Chapter Title : അൻസാറിന്‍റെ ഉമ്മ 2 [ALPHY JOHN]
എന്ന ഷോണിന്റെ വല്യപ്പച്ചനെ അറിയാത്തവർ ആ നാട്ടിൽ ചുരുക്കമാണ്.. ഒറ്റയ്ക്ക് ബിസിനസ് ചെയ്തു പട വെട്ടി പിടിച്ചതാണ് എല്ലാം…
പരമ്പരാഗതമായി കൈവശം വെച്ചിരുന്ന ഭൂമിയിലെ മരങ്ങൾ വെട്ടി വിറ്റു തുടങ്ങിയതാണ് ബിസിനസ്… പിന്നെ തടിമില്ലായി സുഗന്ധവ്യഞ്ജനങ്ങൾ ഹോൾ സെയിൽ വിൽക്കാനായി ഇട്ട കട ഇന്ന് കെ കെ ജി സൂപ്പർമാർകെറ്റ് ആയി..
തൊട്ടതെല്ലാം പൊന്നാക്കിയ എതിരെ നിൽക്കുന്നവരെ ഒക്കെ നിലം പരിശാക്കിയ കർക്കശക്കാരനായ ബിസിനസ്കാരൻ... ഷോണിന്റെ കുടുംബക്കാർ ഒക്കെ ബിസിനസ് ആണ് ചെയ്യുന്നത്... അവന്റെ വീടിനടുത്തു തന്നെ ആണ് താമസിക്കുന്നത്..
എല്ലാവർക്കും റബ്ബർ തോട്ടങ്ങളും തെങ്ങിൻ തോപ്പുകളും ഒക്കെ ആയി ഇഷ്ടം പോലെ സ്വത്തുക്കൾ.. പലരും രാഷ്ട്രീയ പാർട്ടികളും നേതാക്കന്മാരും ഒക്കെ ആയോ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നവരാണ്..
കണക്കില്ലാത്ത സ്വത്തുക്കൾ അപ്പനപ്പൂപ്പന്മാരായി സമ്പാദിച്ചു കൂട്ടിയിട്ടുള്ളത് കൊണ്ടും രാഷ്ട്രീയത്തിലും ഗവണ്മെന്റ് സെർവീസിലും (കളക്ടർ, പോലീസ് കമ്മീഷണർ, ജില്ലാ ജഡ്ജി) ഒക്കെ കുടുംബത്തിൽ നിന്നും ഉള്ളവരൊക്കെ ജോലി ചെയ്യുന്നത് കൊണ്ടും ആ നാട്ടിൽ അറിയപ്പെടുന്ന കുടുംബം ആണ് ഷോണിന്റെത്...
ഷോണിന്റെ പള്ളിയിൽ ഉള്ള എൺപതു ശതമാനം വീട്ടുകാരും ഷോണിന്റെ തന്നെ ബന്ധുക്കൾ ആണ്.. പള്ളി നിൽക്കുന്ന സ്ഥലം, സെമിത്തേരി നിൽക്കുന്ന സ്ഥലം ഇതെല്ലം ഷോണിന്റെ കുടുംബക്കാർ പള്ളിക്ക് സംഭാവന നൽകിയതാണ് എന്ന് പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ അവരുടെ പേരും പെരുമയും..
അങ്ങനെ എല്ലാം കൊണ്ടും പേര് കേട്ട കുടുംബം..
ഷോണിന്റെ വീട്ടിൽ മൊത്തം അഞ്ചു ബെഡ്റൂം ഉണ്ട്. ഒരു ബെഡ്റൂമിലാണ് അവന്റെ മമ്മിയും അനിയത്തിയും കിടക്കുന്നത് , ഒരു ബെഡ് റൂം അവന്റെ ചേട്ടന്റെ ആണ്, ഒരു ബെഡ്റൂം ഷോണിന്റെ
💬 Comments
View all comments