← Back to ശിശിര പുഷ്പം 1 [Smitha]

Comments

ശിശിര പുഷ്പം [Smitha] · approved reader discussion

കിച്ചു..✍️ • 06-01-2019 12:51

ഹായ് സ്മിതമ്മേ...

ഞാൻ ഇന്നാദ്യമായാണ് ശിശിരം വായിക്കുന്നതു എന്നാണ് എനിക്ക് തോന്നുന്നത്. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ വളരെ ഇഷ്ടമായി, ഒരു കോളേജ് ഇലക്ഷനും അതിൽ ഇവോൾവായിരിക്കുന്ന കുറെ കുട്ടികളും...

വളരെ രസകരമായും ജീവസ്സുറ്റ രീതിയിലുമാണ് കഥാപാത്രങ്ങളും കഥയും വെറും ഈ ഒരദ്ധ്യായത്തിന്റെ മാത്രം പരിചയത്തിൽ എന്റെ ഉള്ളിൽ കുടിയേറിയത് അത് കൊണ്ട് തന്നെയാവും  ഈ നോവലിന്റെ ആദ്യഭാഗങ്ങൾ വായിക്കുവാനായുള്ള ഒരു ത്വര ഉള്ളിൽ ചുരമാന്തുന്നത്...

അടുത്ത അധ്യായവുമായി തമ്പുരാട്ടി എത്തുമ്പോളേക്കും ഞാനും ഒന്നുമുതൽ വായിച്ചു തമ്പുരാട്ടിയുടെ ഒപ്പമെത്താം എന്നാണ് കരുതുന്നത്...

സ്നേഹപൂർവ്വം
കിച്ചു...

smitha • 06-01-2019 18:56

ഹലോ കിച്ചു...

ശിഷിരപുഷ്പ്പം താങ്കള്‍ വായിച്ച് തുടങ്ങി എന്നറിയുന്നതില്‍ എനിക്കുണ്ടാവുന്ന സന്തോഷം താങ്കള്‍ക്കൂഹിക്കാന്‍ കഴിയുമോ എന്നറിഞ്ഞുകൂടാ എനിക്ക്. നമുക്ക് ഏറ്റവും അടുപ്പമുള്ള കൂട്ടുകാരുടെ വാക്കുകള്‍ കൂടുതല്‍ ആവേശവും ഊര്‍ജ്ജവും തരുന്നുണ്ടല്ലോ. അതാണ്‌ എനിക്കിപ്പോള്‍ കിച്ചു പറഞ്ഞ വാക്കുകള്‍.

ഈ ദിവസം മറക്കില്ല.
നന്ദി.

rashid • 06-01-2019 11:47

സ്മിത ചേച്ചി കലക്കി, മിനിയും പ്രസംഗത്തിലെ ഓരോ വാക്കും മനസ്സിൽ തട്ടി, അങ്ങനെ ഒരു ചിന്താഗതി നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർക്കും ഉണ്ടായിരുന്നെങ്കിൽ കേരളം എന്നേ നന്നായേനെ.ഇലക്ഷനിൽ ഷെല്ലി ജയിക്കണം എന്നാണ് എന്റെ ആഗ്രഹം, ഇനി  ആര് ജയിച്ചാലും ഷെല്ലിയുടെയും ശ്രീധറിന്റെയും സൗഹൃദം തുടർന്ന് പോവണം, അവസാനത്തെ ട്വിസ്റ്റും കലക്കി, റോയിയുടെ കൈ തടയാൻ അവിടെ ഒരാൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, ആരാണെന്നു പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ

smitha • 06-01-2019 12:00

ഹായ് റഷീദ്...

മിനിയുടെ സ്പീച്ച് ഇഷ്ടമായതില്‍ സന്തോഷം. റഷീദ് ആഗ്രഹിച്ചത് എന്‍റെയും ആഗ്രഹമാണ്. നാട്ടില്‍ നിന്ന്‍ മാറിയിട്ട് വളരെയേറെക്കാലമായെങ്കിലും എന്‍റെ മനസ്സെപ്പോഴും അവിടെയാണ്. പക്ഷെ എപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ മനസ്സിനെ വളരെ മുറിപ്പെടുത്തുന്നു....

അവസാനത്തെ വരികള്‍...

ഹഹഹ..നോക്കാം നമുക്ക്.
നന്ദി...

smitha • 06-01-2019 11:34

പിന്നില്ലേ...

Joseph • 06-01-2019 11:32

Eshettapettu ee partum.Poratte adutha part Smitha Madam.

smitha • 06-01-2019 11:57

ഇഷ്ടമായതില്‍ സന്തോഷം. അടുത്ത പാര്‍ട്ട് ഉടനേ എത്തും.
നന്ദി ജോസഫ്.

smitha • 06-01-2019 11:25

രാജാ...

എഴുതുമ്പോള്‍ ക്യാമ്പസ്സിന്റെ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു. ഞാന്‍ പഠിച്ച കോളേജുകള്‍ കേരളത്തിന്‍റെയാത്ര രാഷ്ട്രീയ തീവ്രത കാണിക്കുന്നവയല്ലെങ്കിലും. രാജയുടെ ഇംഗ്ലീഷ് എനിക്കറിയാവുന്നതാണ്.അതുകൊണ്ട് വലിയ വിനയം ഒന്നും വേണ്ട.

കോബ്രാ ഫിനിഷ് ചെയ്യുന്ന തിരക്കില്‍ ശിശിരം ഒന്ന്‍ ബാക്ക് ഫുട്ട് അടിച്ചതാണ്. പക്ഷെ വണ്‍ സ്റ്റെപ് ബാക്ക്വേഡ് റ്റു സ്റ്റെപ് ഫോര്‍വേഡ് ആയുള്ള ടാംഗോ ഡാന്‍സ് എനിക്ക് ഇഷ്ടമാണ്.

നന്ദി.

കബാലി • 06-01-2019 10:36

ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്. റോയിയും പീലിപ്പോസും യ
ചതിയന്മാരാണെന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് നന്ദകുമാറും ഷാരോണും ഒന്നിക്കട്ടെ. അതല്ലെ ഭംഗി....!
അടുത്ത പാർട്ട് ഇത്ര വൈകിക്കരുത് എന്ന് അപേക്ഷിക്കുന്നു.

smitha • 06-01-2019 11:56

പ്രിയ കബാലി...

നിര്‍ദ്ദേശം ബഹുമാനത്തോടെ സ്വീകരിക്കുന്നു.വരും അധ്യായങ്ങളില്‍ കഥയുടെ ഗതി ഏതു വഴിക്കാണ് എന്ന്‍ നോക്കാം.
അടുത്ത പാര്‍ട്ട് വൈകില്ല.
നന്ദി.

വേതാളം • 06-01-2019 10:19

ഒടുവിൽ ശിശിരം വന്നു... എപ്പോളതയും പോലെ തന്നെ ഈ ഭാഗവും തകർത്തു... മിനിയുടെ ഇംഗ്ളീഷ് പ്രസംഗം പൊളിച്ചു... പക്ഷേ കുറച്ചേ manassilayullu കേട്ടോ... എന്തായാലും റോയിയുടെ തനികോണം purathuvannallo... പാവം എന്റെ sharoninu ഒന്നും വരുത്തരുതേ...

ചേച്ചി പിന്നെ പത്താമത്തെ പേജിൽ ചെറിയ ഒരു mistake ഉണ്ട് "അയാൾ പുഞ്ചിരിയോടെ അവളെ നോക്കി" എന്നതിന് "അയാളെ പുഞ്ചിരിയോടെ അവളെ നോക്കി" എന്നാ എഴുത്തിയെക്കുന്നെ... ഇൗ മനോഹരമായ എഴുത്തിൽ അതൊരു വലിയ mistake alla... കണ്ടപ്പോൾ പറഞ്ഞു എന്നേ ഉള്ളു...

അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണം....???

smitha • 06-01-2019 11:49

പ്രിയ വേതാളം....

ഏറ്റവുമധികം എന്നെ ആവേശത്തില്‍ നിറയ്ക്കുന്ന കമന്റ്റ്കളിലോന്ന്‍ എപ്പോഴും താങ്കളുടേതാണ്. അതിനു പ്രത്യേകം നന്ദി.
അത് സില്ലി മിസ്റ്റെക് അല്ല. ചൂണ്ടിക്കാനിച്ചതിന് വളരെ നന്ദി. എഡിറ്റിംഗ് സൈഡ് മഹാമോശമാണ് എന്റെത്. ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.

നന്ദി.

വേതാളം • 06-01-2019 13:44

"ഏറ്റവുമധികം എന്നെ ആവേശത്തില്‍ നിറയ്ക്കുന്ന കമന്റ്റ്കളിലോന്ന്‍ എപ്പോഴും താങ്കളുടേതാണ്.." thank you സ്മിത ചേച്ചി ഈ വാക്കുകൾക്ക്.... പിന്നെ ഒരു കഥ എഴുതുകയായിരുന്നു... അതിൽ ചേച്ചിയുടെ പേരാണ് നായികക്ക് കൊടുത്തിരിക്കുന്നത് chechikkathil വിരോധം ഒന്നുമില്ലല്ലോ....

smitha • 08-01-2019 07:51

കഥയോ....??കടവുളേ ....!!ഗുഡ് ഗുഡ്...!!പോരട്ടെ പോരട്ടെ...താങ്ക്യൂ....കാത്തിരിക്കുന്നു. വിരോധമോ ?എന്തിനു? ഒരിക്കലുമില്ല. പിന്നെ വിഷമം ആയെങ്കില്‍ "തുട്ട്" പാഴ്സല്‍ ചെയ്‌താല്‍ മതി. കിട്ടി ബോധിച്ചോളാം.

