Chapter Title : ശിശിര പുഷ്പ്പം 3 [ smitha ]
വരും," "ഓഹോ! ശരി! സാറ് സാറിന്‍റെ ആ വഴി നോക്കിയാട്ടെ. എന്‍റെ ലൈക്സും ഡിസ്ലൈക്സും വേറൊരാള്‍ നിശ്ചയിക്കുന്നത് എനിക്കിഷ്ടമില്ല. മേലില്‍ ഇക്കാര്യം പറഞ്ഞു നിങ്ങള്‍ എന്നെ കാണുന്നതും എനിക്കിഷ്ടമല്ല. ഇക്കാര്യതിനെന്നല്ല, ഒരു കാര്യത്തിനും. കമ്മ്യൂണിസ്റ്റിനു ഗുണ്ടായിസമല്ലേ ഇപ്പോഴും ഇഷ്ടം?" അവളുടെ അവസാനത്തെ വാക്കുകള്‍ ഷെല്ലിയുടെ സകല നിയന്ത്രണവും തകര്‍ത്തു. "ആരാടീ നീ?" അവന്‍ കയര്‍ത്തു. "നീയെന്താ എന്നെപ്പറ്റി വിചാരിച്ചെ? അതേടീ ഗുണ്ടയാ ഞാന്‍. ഗുണ്ടായിസം കാണിക്ക്വേം ചെയ്യും. നിന്നെപ്പോലെ ലോകം മൊത്തം വിരല്‍ത്തുമ്പില്‍ അമ്മാനമാട്ടുന്ന സകല പണച്ചാക്കുകള്‍ക്കും അങ്ങനെയേ തോന്നു. നിര്‍ത്തിക്കോണം നിന്‍റെ സകല വെളച്ചിലും. എന്നേക്കൊണ്ട് തനി ഗുണ്ടായിസമെറക്കുന്നേനു മുമ്പ്. ഞാന്‍ ഗുണ്ടായിസം തൊടങ്ങിയാ പൊന്നുമോളേ നീയൊന്നും പിന്നെ ബാക്കി കാണുവേല. മര്യാദക്ക് പറയുമ്പം നീ തലേക്കേറുന്നോ?" "വില്‍ യൂ സ്റ്റോപ് യൂ ബ്ലഡി..!!" മിനി രോഷം കൊണ്ട് അലറി. ചുറ്റും നടക്കുകയും ഇരിക്കുകയും ചെയ്യുകയായിരുന്ന മറ്റുള്ളവര്‍ അവളുടെ ശബ്ദം കേട്ടു ശ്രദ്ധിച്ചു? "What do you paln to do? What do you think of yourself? Who the hell are you to decide what I should do? ങ്ങ്ഹേ? ആരാ നീ? നിന്‍റെ ഉദ്ദേശം എനിക്ക് മനസ്സിലായി. നീയും നിന്‍റെ പാര്‍ട്ടിക്കാരും മാക്സിമം ചെയ്തോ. ഐം നോട്ട് ഗോയിംഗ് ടു ബോ മൈ ഹെഡ്. ഐം നോട്ട് ഗോയിംഗ് ടു ജെനുഫ്ലെക്റ്റ് ഇന്‍ ഫ്രന്‍റ്റ് ഓഫ് യുവര്‍ ബ്ലഡി പാര്‍ട്ടി ആന്‍ഡ് യുവേഴ്സെല്ഫ്. നിനക്കറിയില്ല ഞാന്‍ ആരാന്ന്! ജെസ്റ്റ് ഗെറ്റ് ഔട്ട് ഓഫ് മൈ വേ. നൌ ആന്‍ഡ് ഫോര്‍എവെര്‍!" ചുറ്റും കൂടിയ ആളുകള്‍ക്കിടയിലൂടെ രോഷം പൂണ്ട് അമര്‍ത്തിചവിട്ടിക്കുലുക്കി മിനി കടന്നുപോയി. "എന്താ അളിയാ ഷെല്ലി, ഇതൊക്കെ?" ചുറ്റുമുള്ള മനുഷ്യ മതിലില്‍ നിന്ന്‍ ആരോ ചോദിച്ചു. ഷെല്ലി പുഞ്ചിരിച്ചു. "ഡ്രാമ," അവന്‍ പറഞ്ഞു. "ഇത് ജസ്റ്റ് റിഹെഴ്സലാ. ശരിക്കൊള്ള ഡയലോഗ് വരുന്നതേയൊള്ളപ്പീ. ഡ്രാമാ സ്റ്റെജേ കേറുമ്പം ഇതൊന്നുവല്ല. നല്ല മണിമണിപോലെ വരും മുത്തുമൊഴികള്‍. എന്‍റെ വായീന്ന്. അത് വരെ അവള്‍ പറയട്ടെ. യാങ്കീ ഇംഗ്ലീഷ്!"
💬 Comments
View all comments