0%

Chapter Title : ശിശിര പുഷ്പ്പം 3 [ smitha ]

Author : സ്മിത Read All Parts 1112

അദ്ധേഹത്തെ നോക്കി. "യെസ്," നന്ദകുമാര്‍ വികാരഹീനനായി പ്രതികരിച്ചു. "സ്റ്റാഫ് കമ്മിറ്റിക്ക് നിങ്ങളോട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്," "ചോദിക്കാം," ഹാള്‍ പെട്ടെന്ന് നിശബ്ദമായി. ഒരില വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത. എല്ലാവരുടെയും കണ്ണുകള്‍ പ്രിന്സിപ്പാളില്‍ തറഞ്ഞു. "നിങ്ങള്‍ മദ്യപിച്ച് കോളേജില്‍ വരാറുണ്ടോ?" "ഉണ്ട്," നന്ദകുമാറിന്‍റെ ഉത്തരം വളരെപ്പെട്ടെന്നായിരുന്നു. എല്ലാവരും അദ്ഭുതം നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി. എതിര്‍പ്പും വിയോജിപ്പുമായിരുന്നു അവര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അസാധാരണമായിട്ടൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലുള്ള അയാളുടെ പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. "നിങ്ങള്‍ പുകവലിച്ചുകൊണ്ട് ക്ലാസ് എടുത്തിട്ടുണ്ടോ?" പ്രിന്‍സിപ്പാളില്‍ നിന്ന്‍ അടുത്ത ചോദ്യം വന്നു. "ഉണ്ട്," വീണ്ടും അക്ഷോഭ്യമായ, നിര്‍വ്വികാരവും ശാന്തവുമായ ഉത്തരം. "ധിക്കാരി!" ഇംഗ്ലീഷ് വിഭാഗത്തിലെ സംഗീത ഹിന്ദിയിലെ രമാ ദേവിയോട് അടക്കം പറയുന്നത് ഷാരോണ്‍ കേട്ടു. "വലിച്ചും കുടിച്ചും കുളിക്കാതേം നനയ്ക്കാതേം ക്ലാസ്സില്‍ വന്നാല്‍ ഷേക്സ്പിയര്‍ ആയെന്നാ വിചാരം!" "വലിയ ബുദ്ധിജീവി ആണെന്നാ ധാരണ!" പിമ്പില്‍ നിന്ന്‍ വേറൊരു കമന്റ്റ് അവള്‍ കേട്ടു. "എന്ത് ബുദ്ധിജീവി? ഷോ കാണിക്കുന്നു! അല്ലാതെന്താ?" "സ്റ്റാഫ് എന്ത് പറയുന്നു?" പ്രിന്‍സിപ്പാള്‍ ചോദിച്ചു. ഹാളില്‍ കൂടിയിരുന്നവര്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി. "എന്ത് പറയാന്‍?" ഇക്കണോമിക്സ്‌ വിഭാഗത്തിലെ രാജശേഖരന്‍ എഴുന്നേറ്റു. "സമൂഹത്തിന്‍റെ മുമ്പിലും വിദ്യാര്‍ഥികളുടെ മുമ്പിലും മാതൃകയാകേണ്ട ഒരധ്യാപകന്‍ അതിനു വിരുദ്ധമായി പെരുമാറുമ്പോള്‍ കോളേജും സ്റ്റാഫ് കമ്മിറ്റിയും സാധാരണ എന്താ ചെയ്യുക? നടപടി എടുക്കണം! അല്ലാതെന്താ?" എല്ലാവരും നന്ദകുമാറിനെയും പ്രിന്‍സിപ്പാളിനെയും മറിമാറി നോക്കി. നിശബ്ദതയുടെ ആ ഇടവേളയില്‍ പെട്ടെന്ന്‍ നന്ദകുമാര്‍ എഴുന്നേറ്റു. "ഈ മീറ്റിംഗ് എന്നെ വേദപാഠം പഠിക്കിപ്പിക്കാന്‍ കൂടിയതാണ് എന്ന്‍ ഞാന്‍ അറിഞ്ഞില്ല," അയാള്‍ തന്‍റെ സഹപ്രവര്‍ത്തകരെ മൊത്തത്തില്‍ ഒന്ന്‍ നോക്കിയതിന് ശേഷം പറഞ്ഞു. "നന്നാകാനൊന്നും എന്നേക്കൊണ്ട് ഒക്കുകേല. അതുകൊണ്ട് നിങ്ങള്‍ക്ക് ഫ്രീയായി ആക്ഷനെടുക്കാം. സസ്പെന്‍ഷനോ ടെര്‍മിനേഷനോ എന്ത് വേണേലും," അത് പറഞ്ഞ് അയാള്‍ പുറത്തേക്ക് നടക്കാന്‍ തുടങ്ങി. "നന്ദകുമാര്‍ സാറിന്‍റെ ചോര കാണാനുള്ള പൂതി മനസ്സില്‍ വെച്ചാല്‍ മതി," പെട്ടെന്ന്‍ ഘനഘംഭീരമായ ഒരു ശബ്ദം ഹാളില്‍ ഉയര്‍ന്നു. എല്ലാവരും തിരിഞ്ഞുനോക്കി. വാതിക്കലോളമെത്തിയ നന്ദകുമാറും. "എബി സാര്‍!" ഷാരോണ്‍ മന്ത്രിച്ചു. "എബി സ്റ്റീഫന്‍ സാര്‍," പുരികം ചുളിച്ച് അയാള്‍ പ്രിന്‍സിപ്പാളിനെയും സ്റ്റാഫ് സെക്രട്ടറിയെയും

💬 Comments

View all comments