Rahan • 06-01-2019 09:10

ഓഹ് എന്നാ ഇംഗ്ലീഷ് ആന്നെ, വിജ്രംഭിച്ചു പോയി, റോയി ചതിയാണന്നു അറിഞ്ഞപ്പോൾ സന്തോഷം, എന്തിനാണെന്നല്ലേ, അത് എല്ലാർക്കും അറിയാം, സാറുമായി ഒന്നിക്കാൻ,smichechi കുറച്ചു ഇടവേള എടുത്തെന്നു തോന്നുന്നു, കുറച്ചായി ഇവിടൊക്കെ കണ്ടിട്ട്,

smitha • 06-01-2019 11:46

രഹാന്‍...
ഹഹഹ...മിനിയുടെ സ്പീച് സീന്‍ അവളുടെ പൊളിറ്റിക്കല്‍ ട്രാന്‍സിഷന്‍ എഴുതാന്‍ വേണ്ടി ഉപയോഗിച്ചതാണ്. അത് ക്ലിക്ക് ആകുമോ എന്ന്‍ സംശയിച്ചിരുന്നു. അധികം പരിക്കുകള്‍ ഇല്ലാതെ രക്ഷപെട്ടതില്‍ സന്തോഷം.
കോബ്രാഹില്‍സ്‌ തീര്‍ക്കാന്‍ വേണ്ടി കാത്തിരുന്നു. പിന്നെ രണ്ടു കഥകള്‍ കൂടി പോസ്റ്റ്‌ ചെയ്തു.

അതാണ്‌ വൈകിയത്.

താങ്ക്യൂ....

Akhil Akrooz • 06-01-2019 09:05

Aahaha aa english speech awosam super mothathil outstanding,lalsalam commrade

smitha • 06-01-2019 11:44

താങ്ക്യൂ അഖിലേ...

സരസ്വതി പുത്രിയായ മലയാളഭാഷയിലെ മിനിയുടെ അറിവ് പരിമിതമായത് കൊണ്ടാണ് അവള്‍ ഇംഗ്ലീഷിനെ ആശ്രയിച്ചത്.

ലാല്‍ സലാം.

RDX • 06-01-2019 08:43

കലക്കി...അടുത്ത  ഭാഗം ഉടൻ  ഇടണേ.... നന്ദകുമാറും ഷാരോണും  ഒന്നിക്കണം ???

smitha • 06-01-2019 11:42

താങ്ക്യൂ ആര്‍ ഡി എക്സ്...

അടുത്ത ഭാഗം ഉണ്ടന്‍ തന്നെ വരും.

Dark knight മൈക്കിളാശാൻ • 06-01-2019 08:33

പൊളിച്ചു, തകർത്തു, തിമിർത്തു...

എത്ര പറഞ്ഞാലും മതിയാകില്ല. മുമ്പ് പറഞ്ഞ പോലെ, കഥ going towards the end ആയോ സ്മിതേച്ച്യേ...???

നബി : ഇതിലെങ്ങന്യാ english കാണാൻ പറ്റ്യേ...???

smitha • 06-01-2019 11:41

ആശാനെ...താങ്ക്യൂ...
കഴിയാറാകുന്നു. അധികം വൈകാതെ കൊടിയിറക്കമുണ്ടാവും?
അവസാനത്തെ വരി...ഹഹഹ

Dark knight മൈക്കിളാശാൻ • 06-01-2019 15:37

സ്മിതേച്ചീടെ സിമോണ മോളുടെ കമന്റ് കണ്ടില്ലല്ലോ?

smitha • 07-01-2019 07:37

സ്റ്റില്‍ തെണ്ടിംഗ് ....അത് കഴിയട്ടെ...
വന്നിരിക്കും...

Saakshi .S.Anand • 06-01-2019 08:05

ചേച്ചി തിരികെ പ്രതീക്ഷിക്കാതെ ആണല്ലോ ഈ വരവ്.... കുറച്ച് തിരക്കിലാണ്!... sorry വായിച്ച് പതിയെ അഭിപ്രായം ഇടാം തിരക്കില്ലല്ലോ ല്ലേ?.....✍️???????

smitha • 06-01-2019 11:40

തിരക്കൊക്കെ മാറി സെറ്റില്‍ ആയി സാവധാനം വായിച്ച് വന്നാല്‍ മതി...
താങ്ക്യൂ...

Rajavu • 06-01-2019 07:50

Veendu... Adipoli... Katta waiting
❤❤❤

smitha • 06-01-2019 11:40

താങ്ക്യൂ രാജാവേ...അധികം കാത്തിരിപ്പിക്കില്ല കേട്ടോ...

mridula • 06-01-2019 07:43

issabella

smitha • 06-01-2019 11:39

ഇസബെല്ലാ...
നില്‍പ്പൂ നീ ജനിമൃതികള്‍ക്കകലെ
കല്‍പ്പന തന്‍ കണി മലരേ...

എഴുതാന്‍ തുടങ്ങി എന്‍റെ മൃദു...

mridula • 08-01-2019 11:43

engane... engane,.. engane.... engane...

അഭിരാമി • 06-01-2019 07:25

ശിശിരം വന്നാലോ. ഈ പാർട്ടും കിടുക്കി. ശ്രോനിന് ഒന്നും പറ്റരുത് . അടുത്ത ഭാഗം പെടാണ് തന്നെ ഇങ്ങു പോരട്ടെ

smitha • 06-01-2019 11:38

താങ്ക്യൂ അഭിരാമി...
കഥയായത് കൊണ്ട് ഷാരോണിന്‍റെ കാര്യം...

വേഗം തന്നെവരാം...

അഭിരാമി • 06-01-2019 21:20

ശിശിരം വേഗം തീർക്. ഏണിത് വേണം ഇസബെല്ലെടെ പേരും പറഞ്ഞു ചൊറിയാൻ. അതു കഴിഞ്ഞാൽ അടുത്തത് രാജി ആണ്. അതുകൊണ്ട് ഓരോന്നായി ഇങ്ങു വേഗം ഇങ്ട് പോരട്ടെ

?pK • 06-01-2019 07:11

""" പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു ?
പൂമ്പാറ്റയാ..യിന്ന് മാറി """

ശിശിരത്തിൽ വിരിഞ്ഞ പൂവിന്റെ മധു നുകരാൻ...

മഴവില്ലിന്റെ നിറമുള്ള പാട്ട് കേട്ടുകൊണ്ട്

മരം കോച്ചുന്ന ഈ തണുപ്പിൽ.........

വായിച്ചിട്ട് പിന്നെ വരാം..

smitha • 06-01-2019 11:37

ആയിക്കോട്ടെ കാമൂ....

കാത്തിരിക്കുന്നു....

Akhil Akrooz • 06-01-2019 07:09

Apo second njana

smitha • 06-01-2019 11:36

താങ്ക്യൂ അഖില്‍...

Bgm • 06-12-2018 09:54

Waiting for next part of all Ur stories  smitha

smitha • 08-12-2018 23:06

Coming shortly

Thoolika • 04-12-2018 02:46

❤️ ❤️❤️❤️

smitha • 08-12-2018 23:08

ഇഷ്ടം....

Simona • 01-12-2018 21:25

?????
Shoo shoo smithamme... Mindallee

smitha • 01-12-2018 22:05

നിനക്കിട്ടു ഞാന്‍ വെച്ചിട്ടുണ്ടെടീ...

Simona • 01-12-2018 22:10

Ayyo.. Njan pavalle... Kudummathaa nne. Thresyammachide antham vitta ankam vettukal karanam oru maasaayi puratherangitt. Onnum nokkanum onninum pataanda nne.. Eeyideya onnu swasam vidaan patyeth.. Athalle ente ponnum kunjaatteeee.. Chakkara chinkaareee... Ente pinkurneee... Deshya pedallee...

❤❤❤❤❤❤❤❤❤❤

Dhey... Full heartum smithammede koode vecho. Njan varumba thanna mathi... Sathyayittum

smitha • 01-12-2018 22:21

ഉമ്മ...

Simona • 01-12-2018 22:35

Thirichum umma... Onnonnara ummachi ammachi ponnammachi ponnummachi... ????????????

Side aavatte. Naale ravle patiya onnu thendan eranganam.. Kayyum kaalum neernnitt naalu kure aayi..

Maddy • 01-12-2018 22:40

വന്നോ നാഗവല്ലി വീണ്ടും......
ഒരു എവറസ്ററ് കമന്റുമിട്ട് എന്നേം കരയിപ്പിച്ചു പോയിട്ട് .. ?

Simona • 02-12-2018 09:51

വാളിൽ വാള് വെച്ച്ണ്ട് ട്ടാ.... വെർതെ ക്ക്...

smitha • 02-12-2018 12:50

കണ്ടു...അസ്സല്‍ വാള്....പൊതുവാള് പോലും വെയ്ക്കില്ല അങ്ങനെ ഒരു വാള്...

mridula • 01-12-2018 09:05

issabella ennu varum aunty

smitha • 01-12-2018 18:58

isabella naale kazhinju varum mole

Parava • 01-12-2018 22:57

Smitha chechi ningal pwoliyaaan

smitha • 02-12-2018 12:49

താങ്ക്യൂ ...വെരി മച്ച്...

