0%

Chapter Title : അൻസാറിന്‍റെ ഉമ്മ 2 [ALPHY JOHN]

Author : ALPHY JOHN Read All Parts 18.7K

ഇല്ല, ഒരു കൺസ്ട്രക്ക്ഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു, രണ്ടു വർഷം മുൻപ് ഒരു ആക്സിഡന്റിൽ പെട്ട് നട്ടെല്ലിന് ക്ഷതം

ഏറ്റു ഇപ്പോൾ നടുവിന് നീര് വീക്കം ആണ്.. നടക്കാനും സ്വന്ത കാര്യങ്ങൾ ഒക്കെ ചെയ്യാനും തന്നെ പാടാണ്.. ഷോണിന്റെ വീട്ടിൽ നിന്നും മുപ്പത്തിയഞ്ചു കിലോമീറ്റർ ദൂരെയാണ് മിനിയുടെ വീട്..

ഷോണിന്റെ പപ്പയുടെ മൂത്ത സഹോദരിയെ കല്യാണം കഴിപ്പിച്ചു വിട്ടിരിക്കുന്ന വീടിന്റെ അടുത്താണ് മിനിയുടെയും വീട്..

മിനിയുടെ ഭർത്താവിന്റെ അമ്മയാണ് വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കുന്നത്.. മിനിയും കുഞ്ഞും ഷോണിന്റെ വീട്ടിൽ ആണ് നില്കുന്നത്.. മാസത്തിൽ ശമ്പളം കിട്ടുമ്പോൾ അവൾ വീട്ടിൽ പോകും 2 ദിവസം കഴിയുമ്പോൾ തിരിച്ചു വരും..

ഷോണിന്റെ മമ്മിക്കും, അമ്മച്ചിക്കും ഒക്കെ മിനിയെ വല്യ സ്നേഹമാണ്... കാരണം അവൾ സ്വന്തം വീട്ടിൽ ജോലി ചെയ്യുന്ന അതെ ആത്മാര്ഥതയോടു കൂടിയാണ് അവിടെയും നിന്നിരുന്നത്..

പിന്നെ അമ്മച്ചിക്ക് വേണ്ട കാര്യങ്ങൾ ഒക്കെ സമയത്തു ചെയ്തുകൊടുക്കാനും എല്ലാത്തിനും ചുറുചുറുക്കോടെ ഓടി നടക്കുന്നത് കൊണ്ട് ശമ്പളത്തിലും കൂടുതൽ പൈസ അവൾക്കു മാസം തോറും കിട്ടിയിരുന്നു...

പിന്നെ തന്റേതല്ലാത്ത ഒരു രൂപ പോലും അവൾ എടുത്തിരുന്നില്ല.. തുടക്കത്തിൽ തന്നെ ഇതൊക്കെ ടെസ്റ്റ് ചെയ്തു ഉറപ്പു വരുത്തിയ ശേഷമാണു അവൾക്കു ജോലി കൊടുത്ത്...

അതുകൊണ്ടാണ് അവളുടെ കുഞ്ഞിനേയും കൂടെ നിർത്താൻ സമ്മതിച്ചത്... പിന്നെ കൊച്ചു കുഞ്ഞായതു കൊണ്ട് പാലുകുടിയിലും നിർത്തിയിരുന്നില്ല...

സാമാന്യം നല്ല വലുപ്പമുള്ള വീട് ആണ് ഷോണിന്റെത്.. ഷോണിന്റെ കുടുംബം നാട്ടിൽ പേര് കേട്ട കുടുംബം ആണ്.. ഷോണിന്റെ വല്യപ്പച്ചന് ബിസിനസ് ആയിരുന്നു..

കളിയാങ്കൽ ഫാമിലി അല്ലെങ്കിൽ കളിയാങ്കൽ കാർലോസ് ജോർജ്

💬 Comments

View all comments