0%

Chapter Title : ശിശിര പുഷ്പ്പം 3 [ smitha ]

Author : സ്മിത Read All Parts 1.8K

"എന്താടാ?' ഷാരോണ്‍ ചോദിച്ചു. "ഏയ്‌, ഒന്നുവല്ലെടീ," പിന്നെ അവന്‍ എന്തോ ഓര്‍ത്തു. "ഷാരോണ്‍, നീയിവിടെ നിക്കേ. ഞാനിപ്പം വരാവേ," അവന്‍ ഫിസിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ്റിനു നേരെ തിരിഞ്ഞു. "എങ്ങോട്ടാടാ?" "എങ്ങോട്ടുവില്ലെടീ. ചുമ്മാ ഇങ്കിലാബ് സിന്താബാദും വിളിച്ച് നടന്ന പാവം എനിക്ക് നീ ഒരു ക്വട്ടേഷന്‍ തന്നില്ലേ? ഒരു ക്വട്ടേഷന്‍ ഏറ്റാല്‍ അത് നടത്തണ്ടേ?" അവന്‍ ചിരിച്ചു. അപ്പോഴാണ്‌ ഷാരോണ്‍ മിനിയെ കണ്ടത്. "എന്‍റെ ഈശോയേ, എന്നാ രസവാടാ ആ കൊച്ചിനെ കാണാന്‍. കണ്ണു പറിക്കാന്‍ തോന്നുന്നില്ല." പുഞ്ചിരിയോടെ ഷാരോണ്‍ പറഞ്ഞു. അവളുടെ നോട്ടം മിനിയില്‍ത്തന്നെ തറഞ്ഞു. "ഇതിപ്പം ഇവുടുത്തെ വായിനോക്കികളുടെ കൂടത്തി നീയും ചേര്‍ന്നോ? നീ പോടീ, അവള് അത്ര സുന്ദരി ഒന്നുവല്ല. കൊള്ളാം. കൊഴപ്പവില്ല ... അത്രേയൊള്ളൂ. പ്രത്യേകിച്ച് മോളേ, നിന്‍റെ മുമ്പി..." ഷാരോണ്‍ ഒരു നിമിഷം സ്വയം മറന്ന്‍ ഷെല്ലിയെ നോക്കി. "അത്രേം വേണ്ട മോനേ...ശകലം സുഖം ഒക്കെ കിട്ടീ. എന്നാലും അവളുമായി ഒരു താരതമ്യം വേണ്ട. ഉം നീ പോ. സമയം കളയാതെ. ഇന്നലേം ഞാന്‍ കണ്ടെടാ. ഈ പോക്ക് പോയാല്‍ ആ കുട്ടി റിഹാബലിടേഷന്‍ സെന്‍റ്ററില്‍പ്പോലും ശരിയാകില്ല. വാശികാണിക്കട്ടെ...ചീത്ത വിളിക്കട്ടെ...വിട്ടുകൊടുക്കരുത് ...ഈ കാമ്പസ്സില്‍ നിനക്കെ അത് പറ്റൂ," "നീയൊന്ന് പ്രാര്‍ഥിച്ചേരേ ഷാരോണേ...അവള്‍ എന്നെ വലിച്ചുകീറി തിന്നാതെയിരിക്കാന്‍," "നീയൊന്ന് പോടാ, അവളെന്നാ മനുഷ്യരെ കണ്ടിട്ടില്ലേ? അതൊക്കെ ചുമ്മാതെ...നീ ധൈര്യത്തോടെ പോ," ******************** ഷെല്ലി സാവധാനം മിനിയെ സമീപിച്ചു. ഷാരോണ്‍ പറഞ്ഞത് വെറുതെയല്ല. എന്തൊരു മുടിഞ്ഞ സൌന്ദര്യമാണ് ഈ സാധനത്തിന്! അതവള്‍ക്ക് തന്നെ അറിയാം എന്ന്‍ തോന്നുന്നു. അതിന്‍റെ അഹങ്കാരമാണ് വര്‍ത്തമാനത്തിലും നോട്ടത്തിലുമൊക്കെ. കൂട്ടത്തില്‍ ഇട്ടു

💬 Comments

View all comments