക്രീനിലേക്ക് നീണ്ടു. "റവന്യൂ മന്ത്രിയായിരുന്ന പിലിപ്പോസ് കുരുവിളയും അറസ്റ്റ് ചെയ്യപ്പെട്ടു. ശക്തി സിങ്ങിനും പിലിപ്പോസിനും കാശ്മീരിലും ആസാമിലും മയക്ക് മരുന്നു ഇടപാടുകളും ആയുധക്കച്ചവടവുമുണ്ടെന്ന് നിര്‍ണ്ണായകമായമായ തെളിവുകള്‍ ലഭിച്ചതിനാലാണ് മുന്‍മന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടത്..." അദ്ഭുതത്തോടെ വാര്‍ത്ത കാണുന്നതിനിടയിലാണ് ഐ സി യുവിന്‍റെ വാതില്‍ തുറന്ന് ഷെല്ലി അങ്ങോട്ട് വന്നത്. എല്ലാവരുടെയും കണ്ണുകള്‍ ടി വി സ്ക്രീനിലാണ് എന്നറിഞ്ഞ് അവനും ശ്രദ്ധിച്ചു. സ്ക്രോളില്‍ നീങ്ങുന്ന അക്ഷരങ്ങളിലേക്ക് നോക്കിയപ്പോള്‍ അവനില്‍ അനുനിമിഷം അദ്ഭുതവും കോപവും വര്‍ധിച്ചു. "അപ്പോള്‍ അവനാണ്...." സ്ക്രീനില്‍ ശക്തിസിങ്ങിന്‍റെ രൂപം കണ്ട ഷെല്ലി പറഞ്ഞു.
💬 Comments
View all comments