0%

Chapter Title : ശിശിര പുഷ്പ്പം 3 [ smitha ]

Author : സ്മിത Read All Parts 1114

നോക്കുകയാണ്. ഫിസിക്കല്‍ ട്രെയിംനിംഗ് ഡിപ്പാര്‍ട്ട്മെന്റ്റിലേ എബി സ്റ്റീഫന്‍ ഐ പി എസ് പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ്. "പ്രിന്‍സിപ്പലിനോ സ്റ്റാഫ് കമ്മിറ്റിയ്ക്കോ നന്ദകുമാര്‍ സാറിന്‍റെ മേല്‍ ആക്ഷന്‍ എടുക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത്?" കാര്‍ക്കശ്യം നിറഞ്ഞ അയാളുടെ സ്വരം ഹാളില്‍ നിറഞ്ഞു. "സെക്കണ്ട് ഇയര്‍ പോളിറ്റിക്സിലെ ഒരു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ആരോപണം നേരിടുന്ന ഒരു മാന്യദേഹം അധ്യാപനായി ഇവിടെ തുടരുന്നുണ്ട്. ക്വസ്റ്റ്യന്‍ പേപ്പര്‍ ചോര്‍ച്ചക്കേസില്‍ കോടതി വിധി കാത്തിരിക്കുന്ന ഒരു മാതൃകാധ്യാപകനും ഇവിടെ ആസനം ചൊ റിഞ്ഞിരിപ്പുണ്ട്. ഈ രണ്ടു മാന്യദേഹങ്ങളും ഇപ്പോഴും ഈ കോളേജില്‍ തുടരാമെങ്കില്‍ ഏത് മാനദണ്ഡമുപയോഗിച്ച് നിങ്ങള്‍ മിസ്റ്റര്‍ നന്ദകുമാറിനെതിരെ ആക്ഷനെടുക്കും മിസ്റ്റര്‍ പ്രിന്‍സിപ്പാള്‍?" "മിസ്റ്റര്‍ അല്ല, എബീ, ഫാദര്‍," പ്രിന്‍സിപ്പാള്‍ വിഷണ്ണനായി എബിയെ തിരുത്താന്‍ ശ്രമിച്ചു. "എന്ത് കുന്തവെങ്കിലുമാകട്ടെ, ചോദിച്ചേന് സമാധാനം പറ," പ്രിന്‍സിപ്പാലോ സ്റ്റാഫ് സെക്രട്ടറിയൊ ഒന്നും മിണ്ടിയില്ല. ഷാരോണ്‍ എഴുന്നേറ്റു. സ്റ്റുഡന്‍റ്റ്സ് കൌണ്‍സില്‍ അംഗമാണ്. സര്‍വ്വോപരി മുഖ്യമന്ത്രിയുടെ മകളാണ്. അവളുടെ വാക്കുകള്‍ കോളേജ് വിലവെക്കുമെന്ന്‍ ഹാളില്‍ കൂടിയിരിക്കുന്നവര്‍ക്കറിയാം. "സാര്‍, മേ ഐ?" അവള്‍ എബിയെ നോക്കി. പറയൂ എന്ന അര്‍ത്ഥത്തില്‍ എബി അവളുടെ നേരെ കണ്ണുകള്‍ കാണിച്ചു. "സാര്‍, ഫാദര്‍..." അവള്‍ പറഞ്ഞുതുടങ്ങി. "നന്ദകുമാര്‍ സാറിനെതിരെ ഒരു വിദ്യാര്‍ഥിയും ഇതുവരെ പരാതിപ്പെട്ടിട്ടില്ല. മാത്രമല്ല സാറിന്‍റെ ഒരു ക്ലാസ് പോലും ആരും സ്കിപ് ചെയ്യാറുമില്ല. ഇന്ത്യടുഡേ മാഗസിനില്‍ ആര്‍ട്ട് വിഭാഗത്തില്‍ 'സിനിക്' എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതുന്നയാള്‍ നമ്മുടെ നന്ദകുമാര്‍ സാര്‍ ആണ്. അതിവിടെ പലര്‍ക്കും അറിയിലെങ്കിലും..." വാതില്‍ക്കല്‍ നിന്ന്‍ നന്ദകുമാര്‍ അവളുടെ വാക്കുകള്‍ ശ്രദ്ധിച്ചു. ഇംഗ്ലീഷിലെ സംഗീതയുടെ മുഖം വിസ്മയം കൊണ്ട് വിടര്‍ന്നു. ഭഗവാനേ, എന്തായീ കുട്ടി പറയുന്നെ, താന്‍ സ്ഥിരം വായിക്കുന്ന, വായിച്ച് ആരാധന കയറിയ 'സിനിക്ക്' എന്ന കോളമിസ്റ്റ് നന്ദകുമാര്‍ സാര്‍ ആണോ? എത്രയോ തവണ താന്‍ ആ ലേഖനങ്ങള്‍ റഫര്‍ ചെയ്തിരിക്കുന്നു, ക്ലാസ്സെടുക്കാന്‍! സംഗീതയ്ക്ക് കുറ്റബോധം തോന്നി. അവള്‍ വാതില്‍ക്കല്‍ നിന്ന നന്ദകുമാറിനെ നോക്കി. പിന്നെ തന്‍റെ സഹപ്രവര്‍ത്തകരെയും. ഷാരോണില്‍ നിന്നറിഞ്ഞ പുതിയ വാര്‍ത്തയുടെ പ്രഭാവലയത്തിലാണ് പലരുമെന്ന്‍ അവള്‍ കണ്ടു. "ഷാരോണ്‍," എബി അവളെ നോക്കി.

💬 Comments

View all comments