ഫഹദ് സലാം • 30-11-2018 18:47

മാസ്മരികം.. മികച്ച ഒരു പ്രണയകാവ്യം നൽകിയതിന് ഒരുപാട് നന്ദി.. ഓരോ വരികളും അതി മനോഹരം..

എന്റെ നായകനും ഇത് പോലെ ഒരു പ്രണയം എഴുതാൻ അതിയായ ആഗ്രഹം ഉണ്ട്.. ഞാൻ പ്രണയം എഴുതിയാൽ ചിലപ്പോ അത് കടലിൽ കായം കലക്കിയ പോലെ ആകും..എല്ലും കൂടി ഒരു അൽകുൽത്ത് ആയി പോകും.. എന്നാലും ശ്രമിച്ചു നോക്കും..

smitha • 30-11-2018 22:24

ബോഡി ഗാഡ് എഴുതിയ ആള്‍ ഇങ്ങനെ മുങ്ങാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളുകളായി.
ചുമ്മാ അതുമിതും പറയാതെ നല്ല ഒരു പ്രണയകാവ്യം ചമയ്ക്കൂ...
നന്ദി.

ഫഹദ് സലാം • 01-12-2018 22:10

അറബി ഒരു ഡെഡ്ലൈൻ ഇട്ടു 90 ദിവസം.. ഞാൻ എന്ത്‌ ചെയ്യാന

Simona • 01-12-2018 22:20

Fahduo...

Enthayi entry???
Purchase okke kazhinjaa??
Evde ente katha??
Motham chodya sarangala

smitha • 01-12-2018 22:24

പര്‍ച്ചേസോ? അതെന്നാ ഫഹദിന്‍റെ കല്യാണവാണോ?

Simona • 01-12-2018 22:31

On natti povalle. 5kollam kazhinj.. Raasaavayitt.. Galla guduvan...

Da chekka.. Nee smithammenodu mindeele? ?

ഫഹദ് സലാം • 02-12-2018 00:14

കല്യാണോ എനിക്കോ..?അതൊക്കെ ഇനിയും സമയം ഉണ്ട്.. യാമ്പു ഹൈവേ പോലെ മുന്നിൽ നീണ്ടു കിടക്കുകയല്ലേ സമയം?

smitha • 03-12-2018 19:50

ഹഹഹ....ഓഹോ ..അത് ശരി...

ഫഹദ് സലാം • 02-12-2018 00:11

പുതിയ പ്രൊജക്റ്റ്‌ കഴിഞ്ഞിട്ട് പൊക്കോ എന്ന് അറബി.. വീട്ടുകാരെ കാണാൻ പൂതി ഉണ്ടേൽ അവരെ ഇങ്ങോട്ട് കൊണ്ട് പോര് എന്ന് അറബി.. ചിലവൊക്കെ മൂപ്പർ നോക്കിക്കോളാം എന്ന്..

smitha • 03-12-2018 19:51

ഓക്കേ...എങ്കില്‍ വീട്ടുകാരെ അങ്ങോട്ടു വിളിക്കൂന്നെ. അവര്‍ക്കും ഒരു വെക്കേഷന്‍ ആവില്ലേ?

smitha • 01-12-2018 22:22

അവനിട്ട് ഞാന്‍...!! ഏതാ ആ അറബി?

ഫഹദ് സലാം • 02-12-2018 00:15

ഞമ്മളെ മുദീർ അല്ലാണ്ടാര്..

smitha • 03-12-2018 19:52

ഹഹഹ ...ഓക്കേ

Archana • 30-11-2018 18:33

എന്‍റെ ചേച്ചി താഴെ ഒരാള്‍ പറഞ്ഞപോലെ ശരിക്കും എ ആര്‍ റഹ്മാന്റെ പ്രണയഗാനം കേള്‍ക്കുന്ന ഫീല്‍ ഞാന്‍ ലഗാനിലെ പാട്ട് ഓര്‍ത്തു പോയി . പിന്നെ കഥയുടെ അവസാനം പറഞ്ഞ പാട്ടും. എന്ത് മനോഹരമായ വരികള്‍. പലരും പറഞ്ഞത്വീ പോലെ വീണ്ടും വീണ്ടും പഴയ ഭാഗമെടുത്ത് ഞാന്‍ വായിക്കും. പ്രണയം ഇതുപോലെ ആരെങ്കിലും എഴുതിയിട്ടുണ്ടോ അതും ഒരു തരി പോലും സെക്സ് ഇല്ലാതെ. പിന്നെ അവസാനത്തെ ആ പാട്ടില്‍ ഒരു പിശക ഉണ്ട് കുച്ച് ദിന്‍ സേ മുജേ എന്നാണ് .കുച്ച് ദിന്‍ പഹലേ സേ എന്നില്ല . ചുമ്മാ കുറ്റം കണ്ടുപിടിച്ചതാ കേട്ടോ.

smitha • 30-11-2018 22:22

അര്‍ച്ചന,
ലഗാന്‍ സിനിമയും അതിലെ പാട്ടും ഞാന്‍ കൂടെക്കൂടെ കേള്‍ക്കുന്നവയാണ്. ശിശിരം നിങ്ങളെ അത്തരം പാട്ടുകളെ ഓര്‍മ്മിപ്പിച്ചു എന്നത് എന്‍റെ അക്ഷരങ്ങളുടെ പുണ്യം.

അര്‍ച്ചന പറഞ്ഞത് ശരിയാണ്.
അവസാന പേജിലെ പാട്ട് തെറ്റിപ്പോയി.
അര്‍ച്ചന തിരുത്തിയത് പോലെയാണ് അത്.

താങ്ക്യൂ.

Akhil Akrooz • 30-11-2018 23:43

Smithechi ini ahangaram keranda to katha ezuthum nirthanda ketto iniyum kore kore kathakal ezuthate.oro kathak aayum kathirikunu

smitha • 01-12-2018 18:59

Ok Akhil...Thank you...

Manu Jayan • 30-11-2018 16:48

ഇത് വെടിച്ചില്ലായിരിക്കുമെന്ന് അറിയായിരുന്നു. അതല്ലേ ഇത് എവിടേന്ന് ചോദിച്ചത് . കലക്കീട്ടോ.... ??
      കണ്ടപ്പോ ചാടിക്കേറി രണ്ട്‍ പേജ് വായിച്ചു പിന്നെ നിർത്തി വേറൊന്നും കൊണ്ടല്ല  . ഇത് വായിച്ചാൽ പിന്നെ വേറെ കഥ ഒന്നും വായിക്കാൻ പറ്റില്ല ,  ആ മൂഡിലേക്ക് വരില്ല . ഏത് ...?
        അപ്പൊ അടുത്ത പാർട്ട് പെട്ടന്ന് . ഇത് പോലെ സദ്യക്ക് ഉപ്പേരി വിളമ്പുന്നത് പോലെ അല്ല ,  പേജ് കൂട്ടി വേണം

smitha • 30-11-2018 22:20

മനൂ..
വടിവൊത്ത വാക്കിന്‍റെ ഉടല്‍ച്ചന്തത്തെ വിട്ട് പ്രണയത്തിന്‍റെ കരിമഷിയണിഞ്ഞത് വെറുതെയായില്ലന്ന് ആശ്വസിക്കുന്നത് ഇതുപോലെ അണവോര്‍ജജം തുളുമ്പുന്ന കുറിപ്പുകള്‍ വായിക്കുമ്പോഴാണ്.
നന്ദി.

Saakshi .S.Anand • 30-11-2018 15:14

ഒരു പൂവ് മാത്രമേ വിരിഞ്ഞു പരിലസിക്കുന്നുളളൂ എങ്കിലും... 9 പേജുകളിൽ മാത്രമേ നക്ഷത്രങ്ങൾ മിന്നി മിന്നി മിന്നിത്തിളങ്ങുന്നുളളൂ എങ്കിലും, സൈബർ ഇടത്തിലെ പുസ്തക കോണിലാകെ... മധുരോദയമായ "പ്രേമ സംഗീത" മാറ്റൊലികൾ നിറഞ്ഞു പോവുകയാണ്.. ഈ അധ്യായം!.

" ഭക്തനുരാഗ ദയാദിവപുരസ്സം പരാത്മ  ചൈതന്യം... പല മട്ടേന്തി പാരിതിലെങ്ങും പ്രകാശമരുളുന്നു"...
"ഒരൊറ്റ മതമുണ്ട് ഉലകിൻ ഉയിരാം എന്ന പ്രേമമെന്ന ഒരേ ഒരു മതത്തെ കുറച്ചുള്ള ദിവ്യമായ സന്ദേശങ്ങൾ ഈ കഥ മൊത്തത്തിൽ ഇവിടെ കൈമാറുന്നു .അവിടെ സ്നേഹനിധിയായ മിനി തൻറെ പ്രാണേശ്വരനോട് മൊഴിയുന്നതും മറ്റൊന്നല്ല." എനിക്ക് ഒരു "കൾച്ചർ മാത്രമേ... ഒരു ഗ്ലാമർ മാത്രമേ... അറിയുള്ളൂ, അത് "സ്നേഹം "മാത്രം !.
ഇങ്ങനെ പ്രണയലാവണ്യത്തിന്റെ മാദക മുന്തിരികുലകൾ പിഴിഞ്ഞു മധുര മാദക ലഹരി ഒന്നാകെ പതഞ്ഞൊഴുകുന്ന അനുപമവും അനിർവചനീയമായ കാഴ്ച്ച- ഗന്ധ ഇന്ദ്രിയസുഖങ്ങൾ അനുവാചകനു സ്മിതേച്ചീ പകർത്തി നൽകുമ്പോൾ ,ഓർമ്മവരുന്നത്.... "പ്രാണി കുലത്തിൽ പ്രഥമാത്മക ഗുണം പരസ്പര പ്രേമം !പരസുഖം സുഖമെനിക്കു നിയതം.. പരദുഃഖം ദുഃഖം "..എന്ന കവിവചനം.

