0%

Chapter Title : അൻസാറിന്‍റെ ഉമ്മ 2 [ALPHY JOHN]

Author : ALPHY JOHN Read All Parts 105.8K

ശരീരം ഇപ്പൊ കാണാൻ നല്ല രസമുണ്ട്... പക്ഷെ ഒത്തിരി മസ്സിൽ ആയാൽ പിന്നെ എങ്ങനാണ് എന്ന് എനിക്കറിയില്ല... ഞാൻ പോയി മോന് മുട്ട പുഴുങ്ങി വെക്കാം……"

"ഓക്കേ ചേച്ചി.... ഞാൻ ഡ്രസ്സ് മാറിയിട്ട് ഇപ്പൊ വരാം...."

അവൾ തിരികെ കിച്ചണിലേക്കു നടന്നു.. കിച്ചണിലെത്തിയ അവളുടെ മനസ്സു മുഴുവനും അവന്റെ ഭംഗിയുള്ള ശരീരമായിരുന്നു.. ഒരാണിന്റെ ബലിഷ്ഠമായ കൈകളിൽ കിടന്നു ഞെരുങ്ങിയിട്ടു കാലം കുറെയായി..

ശരീരം പലപ്പോളും ആഗ്രഹിച്ചിട്ടുണ്ട്.. പക്ഷെ മനസ്സിനെ അടക്കി പിടിച്ചു നിർത്തിയേക്കുവാരുന്നു.. പക്ഷെ എന്തോ ഇപ്പോൾ കൈവിട്ടു പോകുന്നപോലെ.. ഈശ്വരാ... അങ്ങനെ ഒന്നും ചിന്തിക്കാനേ പാടില്ല..

തന്റെ ജീവിതം ഇപ്പോൾ മുൻപോട്ടു പോകുന്നത് തന്നെ ഈ കുടുംബം കാരണമാണ്.. അത് മാത്രമല്ല ഷോൺ ഒരു കൊച്ചു ചെറുക്കനാണ്.. തന്നെക്കാളും ഒരു പത്തു വയസ്സ് എങ്കിലും ഇളപ്പമുണ്ട് അവനു...

കൊച്ചു ചെറുക്കന്റെ ശരീരം കണ്ടപ്പോൾ കൈവിട്ടു പോകുന്ന ഒരു പെണ്ണാണോ താൻ.. അല്ല ഒരിക്കലും ഈ കുടുംബത്തിന് പേരുദോഷം വരുന്ന ഒന്നും ചെയ്യാൻ പാടില്ല..

രാവിലത്തെ കാപ്പിക്കുള്ള പാലപ്പവും ചിക്കൻ സ്റ്റൂവും ഉണ്ടാക്കുന്ന പണിയിൽ ശ്രെദ്ധ കേന്ദ്രികരിച്ചു..

ഷോൺ ജിമ്മിൽ പോയി രണ്ടു മണിക്കൂറത്തെ വർക്ക് ഔട്ടിന് ശേഷം തിരിച്ചെത്തി.. കുളിച്ചു റെഡി ആയി.. പാലപ്പവും കഴിച്ചു ബൈക്ക് എടുത്തു പോയി..

ഉച്ചക്കത്തെക്കുള്ള ഭക്ഷണം ഏകദേശം എല്ലാം റെഡി ആയപ്പോൾ മിനി വീട് വൃത്തിയാക്കാൻ തുടങ്ങി.. ആദ്യമേ തന്നെ വാക്കം ക്ലീനർ എടുത്തു ഓരോ ഓരോ മുറികളായി വൃത്തിയാക്കി തുടങ്ങി..

ലിവിങ് റൂമും മറ്റു മുറികൾക്ക് ശേഷം ഷോണിന്റെ മുറിയിലെത്തി.. അകത്തേക്ക് കയറി.. എല്ലാം വലിച്ചു വാരി

💬 Comments

View all comments