Chapter Title : ശിവാത്മീക [MOON WALKER]
പുതിയൊരു ജീവിതത്തിന്റെ പാതയിലേക്ക് പടികയറി ശിവ അവന്റെ സീറ്റിൽ പോയി ഇരുന്നു ജനൽ വഴി പുറത്തേക്ക് നോക്കി പുറത്ത് ചെറുതായി മഞ്ഞു പെയ്യുന്നുണ്ട് അതിൽ കൂടി ചെറിയ ഇളം കാറ്റും തന്റെ ശരീരത്തിൽ കൂടി തട്ടി പോകുന്നുണ്ട്.......
"ഹായ് ബാംഗ്ലൂരിലോട്ടു ആണോ "....
ശിവ തിരിഞ്ഞു side സീറ്റിലേക്ക് നോക്കി ഒരു പെൺ കുട്ടിയായിരുന്നു അത് ചോദിച്ചത് വലിയ മോഡേൺ ഒന്നുമല്ല പുറമെ സാധാരണ രീതിയിൽ ഡ്രസ്സ് ധരിച്ചിട്ടുണ്ട് ഒരു നീല ചുരിദാർ ആയിരുന്നു അവൾ ധരിച്ചിരുന്നത് ഇപ്പോഴത്തെ കാലത്ത് ചുരിദാർ ധരിച്ച പെൺകുട്ടികളെ തന്നെ കാണാൻ പ്രയാസമാണ് ആ ഒരു വസ്ത്ര ധാരണയിലും മുഖത്തിന്റെ ഐശ്വര്യവും എല്ലാം വച്ചു നോക്കുമ്പോൾ ഒരു പാവം പെൺകുട്ടിയാണെന്നേ തോന്നു. എന്നാൽ നമ്മുക്ക് ഒരു ആളുടെ പെരുമാറ്റത്തിലും വസ്ത്രധാരണയിലും വച്ചു ഒരാളെ വിലയിരുത്താൻ കഴിയില്ലല്ലോ....
"അതെ ബാംഗ്ലൂർക്ക് ആണ് "".
ശിവ അവളോട് മറുപടി പറഞ്ഞു...
"ഹ ഞാനും ബാംഗ്ലൂർട്ട എന്താ പേര് ""
അവൾ ശിവയോട് ചോദിച്ചു
"ശിവദേവ് "
ശിവ അവന്റെ പേര് പറഞ്ഞു
"എന്റെ പേര് ആവണി nice to meet you "
അവൾ ശിവയുടെ നേരെ കൈ നീട്ടികൊണ്ട് പറഞ്ഞു
"ബാംഗ്ലൂർ എവിടെയാ ""
അവൾ ചോദിച്ചു
"ബാംഗ്ലൂരിൽ 'Infotainmentil' ആണ് ""..
ശിവ പറഞ്ഞു...
"അവിടെ ആണോ ജോലി ചെയ്യുന്നേ "...
അവൾ ചോദിച്ചു....
"ജോലിക്ക് ജോയിൻ ചെയ്യാൻ പോകുവാ തനിക്ക് എന്താ ജോലി
ശിവ അവളോട് ചോദിച്ചു..
" എനിക്ക് UST Global നിൽ ആണ് അവിടെ IT Protecter
💬 Comments
View all comments