പ്രേമം ഇത്രമാത്രം അനിർവചനീയവും അനുഭവീയവും ഉദാത്തവും ഒക്കെയാണ് എങ്കിൽ അതിൻറെ സ്നേഹവുമായി വേർതിരിയുന്ന നേർത്ത ജലരേഖ എവിടെയാണ്?.. പക്ഷേ ഒന്നു മാത്രമറിയാം, പരിചയപ്പെടുന്ന എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു... പല പ്രേമങ്ങൾ പല സമയങ്ങളിൽ പല വിധങ്ങളിൽ കടന്നുപോയിട്ടുണ്ട്.. അതിൽ അക്ഷരങ്ങൾ എന്ന ജീവിതസഖിയെ ഞാൻ എന്നും ഏറെ ബഹുമാനിക്കുകയും പ്രേമിക്കുകയും ചെയ്യുന്നു. ഇപ്പോൾ ആ സ്നേഹിനിയിലൂടെ പിറന്ന.. ശിശിര പുഷ്പം ,കോബ്ര പോലുള്ള സ്നിഗ്ധ സൗകുമാര്യങ്ങളെ ആത്മാവിൽ ആവാഹിച്ചു... സ്നേഹിച്ചോമനിച്ചു അറിയാതെ താലോലിച്ചു പ്രണയിച്ചു പോകുന്നു, അനന്തമായി !. കടലോളം ആഴവും ആകാശത്തോളം നീലപ്പരപ്പും നിറഞ്ഞ അതിന്റെ വർണ്ണ വിശാരദകൾ പറഞ്ഞാൽ പേനയിലെ മഷിയും നാവിലെ വെള്ളവും വറ്റും എന്നല്ലാതെ ആ വികാരങ്ങൾ ഒരിക്കലും അവസാനിക്കുകയില്ല. കാരണം...." വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം.. ദീപമയം !വെണ്മ മനസ്സിൽ  ഭദ്രനു മേൻമ അമൃതമയം ! "... എന്നു രചയിതാവ് ഈ കഥയിലൂടെ കോറിയിടുകയാണ്. ൂൂൂൂൂൂൂൂൂൂൂൂൂൂൂൂ

ഒന്നുകൂടി , ഈ രചയിതാവ് എനിക്ക് കാണിച്ചു തെളിയിച്ചു തരുന്നത്...." പേശലം അല്ലൊരു  വസ്തുവും ഉലകിൽ പ്രേക്ഷകൻ ഇല്ലെന്നാൽ... ഈശ്വര സൃഷ്ടിയിൽ ഇല്ല എങ്ങെങ്ങീ ഇതരെയിത യോഗം " !...

ആസ്വാദനം നീണ്ടു പോയതിൽ, എന്നോട് പൊറുക്കുക , തെറ്റുകൾ ആണ് എങ്കിൽ എന്നെ മടിക്കാതെ ശപിക്കുക!.എഴുത്തിന് സ്നേഹ ആദരവോടെ ,ഭാവുകങ്ങളോടെ... പ്രണാമം
സാക്ഷി

smitha • 30-11-2018 22:16

സാക്ഷിയും മാഡിയും അഖിലുമൊക്കെയാണ് കാരണം എന്‍റെ എഴുത്ത് വൈകിപ്പിക്കുന്ന കാര്യത്തില്‍. കാരണം നിങ്ങള്‍ എഴുതുന്ന കുറിപ്പുകള്‍ അങ്ങനെ വായിച്ചിരിക്കുമ്പോള്‍ സമയം കടന്നുപോകുന്നതറിയില്ല.പല നിറത്തില്‍ കൂട്ടിതുന്നിയ കുപ്പായങ്ങളായാണ് ഞാന്‍ എന്‍റെ എഴുത്തിനെ സ്വയം കണ്ടെത്തിയിരിക്കുന്നത്. ഞാനൊഴികേ മറ്റുള്ളവര്‍ എഴുതുന്നത് മികച്ചവയെന്നും. ഏകാന്തത എന്ന നഗ്നതയെ പുതപ്പിക്കാനാണ് ഇങ്ങനെ പലവര്‍ണ്ണത്തിലുള്ള കുപ്പായങ്ങള്‍ കൂട്ടിത്തുന്നുന്നത്.വളരുമ്പോള്‍ നഖവും മുടിയും മുറിക്കുന്നത്പോലെ ചിലപ്പോള്‍ കഥകളെയും നീക്കം ചെയ്യാറുണ്ട്. ഏറ്റവും കൂടുതല്‍ എഴുതിയവയും അങ്ങനെ മുറിച്ചെറിഞ്ഞു കളഞ്ഞവയാണ്.

മലകളുടെ ഉത്തുംഗതയും കടലുകളുടെ അഗാധതയും ആകാശത്തിന്‍റെ വിശാലതയും കാടുകളുടെ നിഗൂഡതയും കരിമഷിക്കണ്ണിലെ നീര്‍ത്തുള്ളികളും ഉടല്‍ സാമ്രാജ്യത്തിലൂടെ ഉരുണ്ടു നീങ്ങുന്ന പുരുഷരഥങ്ങളും അന്നവും പാനീയവും ജീവനും വിതയ്ക്കുന്ന മുലഞരമ്പുകളുമൊക്കെയാണ് ആവിഷ്ക്കരണത്തിന് വിഷയങ്ങളാക്കാന്‍ കൊതിക്കാറുള്ളത്. പക്ഷെ അതൊക്കെ ആശ്വതിയുടെയും സംഗീതയുടെയുമൊക്കെ ശരീര ചരിത്രത്തിന്‍റെ തുള്ളല്‍പ്പാട്ടുകളായാണ് മൊഴിമാറ്റം നടക്കാറുള്ളത്. പക്ഷെ അതില്‍ വിഷാദമൊന്നുമില്ല. വായിക്കുന്നവര്‍ സംതൃപ്തിയറിയിക്കാരുണ്ട്.....

സാക്ഷിയോടുള്ളത് സ്നേഹം മാത്രമാണ്.
മേലേ എഴുതിയ കുറിപ്പിലെ ഭാഷ ധര്‍മ്മരാജയിലെ പ്രൌഡഗംഭീരമായ മലയാളത്തെ ഓര്‍മ്മിപ്പിച്ചു.
ഉള്ളൂര്‍ക്കവിതകളെ എടുത്തെഴുതിയതിനും നന്ദി.
കവിത്രയങ്ങളെയൊക്കെ ഇപ്പോഴും സ്വന്തം ശിബിരത്തില്‍ പാര്‍പ്പിക്കുന്നവരെ ബഹുമാനമാണ്.

സ്നേഹത്തോടെ, സ്മിത.

Akhil Akrooz • 30-11-2018 05:04

Smithechi Ar rahmamande love romantic song kaanuna pole aanu chechide kathakalude romantic.atrakum feal aanu onum parayan ila adipwli.kore kore ishtaay.swalpam late aay ipoza vayich kazije

smitha • 30-11-2018 07:54

അക്രൂസേ, എന്തൊക്കെയാ ഇപ്പറയുന്നെ? എ ആര്‍ റഹ്മാന്‍റെ പാട്ട് പോലെയോ? വൌ!!! ഇതൊക്കെ പറഞ്ഞാല്‍ അഹങ്കാരം കേറും, കഥയെഴുത്തും നിന്നുപോകും.
നന്ദി കേട്ടോ....

asuran • 30-11-2018 00:22

ഇപ്പോൾ എന്താ പറയ. ഒന്നുമില്ല. അടുത്ത ഭാഗം വൈകീക്കരുത്.

ഞാൻ ആകെ കന്‌ഫ്യൂഷനിലാണ്. കോബ്ര വായിക്കുമ്പോൾ അതിന്റെ അടുത്ത ഭാഗം വേഗം വേണം എന്ന് തോന്നും, ശിശിരം വായിക്കുമ്പോൾ അതിന്റെ അടുത്ത ഭാഗം വേഗം വേണം എന്ന് തോന്നും. എഴുതാൻ ആകെ ഒരു സ്മിത അല്ലെ ഉള്ളൂ. ഏത് ആവശ്യപെടും. Please help me.

smitha • 30-11-2018 07:52

ഇതില്‍പ്പരം ഒരു അഭിനന്ദനം ഇനി കിട്ടാനില്ല. എളിമപ്പെടാന്‍ പറ്റുന്നില്ല. തലയങ്ങ് ഉയര്‍ന്നുയര്‍ന്ന് മാനം മുട്ടുന്നു....
വിനയത്തോടെ,
സ്മിത.

മച്ചോ • 29-11-2018 21:23

കരണം പുകക്കുന്ന ഒരടി!!!

അതായിരുന്നു ഞാൻ പ്രതീക്ഷിച്ചത്...

