Chapter Title : ശിശിര പുഷ്പ്പം 3 [ smitha ]
വായിച്ച് ആരാധന കയറിയ 'സിനിക്ക്' എന്ന കോളമിസ്റ്റ് നന്ദകുമാര്‍ സാര്‍ ആണോ? എത്രയോ തവണ താന്‍ ആ ലേഖനങ്ങള്‍ റഫര്‍ ചെയ്തിരിക്കുന്നു, ക്ലാസ്സെടുക്കാന്‍! സംഗീതയ്ക്ക് കുറ്റബോധം തോന്നി. അവള് വാതില്ക്കല് നിന്ന നന്ദകുമാറിനെ നോക്കി. പിന്നെ തന്റെ സഹപ്രവര്‍ത്തകരെയും. ഷാരോണില്‍ നിന്നറിഞ്ഞ പുതിയ വാര്‍ത്തയുടെ പ്രഭാവലയത്തിലാണ് പലരുമെന്ന് അവള് കണ്ടു. "ഷാരോണ്‍," എബി അവളെ നോക്കി. "ഇന്നത്തെ കാലത്ത് വിദ്യാര്‍ഥികള്‍ പല കാര്യങ്ങളും അധ്യാപകരെ പഠിപ്പിക്കേണ്ടിവരും. പക്ഷെ പ്രയോജനമൊന്നുമില്ല. പഠിക്കത്തില്ല. അധ്യാപകരല്ലേ? അവര്‍ക്ക് പഠിപ്പിക്കാനല്ലേ അറിയാവൂ..." അയാള്‍ പരിഹാസത്തോടെ മുമ്പിലിരിക്കുന്ന തന്റെ സഹപ്രവര്‍ത്തകരെ നോക്കി. "അത് കൊണ്ട് ഒരു കാര്യം പറയാനാ ഞാന്‍ ആഗ്രഹിക്കുന്നെ," അയാള്‍ തുടര്‍ന്നു. "നന്ദകുമാര്‍ സാര്‍ ഇവിടെ തുടരും. ഇനി ആര്‍ക്കെങ്കിലും ചൊറിച്ചില്‍ വല്ലാതങ്ങ് കൂടുവാണേല്‍..." അയാള്‍ ചുരുട്ടിയ മുഷ്ട്ടിയുയര്‍ത്തി. "ഈ കൈ ട്രാക്ക് വരയ്ക്കാനും ബാറ്റ് പിടിക്കാനും മാത്രവല്ല എന്ന് ചിലരെ ഞാന്‍ മനസ്സിലാക്കിത്തരും!! എബിയാ പറയുന്നേ. എബി സ്റ്റീഫന്‍!!!" അത് പറഞ്ഞ് അയാള്‍ പുറത്തേക്ക് നടന്നു. വാതിക്കല് നിന്നിരുന്ന നന്ദകുമാറിനെ നോക്കി പുഞ്ചിരിച്ചു. "സാര്‍ ക്ഷമിക്കണം," എബി നന്ദകുമാറിനോട് പറഞ്ഞു. "കല്ലെറിയാനും നടയടിക്കാനും യോഗ്യതയുള്ള എത്ര പുണ്യാളന്മാര് ആ കൂട്ടത്തിലൊണ്ട് എന്നൊന്നറിയാന്‍..."
**********************************************
ഗാര്‍ഡന്റെ മുമ്പില്‍ ഷാരോണിനോട് സംസാരിച്ചുകൊണ്ട് നില്‍ക്കേ ഫിസിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്റിന് തൊട്ടടുത്തുള്ള അശോകമരങ്ങളുടെ താഴെ നില്ക്കുന്ന മിനിയെ ഷെല്ലി കണ്ടു. അശോകമരങ്ങളെ അമര്‍ത്തിപ്പുണരുന്ന കാറ്റില്‍ അവളുടെ ഇടതൂര്‍ന്ന മുടികള്‍ മനോഹരമായി ആടിയുലയുന്നു. വെളുത്ത സ്കര്‍ട്ടില്‍ വെളുത്തടോപ്പില്‍ അഭൌമ സൌന്ദര്യമുള്ള ഒരു മാലാഖയാണ് അവള് എന്ന് അവന് തോന്നി. "മാലാഖ! ഹും! കൈയിലിരിപ്പ് അസ്സല് രാക്ഷസീടേം!" അവന് മന്ത്രിച്ചു.
💬 Comments
View all comments