0%

Chapter Title : ശിവാത്മീക [MOON WALKER]

Author : kkstories Read All Parts 3.7K

അറിയില്ലായിരുന്നു എന്റെ മനസിൽ ഒന്നേ ഉണ്ടായിരുന്നുള്ളു ശ്രീയെ കണ്ടുപിടിക്കണം എന്ന ഒറ്റ ലക്ഷ്യം ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഒരു മാർഗമേ ഉണ്ടായിരുന്നുള്ളു അന്ന് അച്ഛൻ പറഞ്ഞ കോളേജ്..

അങ്ങനെ ഞാൻ ആ കോളജിൽ പോയി ചേർന്നു 3 വർഷം ഞാൻ അവിടെ ആയിരുന്നു സമയം കിട്ടുമ്പോൾ എല്ലാം ഞാൻ അവളെ തേടി നടക്കും പിന്നെ ഒരിക്കലും ഞാൻ വീട്ടിൽ പോയിട്ടില്ല അതിനു സമയം ഞാൻ കണ്ടതിയിട്ടില്ല ഇന്ന് കേരളത്തിലെ എന്റെ അവസാനത്തെ ദിവസമാ അതുകൊണ്ടാ എന്റെ വീട്ടിൽ പോയിട്ട് വരാം എന്ന് കരുതിയത് പക്ഷെ അതൊക്കെ വിറ്റു ഇപ്പോൾ അവർ എവിടെ എന്ന് പോലും അറിയില്ല......""

ശിവ പറഞ്ഞു നിർത്തി

" ശിവ നമ്മൾ പരിചയപെട്ടിട്ടു കുറച്ചു മണിക്കൂറുകൾ മാത്രമേ അയള്ളു പക്ഷെ ഇതുവരെ നീ പറഞ്ഞതിൽ വച്ചു നീ അവളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടന്നു എനിക്കറിയാം ശിവ അവൾ നിനക്ക് തന്നെ കിട്ടും കിട്ടാതെ എവിടെ പോകാൻ. പിന്നെ നീ എവിടെയാ പോകുന്നെ ഇന്നും കൂടെ ഇവിടെ ഉള്ളു എന്ന് പറഞ്ഞു "".....

വിഷ്ണു അവനോടു ചോദിച്ചു

" ഞാൻ നാളെ ബാംഗ്ലൂർ പോകും വിഷ്ണു എനിക്ക് അവിടെ ഒരു കമ്പനിയിൽ ജോലി കിട്ടി മറ്റന്നാൾ ജോയിൻ ചെയ്യണം...""

"ആഹ് അപ്പോൾ നമ്മൾ ഇനി കാണില്ല അല്ലെ ""...

"" അതെന്താ ഇപ്പോൾ നമ്മൾ നല്ല ഫ്രിണ്ട്സ് അല്ലെ നിന്റെ നമ്പർ താ പിന്നെ നീ എപ്പോഴെങ്കിലും ബാംഗ്ളൂർ വരുമ്പോൾ വിളിച്ചാൽ മതി ഞാൻ അവിടെ ഉണ്ടല്ലോ "".

"96569865** ഇതാ എന്റെ നമ്പർ ""

വിഷ്‌ണു

💬 Comments

View all comments