മിനി കൂടെ കൂടിയല്ലോ...അവൾക്ക് വേണ്ടപ്പെട്ട ആളെയായിരിക്കും അവൻ തേടുന്നത്... കൊല്ലണ്ട നിയമത്തിനു വിട്ടുകൊടുക്കാൻ പറയുമ്പോൾ

ഷെല്ലി എന്ത് കരുതൂന്നു കാണാം...

smitha • 29-11-2018 22:17

ഹഹഹ ...കഥയുടെ ആത്മാവിനെ തിരിച്ചറിഞ്ഞുള്ള താങ്കളുടെ നിരീക്ഷണം ഇഷ്ടമായി.
തിരിച്ചറിവിന്‍റെ നാളുകളില്‍ ഷെല്ലിയുടെ പ്രതികരണം...??
നോക്കാം എങ്ങനെയാണ് എന്ന്!!!

asuran • 30-11-2018 00:19

മിനിയുടെ അച്ഛനാണ് ഷെല്ലി തേടുന്ന കൊലയാളി.

smitha • 30-11-2018 07:49

ഷെര്‍ലക് അസുരന്‍ ഹോംസ്...

smitha • 29-11-2018 21:10

നാളെ എന്നത് ആപേക്ഷികമാണ് രാജാ സാര്‍...

smitha • 29-11-2018 21:10

എന്‍റെ ഇഷ്ട്ടപ്പെടുന്നവരുടെ കൂടെ രാജാ സാര്‍ ഉണ്ടെന്നറിയുന്നത് എന്‍റെ കഥകളുടെ പുണ്യം...

പറയുന്നത് ഉള്ളില്‍ത്തട്ടിയാണ്. താങ്കള്‍ക്ക് അത് മനസ്സിലാവും. സൈക്കോളജിക്കല്‍ സ്പെസിമെന്‍ ആയി കണക്കാക്കാവുന്ന കഥകള്‍ എഴുതിയിട്ടുള്ള ആള്‍ക്ക് അത് മനസ്സിലായില്ലെങ്കില്‍പ്പിന്നെ ആരത് മനസ്സിലാക്കും?

Iconoclast • 29-11-2018 19:04

കൃത്യം ഒരു മാസോം ആറു ദിവസോമായി ഈ ഭാഗത്തിന് വേണ്ടി കാത്തിരിപ്പ് തുടങ്ങീട്ട്....

ഓരോ പേജ് വായിച്ചു കഴിയുമ്പോഴും താഴെ നോക്കും പേജ് കഴിയല്ലേ എന്ന പ്രാർത്ഥനയോടെ ഒരുതരം ആളെ ഭ്രമിപ്പിക്കുന്ന എഴുത്തും ശൈലിയും...

അക്ഷരങ്ങളിലൂടെ വായനക്കാരന്റെ മനസ്സിൽ ഓരോ ഇമേജും വരച്ചിടാനുള്ള ആ കഴിവിനെ എന്ത് വിളിച്ചാലും കുറഞ്ഞുപോകും...

കൊറേ സ്നേഹം...?

smitha • 29-11-2018 22:14

അല്‍പ്പം താമസിച്ചു. തിരക്കായി. പിന്നെ തുടര്‍ച്ചയായി മറ്റു കഥകള്‍ പോസ്റ്റ്‌ ചെയ്തു.
ഇനി വൈകില്ല.
കാത്തിരുന്നതിന് വളരെ നന്ദി. സ്നേഹവും.

RDX • 29-11-2018 16:03

Super ?

smitha • 29-11-2018 22:13

താങ്ക്യൂ ആര്‍ ഡി എക്സ്...

Ambu Trivandrum • 29-11-2018 10:33

സ്മിതമാഷേ. എന്താ പറയേണ്ടത് എന്നറിയില്ല. പ്രണയം എന്നത് ഇത്രക്ക് സുന്ദരവും മധുരവും ഉള്ളതാണെന്ന് എനിക്ക് ഇപ്പോഴാ മനസ്സിലായേ.വളരെ വിഷമം തോന്നുന്നു ഇപ്പോൾ . ഇനിയെങ്കിലും കിട്ടുമോന്ന് നോക്കണം പ്രണയിക്കാൻ ഒരാളെ.അതിന്റെ സുഖം എനിക്കും അറിയണം.

smitha • 29-11-2018 22:13

പ്രണയിക്കാന്‍ നോക്കണമെന്നോ?
പ്രണയത്തിന് നാളെ എന്ന ഒരു പദമില്ല.
ഇന്ന്‍.
അത് മാത്രം.
ഇന്ന്‍ തന്നെ പ്രണയിക്കൂ.

Master • 29-11-2018 10:18

എന്താ പറയ്ക!! അസൂയ കൊണ്ട് എന്റെ തല പുകഞ്ഞു ചെവിയിലൂടെ കല്‍ക്കരി എഞ്ചിനില്‍ നിന്നും പോകുന്നത് പോലെ കട്ടപ്പുക ബഹിര്‍ഗ്ഗമിക്കുകയാണ്.. അസാധ്യ രചനാ ശൈലി.. ഇങ്ങനെയൊക്കെ ഉപമകള്‍ കണ്ടെത്താന്‍ എങ്ങനെ സാധിക്കുന്നു.. (അതാണ്‌ വായനയുടെ ഗുണം എന്നാകും സ്മിത ഇപ്പോള്‍ മനസ്സില്‍ പറയുന്നത്).. പ്രണയം ഇഷ്ടമില്ലാത്തവര് പോലും സ്മിത പ്രണയം എഴുതിയാല്‍ വായിച്ചു പോകും..അവരെ ഫെവിക്കോള്‍ കൊണ്ട് കഥയിലേക്ക് ഒട്ടിച്ചു വയ്ക്കാനുള്ള എല്ലാ തരികിടകളും സ്വായത്തമാണല്ലോ...

ഒരു ലോഡ് അസൂയ ഇറക്കി ഇട്ടിരിക്കുന്നു..വേണേല്‍ എടുത്തോണ്ട് പോ..അല്ല പിന്നെ

smitha • 29-11-2018 22:11

ഈ സൈറ്റില്‍ ഏറ്റവും തിളക്കമുള്ള അക്ഷരങ്ങള്‍ കുറിച്ചത് താങ്കളാണ് മാസ്റ്റര്‍. താങ്കളുടെ അക്ഷരങ്ങള്‍ ഈ സൈറ്റിന്റെ ചെങ്കോട്ടയില്‍ പരേഡ് നടത്തുമ്പോഴാണ് ഏറ്റവും കൂടുതല്‍ സല്യൂട്ട് ലഭിക്കാറുള്ളത്. ഞാന്‍ വീടിന്‍റെ ചമയങ്ങളിലും സുഖങ്ങളിലും സ്വന്തം പ്രതിരൂപത്തിലും നിഗളിച്ച് നടക്കുമ്പോള്‍ മാസ്റ്ററുടെ അക്ഷരപുഷപ്പവിമാനം കടലുകളും ജനപദങ്ങളും കടന്ന് ചിറക് വിരിച്ച് പറക്കുന്നു. വലിയ വിശപ്പുള്ളവരെ സമൃദ്ധമായി താങ്കള്‍ ഊട്ടുന്നു. മഹാകാരുണ്യത്തോടെ, കനിവോടെ താങ്കള്‍ കൂടുതല്‍ ദാഹമുള്ളവര്‍ക്ക് കടല്‍ജലം പോലെ അമൃതകണങ്ങള്‍ നല്‍കുന്നു....

താങ്കള്‍ അതാണ്‌.

അതുകൊണ്ട് എന്‍റെ ആരാധനയെ സൌമ്യതയോടെ താങ്കള്‍ അനുഗ്രഹിച്ചാല്‍ മതി.
അസൂയ തീര്‍ത്തും അനാവശ്യമായ ഒരു പദമാണ്.
കരുണയാണ് അതിലൂടെ എനിക്ക് കാണാന്‍ കഴിയുന്നതെങ്കിലും.

കബാലി • 29-11-2018 09:55

സ്മിതേച്ചീ അടിപൊളി.
But കുറച്ച് ലേറ്റായത് കൊണ്ട് പിന്നേം 2 പാർട്ട് മുന്നേ വായിക്കണ്ടി വന്നു ഒന്നു ഫ്ലോയിൽ ആവാൻ.
എന്തായാലും കഥ കലക്കി.

smitha • 29-11-2018 21:59

അല്‍പ്പം താമസിച്ചു. കുറച്ച് തിരക്കായി. പിന്നെ കോബ്രാ തുടര്‍ച്ചേ പോസ്റ്റ്‌ ചെയ്തു.
അടുത്ത ഭാഗം താമസിപ്പിക്കില്ല.
വളരെ നന്ദി.

rashid • 29-11-2018 09:27

സ്മിത ചേച്ചി തകർത്തു.അങ്ങനെ ആ ശിശിര പുഷ്പം വന്നെത്തി കഴിഞ്ഞു, ഷെല്ലിയുടെയും മിനിയുടേം പ്രണയ സല്ലാപത്തിൽ കഥ സൂപ്പർ ആവട്ടെ.ഇനി ഷാരോണിന്റെ ലൈഫിൽ അങ്ങനെ വല്ല പുഷ്പവും ഉണ്ടാവുമോ? അതോ ഉറപ്പിച്ച് വെച്ച വിവാഹം തന്നെ ആയിരിക്കുമോ?

smitha • 29-11-2018 21:55

റഷീദ്...
ഷാരോണ്‍...നമുക്ക് നോക്കാം എന്താവുമെന്ന്.
താങ്ക്യൂ.

