0%

Chapter Title : ശിശിര പുഷ്പ്പം 3 [ smitha ]

Author : സ്മിത Read All Parts 1112

കുട്ടികള്‍ വീണ്ടും ചുറ്റും കൂടുകയാണ്. മിനി ഷെല്ലിയെ തീപാറുന്ന കണ്ണുകളോടെ നോക്കി. "അളിയാ, ഷെല്ലി, എന്താ പ്രശ്നം?" ആരോ ഒരാള്‍ ചോദിക്കുന്നത് ഷെല്ലി കേട്ടു. അവന് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

******************************************

മീറ്റിംഗ് തുടങ്ങുവാന്‍ ഏതാനും മിനിട്ടുകള്‍ കൂടി ബാക്കിയുണ്ട്. പ്രിന്‍സിപ്പാള്‍ എത്തിച്ചേര്‍ന്നാലുടന്‍ കാര്യപരിപാടികള്‍ ആരംഭിക്കും. കാര്യപരിപാടി എന്ന്‍ പറഞ്ഞാല്‍ മറ്റൊന്നുമില്ല, നന്ദകുമാറിനെതിരെയുള്ള മീറ്റിംഗ് ആണ് ഇത്. അതിന് എന്തിനാണ് കോളേജ് യൂണിയനെ പങ്കെടുപ്പിച്ചതെന്ന്‍ ഷാരോണിന് മനസ്സിലായില്ല. വിദ്യാര്‍ഥി യൂണിയനെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ രഘുറാം സംഗീതും പിന്നെ ജനറല്‍സെക്രട്ടറിയായ താനും. പ്രിന്‍സിപ്പാള്‍ ഫാദര്‍ മാത്യു മൂലെക്കാട്ടിലും സ്റ്റാഫ് സെക്രട്ടറി ഗണിത വിഭാഗത്തിന്‍റെ തലവന്‍ ഡോക്ടര്‍ സദാനന്ദനും സ്റ്റാഫ് ജോയിന്‍റ് സെക്രട്ടറി സിസ്റ്റര്‍ അമലയും പ്രവേശിച്ചു. എന്നിട്ടും നന്ദകുമാര്‍ സാര്‍ വരാത്തത് എന്ത്കൊണ്ട്? ഷാരോണ്‍ സ്വയം ചോദിച്ചു. ഇനി സാര്‍ മീറ്റിംഗില്‍ പങ്കെടുക്കാതിരിക്കുമോ? അവള്‍ക്ക് സംശയമായി. പെട്ടെന്ന്‍ മീറ്റിംഗ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന മിനിറ്റില്‍ നന്ദകുമാറിന്‍റെ രൂപം വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. എല്ലാവരും ഒരേസമയം അയാളെ നോക്കി. നീണ്ടു വളര്‍ന്ന താടിയും മുടിയും മുഷിഞ്ഞ അലക്കാത്ത ചാരനിറമുള്ള ഖദര്‍ ജൂബ്ബയും കറുത്ത ജീന്‍സും. ആകെപ്പാടെ ഒരു ഹിപ്പി ബൊഹീമിയന്‍ വേഷം. അധ്യാപകരില്‍ പകുതിയിലേറെപ്പേരും അയാളെ പുച്ഛത്തോടെയും അവജ്ഞതയോടെയും നോക്കുന്നത് ഷാരോണ്‍ കണ്ടു. അയാളാകട്ടെ അതൊന്നും ശ്രദ്ധിക്കാതെ അലക്ഷ്യമായി ആളുകളില്ലാത്ത ഒരിടത്തിരുന്ന്‍, കൈയ്യിലുണ്ടായിരുന്ന ഒരിംഗ്ലീഷ് മാസിക വിടര്‍ത്തി വായിക്കാന്‍ തുടങ്ങി. "അപ്പോള്‍ മീറ്റിംഗ് തുടങ്ങാം; അല്ലേ?" പ്രിന്‍സിപ്പാള്‍ എല്ലാവരെയും നോക്കി ചിരിച്ചു. മുമ്പിലിരിക്കുന്നവര്‍ അതംഗീകരിച്ചുകൊണ്ട് തലകുലുക്കുകയും പുഞ്ചിരിക്കുകയും ചെയ്തു. "ഇന്നത്തെ മീറ്റിംഗ് ഇവിടെ നമ്മള്‍ ചേര്‍ന്നിരിക്കുന്നത് സെയിന്‍റ് മേരീസിലെ ഒരധ്യാപകനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ്." സ്റ്റാഫ് സെക്രട്ടറി ഡോക്ടര്‍ സദാനന്ദന്‍ എഴുന്നേറ്റു സദസ്സിനെ നോക്കിപ്പറഞ്ഞു. "ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്റിലെ അധ്യാപകനായ മിസ്റ്റര്‍ നന്ദകുമാറിനോട്‌ പ്രിന്‍സിപ്പാളും സ്റ്റാഫ് കമ്മിറ്റിയും കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. അതിനോട് അദ്ദേഹം പൂര്‍ണ്ണമായും സഹകരിക്കുമെന്ന്‍ പ്രതീക്ഷിക്കുന്നു." നന്ദകുമാര്‍ അപ്പോഴും വായന തുടര്‍ന്നു. ഹാളില്‍ കൂടിയിരിക്കുന്ന സഹപ്രവര്‍ത്തകര്‍ തന്നെ നോക്കുന്നതോ അടക്കം പറയുന്നതോ അയാള്‍ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. "മിസ്റ്റര്‍ നന്ദകുമാര്‍," പ്രിന്‍സിപ്പല്‍ ഫാദര്‍ മാത്യു മൂലേക്കാട്ടില്‍ ശബ്ദമുയര്‍ത്തി. നന്ദകുമാര്‍ മാഗസിനില്‍ നിന്ന്‍ ശ്രദ്ധതിരിച്ച്

💬 Comments

View all comments