Chapter Title : ശിശിര പുഷ്പ്പം 19 [ smitha ] [അവസാന ഭാഗം]
"അവനാണ് എന്‍റെ മമ്മിയെ..." മാത്യു ഷെല്ലിയുടെ തോളില്‍ പിടിച്ചു. "നിയമം അതിന്‍റെ വഴിക്ക് പോകട്ടെ മോനെ," അയാള്‍ പറഞ്ഞു. "എന്‍റെ മോളെ ഓര്‍ത്ത് ഞാന്‍ ഇപ്പോള്‍ സ്വയം നിയന്ത്രിക്കുന്നില്ലേ? അവളെ ഓര്‍ത്ത് നീയും...നീയും അങ്ങനെ കണ്ട്രോള്‍ ചെയ്യണം ," അപ്പോള്‍ ഐ സി യുവിന്‍റെ വാതില്‍ തുറക്കപ്പെട്ടു. "ഷെല്ലി..." നിഷ വിളിച്ചു. ഷെല്ലി വാതില്‍ക്കലേക്ക് ഓടി. "മിനിയ്ക്ക് ബോധം വന്നു..." അവള്‍ പറഞ്ഞു. "ഷെല്ലിയേ അന്വേഷിക്കുന്നു," നിഷയുടെ വാക്കുകള്‍ കേട്ട് ഇടനാഴിയില്‍ കാത്തിരുന്നവര്‍ ആഹ്ലാദഭരിതരായി. ഷെല്ലി അകത്തേക്ക് കുതിക്കുന്നത് അവര്‍ കണ്ടു. അവരും എഴുന്നേറ്റ് വാതില്‍ക്കലേക്ക് ചെന്നു. ഷെല്ലി ഓടി വരുമ്പോള്‍ മിനി കിടക്കയില്‍ ചാഞ്ഞ് കിടന്ന് അവനെ നോക്കി പുഞ്ചിരിച്ചു. "എന്താ മോളെ...നീയേ കാണിച്ചേ...." ഉള്ളുലയ്ക്കുന്ന ആര്‍ദ്രതയോടെ അവന്‍ അവളുടെ മുറിവ് കെട്ടിയ കൈയില്‍ സ്പര്‍ശിച്ചു. "പിന്നേം...." അവള്‍ ക്ലേശിച്ചു സംസാരിച്ചു. ".....പിന്നേം ഒരു ഡ്രാമ കൂടി...ഷെല്ലിയേ കിട്ടാന്‍....രണ്ട് ...രണ്ട് ഡ്രാമേം സൂപ്പര്‍ ഹിറ്റ്..." ********************************************************** വസന്തത്തിന്‍റെ വിരലടയാളം പോലെ ദേവദാരുക്കള്‍ പൂചൂടി നില്‍ക്കുന്ന സായന്തനത്തില്‍ റഫീഖും നിഷയും ഷാരോണും നന്ദകുമാറും എബിയും സെലിനും ഷെല്ലിയും മിനിയും പുല്താഴ്വാരത്തിരുന്നു. "അപ്പോള്‍ ഇതാണ് ബ്യൂട്ടി സ്പോട്ട്," റഫീഖ് പറഞ്ഞു. സ്നേഹവും സ്വപ്നവുമൊളിപ്പിച്ച് ദൂരെ നീലമലകള്‍ മേഘങ്ങള്‍ ചൂടി നിന്നു. "ഇത്രേം ഭംഗിയുള്ള സ്ഥലം ഇവിടെ ഉണ്ടായിട്ട് ഇതുവരേം അറിഞ്ഞില്ലല്ലോ..." നിഷ നിരാശയോടെ പറഞ്ഞു. പ്രണയത്തിന്‍റെ ഓര്‍മ്മകളും വിസ്മൃതിയുമോര്‍പ്പിച്ച് നീല മലകള്‍ക്കപ്പുറത്ത് നിന്ന് കൂടണയാനൊരുങ്ങി പക്ഷികള്‍ പറന്നുയരാന്‍ തുടങ്ങി. മിനിയുടെ മൊബൈല്‍ ശബ്ദിച്ചു. "യ്യോ....മമ്മിയാണല്ലോ...." അവള്‍ കാള്‍ അറ്റന്‍ഡ് ചെയ്തു. "ആം....യെസ്...വിത്ത് ഷെല്ലി...യാ മരിയു ....ഓക്കേ...ഇപ്പുഡൂ നേനു നാ സ്നേഹിതലുത്തോ ഉന്നാനു....ഓക്കേ ....മരിയൂ....മീരു ഇദ്ദരു സന്തോഷങ്കാ ഉന്നാരാ....? ഓക്കേ ....ബൈ....ഉമ്മ..." "മാളവിക ആന്‍റിയാണോ?" ഷാരോണ്‍ ചോദിച്ചു. "ഉം..." സന്തോഷം തിരതല്ലുന്ന മുഖത്തോടെ മിനി പറഞ്ഞു. "തെലുങ്ക് ആണോ?" നിഷ ചോദിച്ചു. "അവ്നു അവ്നു...." ഷെല്ലി പെട്ടെന്ന് പറഞ്ഞു. "എന്ന് വെച്ചാല്‍?" നിഷ ഷെല്ലിയേ നോക്കി. "യെസ് യെസ് എന്ന്" ഷാരോണ്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. "അപ്പം ഷെല്ലിയും തെലുങ്ക് പഠിച്ചോ?" "പഠിക്കാതെ എന്ത് ചെയ്യും?" എബി ചിരിച്ചു. "മുല്ലപ്പൂമണമേറ്റ് കിടക്കും...." റഫീഖ്
💬 Comments
View all comments