Rahan • 29-11-2018 08:31

സ്മിതേച്ചീ തകർത്തു,  ഇടക്ക് സാഹിത്യം കൂടിയൊന്നൊരു സംശയം,, ഇനി എന്തല്ലാം അറിയാൻ കിടക്കുന്നു

smitha • 29-11-2018 21:54

സാഹിത്യം കൂടിയോ? അതെ..ചിലയിടങ്ങളില്‍. കൂടിപ്പോയാല്‍ അല്‍പ്പം ബോറാവും.
താങ്ക്യൂ രഹാന്‍.

mridula • 29-11-2018 08:23

kadha nannayittund

smitha • 29-11-2018 21:53

താങ്ക്സ് ഉണ്ട്

mridula • 29-11-2018 08:15

am waiting

smitha • 29-11-2018 21:53

Waiting for??

അഞ്ജാതവേലായുധൻ • 29-11-2018 07:05

ഇങ്ങനെയൊന്നും നിർത്തരുത് ട്ടോ ഒരു ഹരം പിടിച്ച് വരുവായിരുന്നു അപ്പോഴേക്കും കഴിഞ്ഞു.

smitha • 29-11-2018 21:52

അതിപ്പോള്‍ അജ്ഞാതവേലായുധാ...
അവിടെയാണ് കൃത്യം നിര്‍ത്തേണ്ടിയിരുന്നത്. അതാ....

Maddy • 29-11-2018 06:43

പ്രിയപ്പെട്ട ചേച്ചി,

തൂമഞ്ഞിന്റെ വെയിൽ നാളം പോലെ അനുപമമായ ആ നിമിഷത്തിലും ഒരു അപ്പൂപ്പൻ താടി പോലെ ഹൃദയത്തിൽ പറന്നിറങ്ങേണ്ടത് നെഞ്ചിനുള്ളിൽ ഒരു കല്ലു പോലെ വന്നിടിച്ചപ്പോൾ,ഹൃദയത്തിന്റെ ഒരു ചീന്ത് പകുത്തു തിരിച്ചു നൽകാനുള്ള  ഷെല്ലിയുടെ ആത്മസംഘർഷം വരച്ചു കാട്ടിയ ആ  നിമിഷങ്ങൾ  അത്യന്തം വികാരതീവ്രമായി തോന്നി.

"മിനിയുടെ ശബ്ദവും അമ്മയുടെ മധുര പല്ലവിയും!"
ഷെല്ലിയെ ഇഷ്ടമാവുന്നു വല്ലാതെ...

ഡാലിയപൂക്കൾ ഇളകുന്ന ഉദ്യാനത്തിൽ,
മൂടൽ മഞ്ഞിൽ ചിത്ര ശലഭങ്ങളുടെയിടയിൽ തന്നെ പിടിക്കാൻ പിന്നാലെ ഓടി വരുന്ന അമ്മ.അമ്മയെ കുറിച്ചോർക്കുമ്പോൾ ഇതിലും ഹൃദ്യമായ വേറെന്താ മനസ്സിൽ വരേണ്ടത്, രാജ രവിവർമ കരവിരുതിന്റെ സൗകുമാര്യത്തോടെ മനസ്സിൽ ആദ്യം പതിഞ്ഞതീ മധുരവും സുഗന്ധവും വാരി വിതറിയ ചുവർചിത്രം തന്നെ..

ഇറ്റ് ഈസ് ആസ് സിംബിൾ ആസ് എനി സിംബിൾ മോസ്റ്റ് തിംഗ്... മിനി ഇസ്‌തം.

എട്ടു പേജുകളേ ഉള്ളുവെങ്കിലും ഓരോ പേജിലും,എന്തിനു ഓരോ വരിയിലും ജീവൻ തുടിക്കുമ്പോൾ ശിശിരത്തിൽ വിരിയുന്ന ഈ പൂവിനു ഇളം നിലാവത്തു വാനിൽ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളുടെ അതേ വജ്ര ശോഭ...

സസ്നേഹം
മാഡി

smitha • 29-11-2018 21:50

മാഡി,
മണ്ണിനെ തൊടാനായുന്ന മരച്ചില്ലപോലെയാണ് ഓരോ കഥയും. മണ്ണ് കവിതയാണ് എന്ന്‍ വിശ്വസിച്ചാല്‍ എഴുതുന്ന ഏതൊരാളുടെയും ശ്രമം കവിയാകാനാണ്. ലാബിലെ സകല അപ്പാരറ്റസിനുമിടയില്‍,  ഭ്രമണപഥത്തിന്‍റെ കാര്‍ക്കശ്യത വിടാതെ ചുറ്റിത്തിരിയുന്ന ഊര്‍ജ്ജകണങ്ങളെ, വാടാത്ത കണ്ണുകളോടെ തപസ്സിരിരുന്നു വീക്ഷിക്കുന്ന  ശാസ്ത്രജ്ഞനും കവിയാണ്‌ എന്‍റെ കാഴ്ച്ചയില്‍. കിട്ടാത്ത കവിത്വത്തെ പിടിക്കാനായുന്ന പാഴ് വേലയാണ് എന്‍റെ ഓരോ എഴുത്തും. പ്രണയം തുടിക്കുന്ന അക്ഷരങ്ങള്‍ കത്തില്‍ വായിച്ചതിനേക്കാള്‍, പ്രിയന്‍റെ കണ്ണുകളില്‍ കണ്ടതിനേക്കാള്‍, അവന്‍റെ മൃഗതൃഷ്ണയില്‍ അറിഞ്ഞതിനെക്കാള്‍ വേറെ ഒരിടത്തും ഞാന്‍ കണ്ടിട്ടില്ല....

മിനിയെ, ഷെല്ലിയെ, ഷാരോണിനെ, നന്ദുവിനെ എഴുതുമ്പോള്‍ അതാണ്‌ ഊര്‍ജ്ജം.

സ്നേഹത്തോടെ,
സ്മിത.

Maddy • 29-11-2018 22:43

ആദ്യം വായിച്ചപ്പോൾ ഒന്നും മനസ്സിലായില്ല ചേച്ചി ?.വീണ്ടും,വീണ്ടും വായിക്കുമ്പോൾ ചെറുതായി മനസ്സിലായി വരുന്നുണ്ട് .സിമ്പിൾ വേണ്ട ഇതുപോലുള്ള പദങ്ങൾ തന്നെ മതീട്ടോ വായിച്ചു വായിച്ചു ഞാനും ഹൃദിസ്ഥമാക്കട്ടെ...?

Maddy • 30-11-2018 00:54

പക്ഷേ എനിക്ക് തോന്നുന്നത് ആ വരികളിൽ കാഴ്ചകളുണ്ട്, കാഴ്ചപ്പാടുകളുണ്ട്,പ്രണയമുണ്ട്, ജീവിതമുണ്ട്....
ആകെ മൊത്തത്തിൽ തുടിക്കുന്നൊരു ജീവനും.

Master • 30-11-2018 00:22

സ്മിതയുടെ കമന്റുകള്‍ നോക്കി നടക്കുകയാണ്..കാരണം ക്ലീഷേ ആയതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല..

സ്മിതയുടെ ഭാഷാശൈലി പോലെ, ചിന്തകളും ഔന്നത്യത്തില്‍ നില്‍ക്കണം എന്ന് ഞാനും ബാക്കി സകലരും ആഗ്രഹിക്കുന്നു. കാരണം താങ്കളൊരു ..വീണ്ടും ക്ലീഷേ...

മണ്ണിനെ തൊടാനായുന്ന മരച്ചില്ല പോലെയാണ് കഥ എന്ന ചിന്തയോട് യോജിക്കാന്‍ സാധിക്കുന്നില്ല. എനിക്ക് മുകളില്‍ ആകാശമാണ്, ആകാശത്തെ ഞാന്‍ എത്തിപ്പിടിക്കും എന്ന് വൃഥാ ധരിക്കുന്ന ഇതര മരങ്ങളെ, നീ മണ്ണിലാണ്, നിന്റെ വളം മണ്ണില്‍ നിന്നാണ്, മണ്ണില്ല എങ്കില്‍ നീയില്ല എന്നും, അതില്‍ ആകാശത്തിന്റെ പങ്കും പറഞ്ഞു കൊടുക്കാന്‍ മെനക്കെടുന്ന കൊച്ചു കൊച്ചു മരച്ചില്ലകള്‍ ആണ് ഓരോ കഥാകൃത്തും എന്ന് ഞാന്‍ കരുതുന്നു..

ജന്മനാ വിവരക്കേട് ആയതുകൊണ്ട് സ്മിത ഒന്നും കരുതണ്ട..ഇത് ഇങ്ങനെ ഒക്കെയാണ്..എന്നെ കൊല്ലരുത്

smitha • 30-11-2018 22:42

മാസ്റ്റര്‍....

