Chapter Title : ശിവമോഹം 2 [പഴഞ്ചൻ]
മനസ്സിനെ അലിയിപ്പിച്ചു...
സ്വാതിക്കും മോൾക്കും പോകുവാനുള്ള ഡ്രസ്സും കാര്യങ്ങളും അടുക്കുവാൻ ശിവനും സഹായിച്ചു...
“ ഏട്ടൻെറ ഡ്രസ്സും ഞാൻ എടുത്തിട്ടുണ്ട്... വൈകാതെ അങ്ങോട്ട് പോന്നേക്ക്... ഏട്ടൻെറ കുടുംബക്കാരെ എനിക്കൊന്ന് കാണണമെന്ന് എത്ര നാളായെന്നോ ആഗ്രഹിക്കുന്നു... ഇപ്പോൾ അച്ഛൻ ഇങ്ങോട്ട് വന്ന സ്ഥിതിക്ക് എനിക്ക് സന്തോഷമായി ഏട്ടാ... “ അവളവനെ കെട്ടിപ്പിടിച്ചു...
“ ഞാൻ അമ്മയെ കണ്ടിട്ട് ഒരുപാട് നാളായി... നിൻെറ ഇഷ്ടം അതാണെങ്കിൽ ഞാൻ വരാം... നിനക്ക് വേണ്ടി മാത്രം... “ ശിവൻ അവളെയും പുണർന്നു...
“ എൻെറ ഏട്ടൻ കുട്ടനല്ലേ... ഈ വാശിയും ദേഷ്യവുമൊക്കെ കളഞ്ഞു വൈകിട്ട് അങ്ങ് എത്തിയേക്കണം... “ അവളവനെ കൊഞ്ചിച്ചു...
ഉച്ചയൂണ് കഴിഞ്ഞ് ശേഖരൻെറ ഒപ്പം സ്വാതിയും കുട്ടിയും കാറിൽ കേറി പോകുന്നത് നോക്കി നിന്ന ശിവന് തൻെറ വീട്ടിലേക്ക് ഇനിയും ഒരു യാത്ര എന്ന കാര്യം എത്ര പെട്ടെന്നാണ് സ്വാതി സാധിച്ചെടുത്തതെന്ന് ഓർത്തു... അല്ലെങ്കിലും അവളോട് തനിക്ക് മറുത്തൊന്നും പറയുവാൻ കഴിയില്ലല്ലോ... അത്രമേൽ അവളെ താൻ സ്നേഹിക്കുന്നു...
കാറിൽ പോയിക്കൊണ്ടിരിക്കേ കുട്ടിയെ പുറം കാഴ്ചകൾ കാണിച്ചു കൊടുത്ത് സന്തോഷത്തോടെയിരിക്കുന്ന സ്വാതിയോട് ശേഖരൻ മനസ്സ് തുറന്നു...
“ മോള് കാരണമാണ് അവൻ വരാമെന്ന് പറഞ്ഞത്... നന്ദിയുണ്ടെട്ടോ മോളേ... “ സ്റ്റിയറിംഗിൽ കൈകൾ പതിപ്പിച്ച് അവളുടെ മുഖത്തേക്ക് അയാൾ നോക്കി... മഞ്ഞ ഷിഫോൺ സാരിയാണ് സ്വാതി ധരിച്ചിരുന്നത്... ഒരു മേക്കപ്പ് പോലും ഇല്ലാതെ തന്നെ അവൾ എന്ത് സുന്ദരിയാണെന്ന് ശേഖരനോർത്തു...
“ നന്ദിയൊന്നും വേണ്ട അച്ഛാ... നിങ്ങളെയൊക്കെ കാണണമെന്ന് എനിക്കും അതിയായ ആഗ്രഹമുണ്ടായിരുന്നു... ഇപ്പോഴെങ്കിലും സാധിച്ചല്ലോ... “ അവൾ ശേഖരനെ നോക്കി പുഞ്ചരിച്ചു...
💬 Comments
View all comments