Chapter Title : ശിവാത്മീക [MOON WALKER]
മിനുക്കി വച്ചിക്കുന്നു
ഹോ ഇതൊക്ക ഈ പെണ്ണ് എപ്പോ ചെയ്തു ......മം എന്നോട് സ്നേഹമൊക്കെ ഉണ്ട്.......
ശിവ ആത്മഗതം പറഞ്ഞത് കുറച്ചു കൂടി പോയി ഇത് കേട്ടുകൊണ്ട് ശ്രീ വാതിൽക്കൽ നിൽക്കുകയിയുന്നു........
"ഓ സ്നേഹം കൊണ്ടല്ല ലേറ്റ് ആകേണ്ട എന്ന് വെച്ചാണ്.. നീ ഇറങ്ങാൻ വൈകിയാൽ ഞാനും വൈകും നമ്മൾ എന്നും ഒരുമിച്ചല്ലേ പോകാറ്. അതുകൊണ്ടാ മോൻ പോയി ഡ്രസ്സ് ഒക്കെ ഇട്ട് വേഗം വാ സമയം ഒരുപാട് ആയ്യി"""
ഈ പെണ്ണിന് ഇത് എത്ര ചെവിയ ഈശ്വര ഒന്ന് പതുക്കെ പറഞ്ഞതെ ഉള്ളു അപ്പോഴേക്കും എല്ലാം കേട്ടു.......
ശിവ മനസിൽ പറഞ്ഞു......
"ഹോ ഇന്നും ദോശ ആണോ കഴിക്കാൻ"...
ഡെയിനിങ് ടേബിളിൽ ഇരിക്കുന്ന ഓരോ പത്രത്തിന്റയും അടപ്പ് തുറന്ന് നോക്കികൊണ്ട് ശിവ പറഞ്ഞു......
" എന്നും നിനക്ക് ഇഷ്ട്ടപെടുന്ന വിഭവങ്ങൾ ഉണ്ടാക്കാൻ ഇത് ഹോട്ടൽ ഒന്നും അല്ല വേണമെങ്കിൽ കഴിച്ചിട്ട് സ്കൂളിൽ പോകാൻ നോക്ക് ചെക്കാ""
"ഹോ അമ്മ മഹാറാണി ഭയങ്കര ചൂടിലാണല്ലോ '"
"ദേ ചെക്കാ എന്റെ കൈയിൽ നിന്നും മേടിക്കും നീ കേട്ടോ ""
അടുക്കളയിൽ നിന്ന് ദോശ ചുടുന്നതിനടയിൽ ചട്ടുകം എടുത്ത് വീശികൊണ്ടായിരുന്നു സുഭദ്ര പറഞ്ഞത്...
"അമ്മേ ശ്രീ എവിടെ....""
"നിന്നെ നോക്കി കുറെ നേരം ഇവിടെ ഇരുന്നു. നീ വരാൻ വൈകും എന്ന് അറിയാന്നതുകൊണ്ട് അവൾ നേരെത്തെ കഴിച്ചിട്ട് ബാഗ് എന്തോ എടുക്കാൻ റൂമിലോട്ട് പോയി.""
സുഭദ്ര പറഞ്ഞുകഴിഞതും അവൾ റെഡിയായി ഹാളിലേക്ക് വന്നു.....
"കുറച്ചു നേരത്തെ ഇവിടെ എന്തായിരുന്നു രണ്ടാളും ബഹളം "
അവൾ അവരെ രണ്ടുപേരേം നോക്കി
💬 Comments
View all comments