കുട്ടിയെ രണ്ടായി പകുക്കാത്ത നീതിയെക്കുറിച്ചും മുഷ്ടികള്‍ ബോധിവൃക്ഷങ്ങളായി മനുഷ്യരെ മുക്തിപഥത്തില്‍ നടത്തുന്ന രാഷ്ട്രീയത്തെക്കുറിച്ചും സ്വപ്നം കണ്ട ഒരു തലമുറ നമുക്ക് മുമ്പുണ്ടായിരുന്നത് വല്ലാത്ത കല്പ്പനികതയോടെയോര്‍ക്കുന്ന ഒരു യൌവ്വനമായിരുന്നു എന്‍റെത്‌. ആകാശത്തിന്‍റെ ഉയരത്തെക്കാളേറെ സമുദ്രത്തിന്‍റെ ആഴത്തെ ഞാന്‍ സ്നേഹിക്കുന്നത് കൊണ്ടാവാം ഇപ്പോഴും ഉര്‍വ്വരയായ വസുന്ധരയിലേക്ക് ഞാന്‍ നോക്കുന്നത്. എന്‍റെ മരച്ചില്ലകള്‍ ഭൂമിയെ തലോടാന്‍ കൊതിക്കുന്നതും അത്കൊണ്ടാവാം. അത് എന്‍റെ ഭീകരമായ അപൂര്‍ണ്ണതയുടെ അദൃശ്യമായ സ്മാരകമാണ്. അമ്മത്തൊട്ടിലിലെ അനാഥന്‍ തന്‍റെ ജന്മനക്ഷത്രത്തെ ഭയക്കാത്തത് പോലെ നിഴലിന്‍റെ സുരക്ഷിതത്വത്തില്‍ ഒളിപ്പിക്കനാഗ്രഹിക്കുന്ന രതി ചിത്രങ്ങള്‍ ഡാവിഞ്ചിയേക്കാളും ആത്മനിര്‍വൃതിയോടെ വരച്ചിടുമ്പോള്‍ ഇത്തരം "നാട്യങ്ങള്‍" നിറഞ്ഞ ഭാഷ അനാവശ്യമാണ് എന്ന് അറിയാതെയല്ല. പക്ഷെ...അസ്വാസ്ഥ്യതയുടെ ഒരു വന്‍കരയുടെ മേല്‍ പേരറിയാത്ത ഒരു പ്രകാശം അപ്പോള്‍ അനുഭവിക്കും. പ്രത്യേകിച്ച് എന്‍റെ മേശയുടെ അപ്പുറത്ത് മാസ്റ്റര്‍ ഇരിക്കുമ്പോള്‍. 'പൊങ്ങച്ചം" അലങ്കാരമാക്കിയ എന്‍റെ നാവ് ഇതുപോലെ ഓരോ ജല്‍പ്പനങ്ങള്‍ ലജ്ജയേതുമില്ലാതെ പ്രസരിപ്പിച്ച്കൊണ്ടിരിക്കും.

ഇങ്ങനെ പറയുക, അതും അങ്ങയോട്...ഇറ്റ്‌ ഗിവ്സ് സംതിംഗ് പര്‍ഗേറ്റീവ്...
സ്നേഹത്തോടെ, സ്മിത.

Master • 01-12-2018 00:20

മനസ്സ് തുറന്നു സംസാരിക്കുക.. അതൊരു ഔഷധം തന്നെയാണ്..

ഓക്സിജന്‍ ഉള്ളിലേക്ക് കയറാനും  ലവനെ പുറത്ത് തള്ളാനും നമ്മുടെ യാതൊരുവിധ അധ്വാനവുമില്ലാതെ സ്വയംകൃത സംവിധാനം നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് പോലെ, നമ്മുടെ അന്തരംഗം സ്വയം ശുചീകരിക്കപ്പെടുന്നില്ല..അതിനൊരു ഒരുക്കം ആവശ്യമാണ്‌..

ഒഴുകി ഉല്ലസിക്കുന്ന നദിയെ തടഞ്ഞു നിര്‍ത്തി ശ്വാസം മുട്ടിക്കുമ്പോള്‍ വീര്‍പ്പുമുട്ടുന്ന ജലം നിസ്സഹായയാണ്‌..തുറന്നു വിടുമ്പോള്‍ അത് ഉല്ലസിക്കുന്നു..സ്വയം തകര്‍ത്ത് മുന്നേറുമ്പോള്‍ സംഹാരരുദ്രയാകുന്നു..മനസ്സ് ഒരിക്കലും ഒരു അണക്കെട്ടാകരുത്..തുറന്നു വിടുക..ഇവിടെ..ഈ സ്ഥലം അതിനുള്ള വേദിയാണ്..ഒരാളെയും ഭയക്കേണ്ട..ഒരാളെയും അനാദരിക്കേണ്ട..സ്നേഹത്തിന്റെ വൈവിധ്യമുള്ള ഭാവങ്ങള്‍ അതാത് രൂപത്തില്‍ സഹര്‍ഷം ചൊരിയുക....മനസ്സോടെ..അത്രയെങ്കിലും ഗുണം ഈ കരിമ്പടത്തിന് വേണ്ടേ?

smitha • 01-12-2018 16:45

".....ഒരാളെയും ഭയക്കേണ്ട..ഒരാളെയും അനാദരിക്കേണ്ട..സ്നേഹത്തിന്റെ വൈവിധ്യമുള്ള ഭാവങ്ങള്‍ അതാത് രൂപത്തില്‍ സഹര്‍ഷം ചൊരിയുക….മനസ്സോടെ..അത്രയെങ്കിലും ഗുണം ഈ കരിമ്പടത്തിന് വേണ്ടേ?......"

ഒരു മണിക്കൂര്‍ മോട്ടിവേഷനല്‍ സ്പീച്ച് കേള്‍ക്കുന്നതൊക്കെ എത്ര അര്‍ത്ഥശ്യൂന്യമാണ്, ഇതുപോലെ കാരിരുമ്പുണ്ടകളെ പൂക്കളാക്കുന്ന വാക്കുകള്‍ പറയുന്നവരുണ്ടെങ്കില്‍?

Saakshi .S.Anand • 29-11-2018 01:21

രണ്ടീസായി... വല്ലാത്ത തിരക്കും പ്രശ്നങ്ങളുമാണ് !.അതുകാരണം ഒരു കഥയും ശരിക്ക് വായിച്ചു അഭിപ്രായപ്പെടാൻ കഴിയുന്നില്ല." ഒരുമ്പെട്ടാൽ..." ഇപ്പോൾ വായിച്ചു കമൻറ് ഇട്ടതെയുള്ള. "ശിശിരം" വായിക്കാൻ വല്ലാത്ത കൊതി ആവുന്നുണ്ട്, എങ്കിലും ഇന്ന് നടക്കുമെന്ന് തോന്നുന്നില്ല നാളെ വായിച്ചിട്ട് കമൻറ് ഇടാം.

പണ്ടാരോ വെറ്റ മുറുക്കാൻ തിന്ന കഥ പോലെയായി !....എൻറെ കാര്യവും.... എന്താ ചെയ്ക....

smitha • 29-11-2018 21:36

മതി ..സാക്ഷി ശിശിരത്തെ തേടി വരുമെന്ന് അതിലെ അക്ഷരങ്ങള്‍ക്കറിയാം.

കാമു..ണ്ണി • 29-11-2018 00:02

.......??????????.......

...പ്രണയം മഴവില്ല് പോലെയാണ് ...

മണ്ണിൽ ചവിട്ടി നടക്കുന്നവർക്ക്
അത് പലപ്പോഴും ദൂരെയുള്ള സുന്ദരൻ ആകാശത്തിലെ ബഹുവർണവരകളാണ്.

എങ്കിലും കുണ്ടും കുഴിയും താണ്ടുന്ന കാലുകളിലെ വേദന മറക്കാൻ മുകളിലേക്ക് നോക്കുമ്പോൾ മഴവില്ല് ഒരു പ്രതീക്ഷ പോലെ
അവിടെയുണ്ട് ലോകാരംഭം മുതൽ.

കാരണം പ്രണയത്തിൽ വിരിയുന്ന കാമനകളില്ലെങ്കിൽ തലമുറകൾ കടന്നുപോകില്ല എന്നറിയുന്ന പ്രകൃതി ആ വില്ലിനെ ആകാശത്തിന് കുറുകെ ഒരു പ്രതീകമായി വച്ചിരിയ്ക്കുന്നു.

ജീവിതമാകുന്ന ആകാശത്തിലെ കൊച്ചുമെഴുകുതിരികളുടെ 
പ്രണയമുഖങ്ങൾ സാറാമ്മയുടെ പ്രായോഗിക ബുദ്ധിയിലും രമണന്റെ വിഷാദത്തിലും
ഒക്കെ പൊതിഞ്ഞവയാണ്..
അതുകൊണ്ട് അവരൊക്കെ നിറമില്ലാത്ത
മഴവില്ലുകളിൽ ഉറങ്ങുന്നു.

അതുകൊണ്ട്  ഇല പൊഴിയുന്ന ശിശിരത്തിൽ
വന്ന പുഷ്പങ്ങൾ വലിയ നക്ഷത്രങ്ങളായി
മാനത്ത് തിളങ്ങട്ടെ..
കാരണം നക്ഷത്രങ്ങളുറങ്ങുന്ന മഴവിൽവീട്ടിലെ
നിറമുള്ള  പാട്ടിൽ പൈങ്കിളിയുടെ മധുരമുളള  ഈണമുണ്ട്...?
             ***

ഞാനുമൊരു മലബാറി ആയതുകൊണ്ട്..

" സ്മിതേച്ചീ ങ്ങള് ബെറ്തന്നെ എടങ്ങേറാക്കീറ്റല്ലേ ഞമ്മള് ഇങ്ങനെ പിരാന്തന്റെ മാതിരി തൊളള തൊറന്നിനീ..."
                 ?

?pK

smitha • 29-11-2018 21:35

മഴവില്ല് ലണ്ടന്‍ മ്യൂസിയം ലൈബ്രറിയില്‍ കയറിയാല്‍ കയറിയാല്‍?
അതാണ്‌ കാമുവിന്‍റെ വാക്കുകള്‍.
അല്ലെങ്കില്‍ ജോര്‍ജ് ഗുര്‍ജ്യെഫ് നാറാണത്ത് ഭ്രാന്തനെക്കാള്‍ വേഗത്തില്‍ കല്ലുരുട്ടിക്കയറ്റിയാല്‍ എങ്ങനെനിരിക്കും?
അങ്ങനെയും പറയാം.
എന്തായാലും കാമുവിന്‍റെ വാക്കുകള്‍ ഓരോ ഔണ്‍സ് ദിവസവും സേവിച്ചാല്‍ തലച്ചോര്‍ അലസത കളയും.
മനുഷ്യര്‍ ലഹരി ഉപേക്ഷിക്കും.
എന്തായാലും ശിഷിരപുഷ്പ്പത്തെ കുറിച്ച് പറഞ്ഞ ഫിലോസഫി ഗൌരീശങ്കരന്‍  സുധാനക്ഷത്രത്തെയെന്നപോലെ പോലെ ഞാനണിയുന്നു.

കാമു..ണ്ണി • 30-11-2018 00:24

ചേച്ചിയിൽ നിന്നും ഇങ്ങനെ ഒരു ബഹുമതി കിട്ടിയതിൽ പെരുത്ത് സന്തോഷം..,അത് ഏതർത്ഥത്തിലായാലും...
  "ഈരണ്ട് മക്കളെ പെറ്റരൊമ്മേ...
നിന്റെ മക്കളിൽ ഞാനാണ്......"
??????
?pK

smitha • 01-12-2018 22:25

ഏതായാലും ഭ്രാന്തനല്ല...അത് ഉറപ്പ്...

Gvcsagar • 29-11-2018 00:01

നന്നായി ആസ്വദിച്ചു വായിച്ചു. ശിശിരപുഷ്പം പോസ്റ്റ്‌ ചെയ്തതിനു നന്ദി.

smitha • 29-11-2018 21:27

താങ്ക്യൂ പ്രിയ ജി വി എസ് സാഗര്‍....

Dark knight മൈക്കിളാശാൻ • 28-11-2018 23:35

മുമ്പ് സുനിലണ്ണനോട് പറഞ്ഞതാണ്. ഇങ്ങനത്തെ കഥകൾ കൊണ്ട് വന്ന് മനുഷ്യന്റെ മനസ്സിൽ പ്രണയം നിറക്കരുതെന്ന്.

നിറഞ്ഞ് കവിയുന്ന പ്രണയം പകർന്നു നൽകാനെനിക്കൊരു,
പ്രണപ്രേയസി ഇല്ലെന്നറിയുക പെണ്ണെ...

Random guy • 29-11-2018 00:19

Nalla vishamam undale ?

Dark knight മൈക്കിളാശാൻ • 29-11-2018 07:26

പിന്നില്ലാതെ...??????

smitha • 29-11-2018 21:23

വിഷമിക്കല്ലേ...

smitha • 29-11-2018 21:25

@Random guy

അങ്ങനെയൊക്കെ ചോദിക്കല്ലേ...

smitha • 29-11-2018 21:27

യേ ദുനിയാ ഹനീനോ കാ മേളാ....
എന്നാണ് പാട്ട് ആശാനെ...
അപ്പോള്‍ എവിടെയോ ഉണ്ട്.
കണ്ണ്‍ തുറന്ന്‍ നോക്കൂ...
അടുത്ത് തന്നെയില്ലേ ആള്‍?

കാമു..ണ്ണി • 29-11-2018 23:56

ഇടയ്ക്ക് കേറിയതിന് ക്ഷമിക്കണം ചേച്ചീ..,

' ഹനീനോ ' ..??
ഹസീനോ അല്ലേ..?ചേച്ചീ,
ചിരിയുടെ മേളകൾ..?

"മുച്ചേ മാലും ...ഹേ ഹൈ ഹോ.." അതുകൊണ്ടാ.

Archana • 30-11-2018 18:40

അതെ ഹസീന ആണ് അക്ഷരപ്പിശാക് ആയിരിക്കാം അല്ലേ ചേച്ചി

smitha • 30-11-2018 22:27

@Archana

അതെ, താങ്ക്യൂ

smitha • 30-11-2018 22:26

@കാമു..ണ്ണി

അക്ഷരപ്പിശക് ആണ്.
ദുനിയാ ഹസീനോ കാ മേള എന്നാണ്.

കാമു..ണ്ണി • 01-12-2018 01:08

⛅⛅⛅⛅⛅⛅
....ദോസ്തീ കേ..ലിയേ ?

ഈ ശിശിരത്തിൽ  തെളിഞ്ഞ  ആകാശനീലിമയിൽ
നോക്കി ഇളവെയിൽ കൊണ്ട്,; എന്നോ കൊഴിഞ്ഞ
കൗമാരസൌഹൃദങ്ങൾ ഉന്മേഷത്തോടെ അയവിറക്കാൻ തോന്നുന്ന പാട്ട്..

??

Achayan • 28-11-2018 23:07

Smitha....
Njan mudangathe vayikkunna oru kadha aanith. Ningalude ezhuth sandarbhathinte kaavyathmaka varnana... Manoharam.
Swachamaya thadakathil oru cheru kallu olam theerthal ath pettannu sredhikkapedum.
Oru abhiprayam paranjal deshyam thonnumo.
Autumn/fall - sharathkaalam alle.. Athe.
Sishiram is winter season.
Ithonnum ningalile prathibhayude maatukurakkunnilla. Kandath paranjenne ollu.
Bhavukangal

smitha • 29-11-2018 21:23

പ്രിയ അച്ചായാ...

ഇത്രയും മനോഹരമായി അഭിപ്രായമെഴുതാന്‍ കഴിയുമ്പോള്‍ തീര്‍ച്ചയായും നല്ല ഒരു കഥകൂടി അച്ചായന് എഴുതാവുന്നതേയുള്ളൂ.

പിന്നെ ഋതുവിനെപ്പറ്റിപ്പറഞ്ഞത് ശരിയാണ്.

താങ്ക്യൂ.

Baghavan • 28-11-2018 23:03

Smitha chechi...kaathirunnu kittiya nidhiyanu e shishiram....athrayum manoharamayi avatharipichu....randalum parasparam snehich angane nadakkateee...adutha bhagam pettannu tarumoo...?

smitha • 29-11-2018 21:20

പ്രണയത്തില്‍ അങ്ങനെ ഒരു കള്‍മിനേഷന്‍ ഉണ്ട്.
അടുത്ത ഭാഗം ഭാഗം ഉടനെയിടാം. ഇപ്പോള്‍ കോബ്രാ ആണ് എഴുതുന്നത്.
താങ്ക്യൂ.

Rajavu • 28-11-2018 22:59

Vayichu rasampidichu vannappol theernnu poyi.... Pages koottenne. Ee kadha mathram alla, ningal ezhuthunna ella kadhayudeyum?.
All the best❤❤❤

smitha • 29-11-2018 21:17

രാജാവേ ...അത് ഈ അദ്ധ്യായം ഇവിടെ അവസാനിചില്ലേല്‍ അത് മഹാ ലൂട്ടിമസ് ദുറാവായിപ്പോകും. അതുകൊണ്ടല്ലേ.
അടുത്ത അദ്ധ്യായം പേജ് കൂട്ടാം.
നന്ദി.

വേതാളം • 28-11-2018 22:31

മിനി ഷെല്ലിയ വിടാനുള്ള ഉദ്ദേശമില്ല അല്ലേ... ആ എന്തേലും akatte എന്തായാലും അവർ പ്രണയിച്ചു thudangiyallo... ഞാൻ കരുതി ഷെല്ലിക്ക് രാഷ്ട്രീയവും പ്രസംഗവും മാത്രേ വഴങ്ങു എന്ന് പക്ഷേ അവസാനത്തെ വരികൽ ശരിക്കും ത്രില്ലടിപ്പിച്ച്...

ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് ചേച്ചി പ്രണയിച്ചിട്ടുണ്ടോ...?

smitha • 29-11-2018 21:15

ഷെല്ലിയുടെ കളി വേതാളം കാണാന്‍ പോകുന്നതേയുള്ളൂ. ചിലത് കളിക്കാനും ചിലത് കളിപ്പിക്കാനും ശക്തരില്‍ ശക്തനായ ഡിങ്കനെപ്പോലെ ഷെല്ലി വരുന്നു.
[ഡിങ്കനെപ്പോലെ ഷെല്ലി പാന്റ്സിന് മേലേ ഷഡ്ഢി ഇടാറില്ല എന്ന ഒരു വ്യത്യാസമേയുള്ളൂ]

എന്തൊരു അലുക്കുലുത്ത് ചോദ്യമാ വേതാളമേ? വിക്രമാടിത്യനോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിക്കരുത്.

എന്‍റെ പ്രണയത്തിനോടോപ്പമാണ് ഞാന്‍ എപ്പോഴും!!!

വേതാളം • 29-11-2018 22:37

എന്നാല് ഞാൻ വല്ല മരത്തിലും പോയി കിടക്കാൻ നോക്കട്ടെ...

BOSS • 28-11-2018 22:29

ശിശിരത്തിൽ വിടർന്ന പൂ നിങ്ങളാണ് ചേച്ചി..
സൂപ്പർ

smitha • 29-11-2018 21:12

ഓ...റിയലി?
ഇതൊരു സൂപ്പര്‍ കമന്റ്റ് ആണ്.
നന്ദി, ബോസ്.